Facebook Pixel പവർഫുൾ! | Fast Track - automotive - Lisez cet article sur Magzter.com

Essayer OR - Gratuit

പവർഫുൾ!

Fast Track

|

July 01,2023

കരുത്തും ഇന്ധനക്ഷമതയുമേറിയ സിഎൻജി മോഡൽ 210 ലീറ്റർ ബൂട്ട് സ്പേസ് അടക്കം ഒട്ടേറെ ഫീച്ചറുകളും

- നോബിൾ എം. മാത്യു

പവർഫുൾ!

സിഎൻജി കാറുകളെക്കുറിച്ചുള്ള ഏറ്റവും വലിയ പരാതി ബൂട്ട് സ്പേസ് ഇല്ല എന്നതാണ്. മാത്രമല്ല, പെട്രോൾ കാറുകളുടെ അത്ര വലിവില്ല, കയറ്റത്തിൽ നിർത്തി എടുക്കുമ്പോൾ പെടാപ്പാടു പെടേണ്ടിവരും എന്നിങ്ങനെയുള്ള കംപ്ലെയ്റ്റുകളും പുറമേ. എന്നിരുന്നാലും നിരത്തിലൂടെ ഒന്നു കണ്ണോടിച്ചാൽ സിഎൻജി എന്ന സ്റ്റിക്കർ പതിച്ച വാഹനങ്ങൾ കൂടുതൽ കാണാൻ കഴിയും. വർധിച്ചു വരുന്ന ഇന്ധനവിലയും പെട്രോൾ കാറുകളെക്കാൾ കൂടുതൽ ഇന്ധനക്ഷമത സിഎൻജി കാറുകൾ നൽകുന്നു എന്നതുമാണു കാരണം. സിഎൻജി കാറുകൾക്കു ഡിമാൻഡ് ഏറിത്തുടങ്ങിയത് ഈ വിപണിയിൽ കൂടുതൽ മോഡലുകൾ എത്തുന്നതിനു കാരണമായിട്ടുണ്ട്. ആദ്യകാല വാഹനങ്ങളിൽ ഫീച്ചറുകളും മറ്റും കുറവായിരുന്നെങ്കിൽ പുതിയവയിൽ അതിനു മാറ്റം വന്നിട്ടുണ്ട്. ടാറ്റ അത്തരത്തിൽ മികച്ച സൗകര്യങ്ങളുമായി അൾട്രോസിന്റെ സിഎൻജി പതിപ്പിറക്കിയിരിക്കുകയാണ്. ഇന്ത്യയിലെ ആദ്യ ട്വിൻ സിലിണ്ടർ സിഎൻജി ടാങ്കുമായാണു വരവ്. മാത്രമല്ല, വേറെയും കിടിലൻ ഫീച്ചേഴ്സുകളുണ്ട്. ഗോവയിൽ നടന്ന മീഡിയ ഡ്രൈവിൽ ഓടിച്ചറിഞ്ഞ കാര്യങ്ങൾ.

പ്രീമിയം ക്വാളിറ്റി

ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്കാണ് ആൽട്രോസ്. ആ പ്രീമിയം ലുക്കിലും ഡിസൈനിലും യാതൊരു മാറ്റവും വരുത്താതെയാണ് സിഎൻജി പതിപ്പെത്തിയിരിക്കുന്നത്. ആകെയുള്ള മാറ്റം രണ്ടു ബാഡ്ജുകളാണ്. ഒന്ന് ബൂട്ട് ഡോറിലെ സിഎൻജി ബാഡ്ജും മറ്റൊന്ന് സി പില്ലറിലെ അഞ്ചു ലക്ഷം കാറുകൾ വിറ്റതിന്റെ സെലിബ്രേഷൻ ബാഡ്ജും.

ഇഷ്ടംപോലെ ഇടം

നിലവാരമുള്ള ഇന്റീരിയറാണ് ആൽട്രോസിന്റെ എക്കാലത്തെയും ഹൈലൈറ്റ്. സിഎൻജി വകഭേദത്തിലും അതിനു മാറ്റമില്ല. കറുപ്പും വെള്ളയും തീമിലാണ് അകം. സീറ്റുകളും സ്റ്റിയറിങ് വീലും ലെതറൈറ്റ് മെറ്റീരിയലുകൊണ്ടു പൊതിഞ്ഞിരിക്കുന്നു. ഡ്രൈവർ സീറ്റിന്റെ ഉയരം മാന്വലായി ക്രമീകരിക്കാം, സ്റ്റിയറിങ് ടിൽറ്റ് ചെയ്യാം. ടിയാഗോയുടെയും ടിഗോറിന്റെയും സിഎൻജി പതിപ്പിൽ കണ്ട ഡിജിറ്റൽ ക്ലസ്റ്ററാണ് ആൽട്രോസ് സിഎൻ ജിയിൽ. സിഎൻജി, പെട്രോൾ ഫ്യൂവൽ ഗേജുകൾ, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ തുടങ്ങിയ വിവരങ്ങൾ കൺസോളിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

PLUS D'HISTOIRES DE Fast Track

Fast Track

Fast Track

കൊന്ന മരങ്ങളുടെ ഘോഷയാത

COFFEE BREAK

time to read

2 mins

March 01, 2026

Fast Track

Fast Track

എംജി മജസ്റ്റർ

ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് അടക്കമുള്ള സംവിധാനങ്ങളുമായി എംജിയുടെ പുതിയ എസ് യു വി

time to read

3 mins

March 01, 2026

Fast Track

Fast Track

നിസ്സാൻ ഗ്രാവൈറ്റ്

ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി

time to read

1 mins

March 01, 2026

Fast Track

Fast Track

കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ

വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?

time to read

2 mins

March 01, 2026

Fast Track

Fast Track

റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ

ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ

time to read

2 mins

March 01, 2026

Fast Track

Fast Track

200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ

3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ

time to read

1 mins

March 01, 2026

Fast Track

Fast Track

ജെടൂർ

കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം

time to read

3 mins

March 01, 2026

Fast Track

Fast Track

ടൊയോട്ട ഇബെല്ല

543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി

time to read

2 mins

March 01, 2026

Fast Track

Fast Track

'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്

റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും

time to read

2 mins

March 01, 2026

Fast Track

Fast Track

എഎം- ഒരു പുതിയ വേരിയന്റ്

COFFEE BREAK

time to read

2 mins

February 01, 2026

Translate

Share

-
+

Change font size