Essayer OR - Gratuit

പുസ്തകച്ചട്ട

Manorama Weekly

|

September 09,2023

കഥക്കൂട്ട്

- തോമസ് ജേക്കബ്

പുസ്തകച്ചട്ട

ആദ്യം പുസ്തകങ്ങൾക്കു കവർ പേജ് ഇല്ലായിരുന്നു. കട്ടിയുള്ള കവർ വന്നപ്പോൾ അതു വലിയൊരു കണ്ടുപിടിത്തവും പുസ്തകങ്ങൾക്ക് ഒരു കവചവും ആയിത്തീർന്നു.

പ്രസിലുള്ള അച്ചുകളുപയോഗിച്ച് കട്ടി ക്കടലാസിൽ പുസ്തകത്തിന്റെ പേര് അച്ചടിക്കുന്നതായിരുന്നു കേരളത്തിൽ ആദ്യകാലത്തെ കവറുകൾ, പിന്നീടാണ് അതിൽ ആർട്ടിസ്റ്റുകളുടെ ഇടപെടലുണ്ടായത്.

സാഹിത്യപ്രവർത്തക സഹകരണ സംഘത്തിനുവേണ്ടി ഈ വിപ്ലവം നടത്തിയത് എഴുത്തുകാരൻ സി.ജെ.തോമസ് ആയിരുന്നു. വരയ്ക്കാനറിയാമായിരുന്ന അദ്ദേഹം പക്ഷേ, പുസ്തകപ്പേരിന്റെ അക്ഷരങ്ങൾ ചിത്രരൂപത്തിലാക്കുക മാത്രമാണ് ആദ്യം ചെയ്തത്. കാരൂർ നീലകണ്ഠപിള്ളയുടെ "മീൻകാരി' പ്രസിദ്ധീകരിച്ചപ്പോൾ അദ്ദേഹം അക്ഷരങ്ങൾക്കു മത്സ്യരൂപം തന്നെ നൽകി.

പി.ഭാസ്കരന്റെ "മുൾക്കീരീടത്തിന്റെ ഒന്നാം പതിപ്പിനുവേണ്ടി സി വരച്ച കവർ സമസ്തകേരള സാഹിത്യ പരിഷത് നടത്തിയ കവർ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.

പുസ്തകത്തിന്റെയും ഗ്രന്ഥകാരന്റെയും പേര് കറുപ്പുമഷിയിൽ അച്ചടിക്കുമ്പോൾത്തന്നെ കവറിന്റെ ബോർഡറിൽ കട്ടിയിൽ ചുവപ്പുവരയുള്ള ബോർഡറിട്ട് മംഗളോദയം' പുസ്തകങ്ങളിറക്കിയപ്പോൾ അതൊരു പുതുമയായി. ഏതു പുസ്തകശാലയിലും മംഗളോദയം പുസ്തകങ്ങൾ തിരിച്ചറിയാനുള്ള ട്രേഡ്മാർക്കും ആയി അത്.

ചിത്രം വരയ്ക്കാനറിയാവുന്ന വൈലോപ്പിള്ളി ശ്രീധരമേനോൻ സ്വന്തം കൃതികളിലൊന്നിന് (കന്നിക്കൊയ്ത്ത്) കവർ വരച്ചു.

വരയ്ക്കാനറിയാവുന്ന കവിയായിരുന്നു കെ.അയ്യപ്പപ്പണിക്കരും. സ്വന്തം കൃതിയായ "ഗോത്രയാന'ത്തിന്റെ ആദ്യപതിപ്പിനു കവർ വരച്ചത് ആദ്ദേഹമാണ്.

PLUS D'HISTOIRES DE Manorama Weekly

Translate

Share

-
+

Change font size