Essayer OR - Gratuit

സന്യാസദീക്ഷ

Manorama Weekly

|

September 17, 2022

കഥക്കൂട്ട്

- തോമസ് ജേക്കബ്

സന്യാസദീക്ഷ

സന്യാസികളുമുണ്ട്, സന്യാസിവേഷക്കാരുമുണ്ട്. സന്യാസിയുടെ വേഷം ധരിച്ചാണ് രാവണൻ സീതയെ തട്ടിയെടുത്തത്. വേഷങ്ങൾ അവിടെ നിൽക്കട്ടെ. നമുക്കു സന്യാസത്തിന്റെ വഴിയേ സഞ്ചരിച്ചവരിലേക്കു നീങ്ങാം.അമ്മയുടെ സ്വാധീനത്തിൽ സന്യാസം വേണ്ടെന്നുവച്ച് രണ്ടു പേരെപ്പറ്റിയാവട്ടെ ആദ്യം.

യൂണിവേഴ്സിറ്റി കോളജിലെ പഠനത്തിനിടയിൽ സന്യാസത്തിൽ ആകൃഷ്ടനായ എം.കെ.സാനുവിനെ അധ്യാപന വഴിയിലേക്കു തിരിച്ചുവിട്ടത് അമ്മയാണ്.

തമിഴ്നാട് വനംവകുപ്പിൽ റേഞ്ചറായിരുന്ന പിതാവ് അന്തരിച്ചപ്പോൾ അമ്മയോടൊപ്പം പാലക്കാട്ടേക്കു മടങ്ങിയ എട്ടുവയസ്സുകാരനെയാണ് സംവിധായകൻ സേതു മാധവനായി നമ്മൾ പിന്നീടറിയുന്നതെന്ന് രവിമേനോൻ എഴുതിയിട്ടുണ്ട്. കുട്ടിക്കാലത്ത് സേതുമാധവൻ അന്തർമുഖനായിരുന്നു. സന്യാസം സ്വീകരിക്കുന്നതിനെക്കുറിച്ചു വരെ ചിന്തിച്ചിട്ടുണ്ട്. ആരെയും നോവിക്കാതെ സത്യസന്ധമായി ചുമതലകൾ നിർവഹിച്ചു ജീവിക്കുന്നതാണ് സന്യാസമെന്നു പറഞ്ഞ് സന്യാസത്തിൽ നിന്നു പിന്തിരിപ്പിച്ചത് അമ്മയാണ്.

തിരക്കിട്ട ചലച്ചിത്ര ജീവിതത്തിനിടക്ക് എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് ടിബറ്റിൽ പോയി ലാമമാരുടെ കൂടെ സന്യാസജീവിതം നയിച്ച് ക്യാമറാമാൻ വിപിൻദാസ് അഞ്ചു വർഷത്തിനുശേഷം ക്യാമറയുടെ പിന്നിലേക്കു മടങ്ങിവന്നു.

PLUS D'HISTOIRES DE Manorama Weekly

Translate

Share

-
+

Change font size