Essayer OR - Gratuit

കിടപ്പിലായിരുന്ന മകളെ നൃത്തം ചെയ്യിച്ച അമ്മ

Manorama Weekly

|

June 24,2023

ഡിസ്റ്റോണിക് സെറിബ്രൽ പാൾസി ബാധിച്ച് കിടപ്പിലായ മകൾക്ക് വേണ്ട ചികിത്സയും പരിചരണവും നൽകി നടക്കാൻ പ്രാപ്തയാക്കിയ ഒരമ്മ എഴുതുന്നു....

- ഷമീറ സി.എം, കാക്കൂർ

കിടപ്പിലായിരുന്ന മകളെ നൃത്തം ചെയ്യിച്ച അമ്മ

ഒരിക്കലും എഴുന്നേറ്റു നടക്കുമെന്നു പ്രതീക്ഷയില്ലാതിരുന്ന, പൂർണമായും കിടപ്പിലായ മകൾ ഇപ്പോൾ നൃത്തം ചെയ്യുന്ന അവസ്ഥയിലേക്ക് എത്തിയതു കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷത്തിന് എന്റെ ഏറെ കാലത്തെ കണ്ണീരിന്റെയും പ്രാർഥനയുടെയും ഒറ്റയ്ക്കുള്ള പ്രയാണത്തിന്റെയും പ്രയത്നത്തിന്റെയും വിലയുണ്ട്.

കോഴിക്കോട് ബാലുശേരിക്കടുത്ത് ആറ് മക്കളുള്ള ഒരു നിർധന കുടുംബത്തിലെ അംഗമാണ് ഞാൻ. ഇരുപത്തി മൂന്നാമത്തെ വയസ്സിലായിരുന്നു വിവാഹം. ഓട്ടോഡ്രൈവറായിരുന്ന ഭർത്താവ് വണ്ടിക്കച്ചവടവും നടത്തിയിരുന്നു. എനിക്ക് അന്നു ജോലിയൊന്നും ഉണ്ടായിരുന്നില്ല. കല്യാണം കഴിഞ്ഞ് തൊട്ടടുത്ത വർഷം തന്നെ മോൾ നൈഹ ജനിച്ചു. കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിലായിരുന്നു മോളെ പ്രസവിച്ചത്.

PLUS D'HISTOIRES DE Manorama Weekly

Translate

Share

-
+

Change font size