![ക്രിസ്തുമസ് ട്രീയിലെ നക്ഷത്രപ്പൂക്കൾ](https://cdn.magzter.com/1346912781/1701253519/articles/2xw3iAqH41702626748271/1702630799111.jpg)
ഒരു സിനിമയിൽ നായികയാകുക എന്നുപറഞ്ഞാൽ ചെറിയ കാര്യമല്ല. അതൊരു വലിയ കാര്യം തന്നെയാണ്. ഭാഗ്യം തന്നെയാണ് അതിന് കാരണമെന്ന് വ്യക്തമാണ്. സിനിമാമോഹമുള്ളവർക്ക് സിനിമയിൽ ചെറിയ അവസരം കിട്ടുന്നത് സ്വാഭാവികമായിരിക്കും. എന്നാൽ, നായികാസ്ഥാനത്ത് എത്തുകയെന്നത് ഒരു വലിയ ഭാഗ്യം ഒരു തന്നെയാണ്.
2019 ൽ റിലീസായ 'ശക്തൻ തമ്പുരാൻ' എന്ന സിനിമയിലെ നായിക ശിവാനി സായയാണ്. ആ സിനിമയിൽ നായികയായി അഭിനയിച്ചതിന്റെ എക്സൈറ്റ്മെന്റ് ശിവാനിക്ക് ഇന്നും ഇപ്പോഴും തീർന്നിട്ടില്ല. ഫിലിം ഇൻഡസ്ട്രിയിലുള്ള കുറച്ച് സീനിയർ ആർട്ടിസ്റ്റുകളുമായി വർക്ക് ചെയ്യാൻ കഴിഞ്ഞു എന്നുള്ളതാണ് ഒരു പ്രധാനകാര്യം. അത് എന്നെ സംബന്ധിച്ചിടത്തോളം വലിയ സന്തോഷം തന്നുവെന്ന് ശിവാനി പറയുന്നു.
ശിവാനിയുടെ മനസ്സിൽ നൃത്തവും അഭിനയവും ഒരാവേശമായും അഭിനിവേശമായും കടന്നുവന്നിട്ടുണ്ട്. മോഡലിംഗ് രംഗത്ത് പ്രവർത്തിച്ചു തുടങ്ങിയതോടെയാണ് സിനിമയിലേക്കുള്ള അവസരം ശിവാനിക്ക് ലഭിച്ചത്.
ഇതിനിടയിൽ കരിമുഖം, ലിലിത് എന്നിങ്ങനെ ഏതാനും ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ചു. നിധിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്ത "മധുവിധു' എന്ന വെബ്സീരീസിലും ശിവാനി അഭിനയിച്ചു.
പുതുവർഷം വരുമ്പോൾ പുതിയ പ്രതീക്ഷകളാണ് ശിവാനിയുടെ മനസ്സിലുള്ളത്. കാരണം, ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ നടന്നുവരുന്ന ഏതാനും സിനിമകളിൽ ശിവാനി അഭിനയിച്ചിട്ടുണ്ട്. സഞ്ജു സാമുവൽ ഡയറക്ട് ചെയ്ത "കപ്പ്', വിനു വിജയ് ഡയറക്ട് ചെയ്ത "ഇന്ദിര, ജെക്സൺ ആന്റണി സംവിധാനം ചെയ്തിരിക്കുന്ന അഞ്ചു സെന്റും സെലീനയും, അജു കീഴുമലയുടെ പൂരം പൂരാടം, പൂരുരുട്ടാതി...' തുടങ്ങിയ സിനിമകളിലെല്ലാം ശിവാനി അഭിനയിച്ചിട്ടുണ്ട്. 2024 ആകുന്നതോടെ ഈ സിനിമകൾ ഓരോന്നും റിലീസാകും. അത് തന്റെ കരിയറിന് കൂടുതൽ ഗുണം ചെയ്യും. മലയാളസിനിമയിൽ ഏറെ അറിയപ്പെടുന്ന ഒരു നടിയാകുകയും നായികയായി മുൻനിരയിലേക്ക് വരാനും കഴിയുമെന്നുള്ള ശുഭപ്രതീക്ഷയിലാണ് ശിവാനി സായ. ഇപ്പോൾ ചിത്രീകരണം നടക്കുന്ന ഗുമസ്തൻ എന്ന സിനിമയിലും ശിവാനി അഭിനയിക്കുന്നുണ്ട്.
കുച്ചിപ്പുടി ഡാൻസറായ ശിവാനി ഗീത രതീഷിന്റെ കീഴിൽ പ്രാക്ടീസ് ചെയ്യുന്നുണ്ട്. നൃത്തം തനിക്ക് ജീവ വായു ആണെങ്കിലും ഇടയ്ക്കൊരു ബ്രേക്ക് വന്നു. ഇനി അടുത്തുതന്നെ തുടരാൻ ഉദ്ദേശിക്കുന്നുണ്ടെന്ന് ശിവാനി പറയുകയുണ്ടായി.
ക്രിസ്തുമസ് വരുമ്പോഴേയ്ക്കും ശിവാനിക്ക് എന്താണ് പറയാനുള്ളത്?
Esta historia es de la edición December 2023 de Mahilaratnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor ? Conectar
Esta historia es de la edición December 2023 de Mahilaratnam.
Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.
Ya eres suscriptor? Conectar
![40+ Health Guide](https://reseuro.magzter.com/100x125/articles/1345/1716378/7FM-cLaKK1717760519329/1717760966632.jpg)
40+ Health Guide
നാൽപതിനുശേഷം സ്ത്രീകൾ ആഹാരരീതിയിൽ മാറ്റം വരുത്തേണ്ടതുണ്ടോ ? അവ എന്ത്, എന്തിനുവേണ്ടി ?
