വള്ളുവനാട്
Mathrubhumi Illustrated|May 14, 2023
ഇരുപതിലേറെ വർഷങ്ങൾക്കുശേഷമാണ്, രാധിക, രഞ്ജിയെ കണ്ടത്. പത്തൊൻപത് വയസ്സിൽനിന്നൊരാൾ നാല്പതുകളിലേക്ക് യാത്രചെയ്യുമ്പോൾ അയാൾ താണ്ടുന്ന ദൂരം, വർഷങ്ങൾകൊണ്ട് എണ്ണിത്തീർക്കാനാ വുന്നതല്ല.
രേഖ കെ.
വള്ളുവനാട്

അതികഠിനമാണ്. എടുത്തുചാട്ടങ്ങളുടെയും ദുരിതങ്ങളുടെയും മുറിപ്പാടുകൾ നിറഞ്ഞ ശരീരം, സങ്കടങ്ങളും നിരാശയും ഉരുണ്ടുകൂടിയ കുടവയർ, സമ്മർദ ങ്ങളുടെ കാറ്റിൽ പൊഴിഞ്ഞുപോയ മുടി, നിരാശയുടെ കയത്തിൽ വീണുമല്ലിടുമ്പോഴുള്ള ചുളിവുകൾ ഒക്കെ എല്ലാവരെയുമെന്നപോലെ രഞ്ജിയെയും ബാധിച്ചിരുന്നു. രഞ്ജിയുടെ വീടിന് തൊട്ടപ്പുറത്തുള്ള വീടായിരുന്നു.

രാധിക വാടകയ്ക്കെടുത്തത്. തായംതൊടിക്കാരുടെ കളപ്പുര, തറവാട് പൊളിച്ചുകളഞ്ഞിട്ടും ഉടമസ്ഥർ കളപ്പുര നിലനിറുത്തിയിരുന്നു.

ആ കളപ്പുര കണ്ടപ്പോഴേ ഇഷ്ടം തോന്നി. തെക്കുനിന്ന് വള്ളുവനാട്ടിലേക്ക് ജോലിക്ക് വരുന്നവരുടെ മനസ്സി ലൊരു വള്ളുവനാട് ഉണ്ടാകും. പനയും കാറ്റും പുഴയും മുൾവേലിയും മൺവഴികളും ഓലമറയും വേലകളും ഉത്സ വങ്ങളും ഒക്കെയുള്ള ഒരിടം. നിറയെ കാറ്റും തണുപ്പുമു ള്ള ഓടുവീടുകളാണിവിടെ എന്നൊരു മുൻവിധിയുമുണ്ട്.

നിർഭാഗ്യവശാൽ രാധിക കണ്ട വീടുകളൊന്നും അങ്ങനെയായിരുന്നില്ല. അലങ്കാരങ്ങളും തൊങ്ങലുകളുമൊക്കെയുള്ള, നല്ല ചൂടെടുക്കുന്ന കോൺക്രീറ്റ് കാടുകൾ-ഗൾഫ് പണംകൊണ്ട് കെട്ടിപ്പൊക്കി യതുകൊണ്ടാകണം അതിനകത്ത് നിന്നാൽ ആവികൊണ്ട് പുഴുകും. അറബിരാജ്യത്ത് ഉരുകി ത്തീർന്നവന്റെ നിശ്വാസമാകണം ആ വീടുകളെ ഇത്ര ചൂടുപിടിപ്പിക്കുന്നത്.

ഒരുമാസത്തോളം ഒറ്റപ്പാലത്തൊരു ഹോസ്റ്റ ലിൽ നിന്നു. വിരസതയുടെ നാളുകളങ്ങനെ ഇഴഞ്ഞുനീങ്ങുമ്പോഴാണ് ഒരു സഹപ്രവർത്ത കൻ തായംതൊടിക്കാരുടെ കളപ്പുരയെപ്പറ്റി പറയുന്നത്.

പാമ്പുകളും എലികളും കൂട്ടുണ്ടാകുമെന്ന് മുന്ന റിയിപ്പും തന്നു.

കേട്ടപാതി തിരിച്ചു. കണ്ടു. ഇഷ്ടമായി.

സ്ഥിരതാമസത്തിനായി വന്നപ്പോഴാണ് അയൽപക്കത്ത് രഞ്ജിയെ കാണുന്നത്.

രഞ്ജിയും അമ്മയും പുള്ളുവൻപാട്ട് കേട്ടിരിക്കു കയായിരുന്നു.

പുള്ളുവവീണ ഒരു ഹൃദയം പോലെ തേങ്ങുന്നു.

