Essayer OR - Gratuit

പാടാത്ത പാട്ടും ആടാത്ത ചുവടും

Manorama Weekly

|

March 18, 2023

വഴിവിളക്കുകൾ

- ശ്രീകുമാരി രാമചന്ദ്രൻ

പാടാത്ത പാട്ടും ആടാത്ത ചുവടും

ഓർമവച്ച കാലം മുതൽ കാലിലെ ചിലങ്കയും ചുണ്ടിലെ പാട്ടുമായിരുന്നു കൂട്ട്. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ നാടോടി നൃത്തത്തിന് ഒന്നാംസ്ഥാനം ലഭിക്കുമ്പോൾ കേവലം ഒൻപതു വയസ്സ് അതിനെ ഒരംഗീകാരമായി കരുതാനുള്ള പക്വത ഉണ്ടായിരുന്നില്ല.

പിന്നീട് ഭരതനാട്യത്തിനും സംഗീതത്തിനും സമ്മാനങ്ങൾ ലഭിച്ചതോടെ ഞാൻ  കലാരംഗത്തു ചുവടുറപ്പിക്കുമെന്നു കരുതിയവരുണ്ട്. പക്ഷേ, കൗമാരത്തിൽ തന്നെയുണ്ടായ വിവാഹം എന്റെ കലാജീവിതത്തിനു വിഘാതമായി. എറണാകുളം മഹാരാജാസ് കോളജിൽ നിന്നു കർണാടക സംഗീതത്തിനു ലഭിച്ച രാമൻകുട്ടി ഭാഗവതർ സ്വർണമെഡൽ നേരിട്ടു ചെന്നു സ്വീകരിക്കാൻ പോലും തടസ്സം യാഥാസ്ഥിതിക കുടുംബത്തിലെ വധു എന്ന നിലയ്ക്ക്, ഭർത്താവിന്റെ ഇഷ്ടം മാത്രം നോക്കിയാ പോരാ, ഭർതൃഗൃഹത്തിലെ ഓരോ അംഗത്തിന്റെയും ഇഷ്ടം കണക്കക്കിയേ തീരൂ എന്ന സ്ഥിതി!

PLUS D'HISTOIRES DE Manorama Weekly

Translate

Share

-
+

Change font size