![സൗന്ദര്യം നൽകും പഴങ്ങൾ](https://reseuro.magzter.com/100x125/articles/1345/1716378/sY_v_Z0sb1717760341933/1717760507961.jpg)
സൗന്ദര്യം നൽകും പഴങ്ങൾ
ചില പഴങ്ങൾ ചിലരിൽ അലർജിയുണ്ടാകുമെന്നതൊഴിച്ചാൽ പൊതുവേ പാർശ്വഫലങ്ങൾ ഇല്ലാത്തവയാണ് പഴങ്ങൾ.
![രണ്ട് കുഞ്ഞുങ്ങൾക്ക് ഒരേസമയത്ത് മുലപ്പാൽ കൊടുക്കുമ്പോൾ...](https://reseuro.magzter.com/100x125/articles/1345/1716378/tGvLCAl1l1717759113667/1717760331364.jpg)
രണ്ട് കുഞ്ഞുങ്ങൾക്ക് ഒരേസമയത്ത് മുലപ്പാൽ കൊടുക്കുമ്പോൾ...
രണ്ട് കുട്ടികൾക്കും പാലൂട്ടാൻ ആ അമ്മ ആരോഗ്യവതിയുമായിരിക്കണം. നേരത്തെ അമ്മയ്ക്ക് വിളർച്ചയുണ്ടങ്കിൽ രണ്ട് കുട്ടികൾക്കും പാലൂട്ടുകയെന്നത് അസാധ്യമാണ്.
![സിനിമാക്കാരെ ഇന്റർവ്യൂ](https://reseuro.magzter.com/100x125/articles/1345/1716378/1aMrUSdJ41717758534917/1717758986113.jpg)
സിനിമാക്കാരെ ഇന്റർവ്യൂ
സിനിമാസെലിബ്രിറ്റി ഇന്റർവ്യൂകളിലൂടെ മല യാളികൾക്ക് ഇന്ന് ഏറെ പരിചയമുള്ള ഒരു മുഖമാണ് ആർ.ജെ. ഗദ്ദാഫിയുടേത്... സിനിമാക്കാരുടെ വിശേഷങ്ങൾ തന്റെ സ്വതഃസിദ്ധമായ അവതരണ ശൈലിയിലൂടെ പ്രേക്ഷകരിലേക്കെത്തിക്കുന്ന ഗദ്ദാഫിക്ക് പറയാൻ ഏറെയുണ്ട്...
![പ്രസവരക്ഷയും പേറ്റുമരുന്നും](https://reseuro.magzter.com/100x125/articles/1345/1716378/id1dlZEkM1717757975683/1717758508856.jpg)
പ്രസവരക്ഷയും പേറ്റുമരുന്നും
പേറ്റുമരുന്ന് എന്ന പേരിൽ കുറച്ച് പൊടികളോ ലേഹ്യങ്ങളോ കഴിക്കുന്നതല്ല ആയുർവേദ പ്രസവരക്ഷാമരുന്ന് എന്ന് മനസ്സിലാക്കുക.
![ടീവിയുടെ കാലാവധി നീട്ടാം](https://reseuro.magzter.com/100x125/articles/1345/1716378/SZr32yw2e1717757525795/1717757960405.jpg)
ടീവിയുടെ കാലാവധി നീട്ടാം
വളരെയധികം വില കൊടുത്ത് ടി.വി വാങ്ങിയതുകൊണ്ട് മാത്രമായില്ല അത് ദീർഘകാലം കേട് കൂടാതെ നിലനിൽക്കാനുള്ള വഴികളും നാം അറിഞ്ഞിരിക്കണം. ഇതാ അതിനുതകുന്ന ചില പ്രധാനപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ.
![കൃത്യമായ ധാരണയോടെ മുന്നോട്ട്](https://reseuro.magzter.com/100x125/articles/1345/1716378/R3dLdVsk31717756605276/1717756930370.jpg)
കൃത്യമായ ധാരണയോടെ മുന്നോട്ട്
പുതിയ-പഴയ തലമുറകൾ എന്ന വേർതിരിവില്ലാതെ കാണികൾക്ക് പ്രിയപ്പെട്ടവനായ ബിജു സോപാനം ‘മഹിളാരത്ന'ത്തിനൊടൊപ്പം
![ആഹാരവും അമിതവണ്ണവും](https://reseuro.magzter.com/100x125/articles/1345/1716378/VlRMeBafs1717737583440/1717755069946.jpg)
ആഹാരവും അമിതവണ്ണവും
ഭാരക്കൂടുതൽ എങ്ങനെ മനസ്സിലാക്കാമെന്നതിന് കുറുക്ക് വഴിയിതാ
![സ്ക്കൂൾ തുറന്നു; ഭക്ഷണത്തിൽ ശ്രദ്ധിക്കാം](https://reseuro.magzter.com/100x125/articles/1345/1716378/-zsRBeuA41717737047765/1717737184694.jpg)
സ്ക്കൂൾ തുറന്നു; ഭക്ഷണത്തിൽ ശ്രദ്ധിക്കാം
നല്ല ആഹാരമാണ് ഏറ്റവും നല്ല മരുന്നെന്നാണ് ചൊല്ല്.
![Made For Each Other](https://reseuro.magzter.com/100x125/articles/1345/1716378/muhrH2_311717734771654/1717736868561.jpg)
Made For Each Other
ജീവിതത്തിലെന്നപോലെ തൊഴിലിലും ഒരുമയോടെ മുന്നേറുന്ന ശരണ്യ ആനന്ദ്- മനേഷ് രാജൻ ദമ്പതികളുടെ വിശേഷങ്ങളിലേക്ക്...