രാധികയുടെ നെഞ്ചിലും ഒരു തേങ്ങലുണ്ടായി.

രഞ്ജിയെ എന്നെങ്കിലും കണ്ടുമുട്ടുമെന്ന് കരുതി യിട്ടില്ല. ഒന്നുരണ്ടുവർഷം ഒരു ക്ലാസ് മുറിയിലു ണ്ടായിരുന്നു എന്നതൊഴിച്ചാൽ പറയത്തക്കത്ത ഇഴയടുപ്പം അന്ന് ഉണ്ടായിരുന്നതുമില്ല.

“ഓമനക്കുട്ടന്റെ നാവേറു പാടുന്നേ... ഭരണിനാ ളല്ലോ... ഉണ്ണി പിറന്നത്...

“വീണേ, നീ ആരുടെ പാട്ടാ പാടുന്നേ? പുള്ളുവൻ ചോദിച്ചു.

“ഉണ്ണിക്കുട്ടന്റെ പാട്ടാ പാടുന്നേ,” പുള്ളുവവീണ യും വീണക്കാരനും മറുപടി പറഞ്ഞു.

Esta historia es de la edición May 14, 2023 de Mathrubhumi Illustrated.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.

Esta historia es de la edición May 14, 2023 de Mathrubhumi Illustrated.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.

MÁS HISTORIAS DE MATHRUBHUMI ILLUSTRATEDVer todo
ഹാർമോണിയം
Mathrubhumi Illustrated

ഹാർമോണിയം

ആദ്യമായി മാള്യമല് മെഹ്ഫിൽ പാടിയത്. ഇക്കയുടെ ബ്രദേഴ്സ് മ്യൂസിക് ക്ലബ്ബിലാണ്. മാള്യമല് പാട് പരിപാടി എന്താണെന്ന് എനിക്കോ ലെസ്ലിക്കോ അറിയാമായിരുന്നില്ല.

time-read
6 minutos  |
May 28, 2023
സി.പി.എം രാഹുലിനോട് നന്ദിപറയണം
Mathrubhumi Illustrated

സി.പി.എം രാഹുലിനോട് നന്ദിപറയണം

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെടാനും എൽ.ഡി.എഫിന് തുടർഭരണം ലഭിക്കാനും കാരണമായത് രാഹുൽ ഗാന്ധിയുടെ നടപടിയാണ്. കേരളത്തിന്റെ സാഹചര്യം മനസിലാക്കാതെ രാഹുൽ തിരുകിക്കയറ്റിയ 47 സ്ഥാനാർഥികൾ പരാജയപ്പെട്ടു. എങ്കിലും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ കോൺഗ്രസ് ശക്തമാണ്. കോൺഗ്രസിനോട് വിടപറഞ്ഞ ഗുലാം നബി ആസാദ് ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിന്റെ അവസാനഭാഗം.

time-read
4 minutos  |
May 28, 2023
അംബേദ്കറും ബോംബെ തുണിമിൽ സമരവും
Mathrubhumi Illustrated

അംബേദ്കറും ബോംബെ തുണിമിൽ സമരവും

ബോംബെ തുണിമിൽത്തൊഴിലാളികൾ1928 മേയ്മാസത്തിൽ ആരംഭിച്ച ആറുമാസത്തെ സമരം അംബേദ്കറുടെ രാഷ്ട്രീയജീവിതത്തെ സ്വാധീനിച്ച സമരങ്ങളിലൊന്നാണ്.1916 മുതൽ 1956 വരെ നാലുദ ശാബ്ദം നീണ്ട അംബേദ്കറുടെ പൊതു രാഷ്ട്രീയ ജീവിതത്തിന്റെ ആദ്യഘട്ടത്തിലാണ് ഈ സമരം നടന്നത്. കമ്യൂണൽ അവാർഡ്, പുണെ കരാർ, മന്ത്രിപദവി, ഭരണഘടനാ നിർമാണം എന്നിവപോലെ ഈ സമരം അദ്ദേഹത്തിന്റെ ഇടപെടലുകളിൽ പ്രധാനമായി രേഖപ്പെട്ടിട്ടില്ല. സി.പി.ഐയുടെ നിയന്ത്രണത്തിലുണ്ടാ യിരുന്ന മിൽത്തൊഴിലാളി യൂണിയന്റെ ആഭിമുഖ്യത്തിൽ വേതന ഏകീകരണവും അനുബന്ധാവശ്യ ങ്ങളുമുയർത്തി ഒന്നരലക്ഷത്തോളം തൊഴിലാളികൾ നടത്തിയ ഈ സമരവും അതിന്റെ ഫലങ്ങളും അംബേദ്കറുടെ രാഷ്ട്രീയജീവിതത്തിൽ വഴിത്തിരിവുണ്ടാക്കിയതെങ്ങനെയെന്ന് ചർച്ചചെയ്യുന്നു.

