Essayer OR - Gratuit

ആശയവഴി

Manorama Weekly

|

April 15,2023

കഥക്കൂട്ട് 

- തോമസ് ജേക്കബ്

ആശയവഴി

ആശയങ്ങൾ ഏതു രൂപത്തിലും വരാം. വണ്ടിയോടിച്ചു പോവുന്ന നമ്മുടെ മുന്നിലൂടെ റോഡ് മുറിച്ചു പായുന്ന പശുവിന്റെ രൂപത്തിൽ പോലും.

"ഏകാന്തതയുടെ നൂറുവർഷങ്ങൾ' എന്ന ലോകോത്തര കൃതി രചിക്കാൻ അതിന്റെ ആദ്യവാചകം കിട്ടാതെ മാർകേസ് വിഷമിച്ചു നടക്കുന്ന കാലത്ത് ഒരുനാൾ ഭാര്യയെയും രണ്ടു കുട്ടികളെയും കൂട്ടി മെക്സിക്കോ നഗരത്തിൽ നിന്ന് അക്കാവുൾക്കോയിലേക്കു കാറോടിച്ചു പോവുകയായിരുന്നു മാർ കേസ്. പെട്ടെന്ന് ഒരു പശു റോഡ് മുറിച്ചുകടക്കുമ്പോഴാണ് തന്റെ നോവലിന്റെ ആദ്യവാചകം മാർകേസിനു കിട്ടുന്നത്. വണ്ടി ചവിട്ടി നിർത്തിയ മാർകേസ് ഒരു സെക്കൻഡ് പാഴാക്കാതെ മെക്സിക്കോയിലേക്കു തിരിച്ചുപോയി എഴുതിത്തുടങ്ങുകയായിരുന്നു.

ഗാരരചയിതാവ് ബിച്ചു തിരുമല ചെന്നൈയിൽ താമസിച്ചിരുന്ന ഹോട്ടലിൽ രാത്രി പെട്ടെന്നു വൈദ്യുതി നിലച്ചു. നിർമാതാവ് പാട്ടെഴുതിക്കിട്ടാൻ തിടുക്കം കൂട്ടി. ബിച്ചു മെഴുകുതിരി കത്തിച്ച് എഴുതാനിരുന്നെങ്കിലും ഒരു തുടക്കം കിട്ടാതെ വിഷമിച്ചു. അപ്പോഴേക്കും കൊതുകുകൾ വന്ന് സംഗീതം ആരംഭിച്ചു. എത്ര ഓടിച്ചിട്ടും ഒരു കൊതുക് വീണ്ടും വീണ്ടും ചെവിയിൽ മൂളി പാട്ട് തുടർന്നു. നേരത്തെ വായിച്ചുമടക്കി വച്ച പി.ഭാസ്കരന്റെ “ഒറ്റക്കമ്പിയുള്ള തംബുരുവിന്റെ ഓർമയിൽ അടുത്ത നിമിഷം ആ ജനപ്രിയഗാനം പിറന്നു; ഒറ്റക്കമ്പി നാദം മുളും വീണാഗാനം.

ചിലർ ആശയങ്ങൾക്കും എഴുത്തിനുമുള്ള സാഹചര്യങ്ങൾ സൃഷ്ടിച്ചെടുക്കും. ആശയങ്ങൾ കിട്ടാതെ വരുമ്പോൾ ബെർണാഡ് ഷാ ചെയ്തിരുന്നത് ഒരു ബസിൽ കയറി കുറെ ദൂരം സഞ്ചരിക്കുകയാണ്.

PLUS D'HISTOIRES DE Manorama Weekly

Translate

Share

-
+

Change font size