time-read
4 minutos  |
May 28, 2023
ശശിനാസിന്റെ സത്യം
Mathrubhumi Illustrated

ശശിനാസിന്റെ സത്യം

വൈക്കം മുഹമ്മദ് ബഷീറിന്റെ ശശിനാസ് എന്ന കഥയുടെ വായന സദാചാര പൊതുബോധത്തെ ചോദ്യം ചെയ്യുകയും വ്യക്തിബന്ധങ്ങളിലെ സങ്കീർണതയേയും പ്രണയത്തേയും അടയാളപ്പെടുത്തു കയും ചെയ്യുന്ന കഥയാണ് ശശിനാസ്. അതിശക്തമായ പ്രണയവും പാപബോധവും രഹസ്യങ്ങളും കലർന്ന ജീവിതത്തിന്റെ ആഖ്യാനമാണ് ഈ കഥ. എഴുതിയാൽ കൈ പൊള്ളുന്ന ഒരു കഥ പറഞ്ഞുവെ ന്നതല്ല. അത് അപാരമായ ധാരണയോടെ, ആത്മാനുതാപത്തോടെ പറഞ്ഞു എന്നതിലാണ് ബഷീറിന്റെ വലിപ്പമെന്ന് കൽപ്പറ്റ നാരായണൻ പറയുന്നു. പരിഹാരമുള്ള സങ്കടങ്ങൾക്കപ്പുറം നിൽക്കുന്ന ശശിനാ സിന്റെ കഥയുടെ വിശകലനം.

time-read
5 minutos  |
May 28, 2023
ഊര്ക് പോകാലം കണ്ണേ
Mathrubhumi Illustrated

ഊര്ക് പോകാലം കണ്ണേ

മാരിക്കൊളുന്തുമായ് ചാരത്തുനിൽക്കയാ ണാടിത്തിരുവിഴക്കാലം തോവാളയിൽ പണ്ടു നമ്മൾ പൂക്കാരായി ജീവിച്ചൊരാനന്ദലോകം!

time-read
1 min  |
May 28, 2023
പാരഡിയുടെയും അതികഥയുടെയും വിളയാട്ടം
Mathrubhumi Illustrated

പാരഡിയുടെയും അതികഥയുടെയും വിളയാട്ടം

ആധുനിക സാഹിത്യവും അപസർപ്പക കൃതികളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്ന കാലത്താണ് മലയാള ത്തിൽ കുറ്റാന്വേഷണ നോവലിന്റെ പാരഡിയായി 1981 ൽ സേതുവിന്റെ വിളയാട്ടം എന്ന നോവൽ പ്രസിദ്ധീകരിക്കപ്പെടുന്നത്. രണ്ടു പതിറ്റാണ്ടിനു ശേഷം 1999 ൽ വിളയാട്ടത്തിന്റെ പരിഷ്കരിച്ച പതിപ്പ് പ്രസിദ്ധീകരിച്ചു. ഇത്തരത്തിൽ ഒരു പാഠത്തിൽ നിന്ന് അടിസ്ഥാനപരമായ മാറ്റങ്ങളുള്ള പരിഷ്കരണങ്ങൾ മലയാള സാഹിത്യത്തിൽ വളരെ കുറവാണ്. അതുകൊണ്ടു തന്നെ രണ്ടു പാഠങ്ങളും തമ്മിലുള്ള വൈവി ധ്യങ്ങൾ ചർച്ച ചെയ്യുന്നു. ഒരേസമയം കല്പിതകഥയും കല്പിതകഥയെക്കുറിച്ചുള്ള കഥയുമായിത്തീരുന്ന വിളയാട്ടത്തിന്റെ സാംസ്കാരിക പഠനമാണിത്. അന്തിമമായ ഒരർഥം വാഗ്ദാനം ചെയ്യുന്ന അക്കാലത്തെ ആധുനികനോവൽ സങ്കല്പത്തെ ചോദ്യം ചെയ്യുകയും ഉത്തരാധുനിക കാലത്തെ രചനകളുടെ സ്വഭാവസ വിശേഷത ആന്തരികമായി നിലനിർത്തുകയും ചെയ്ത രചനയാണ് വിളയാട്ടം എന്ന് നിരീക്ഷിക്കുന്നു.

time-read
10+ minutos  |
May 14, 2023
രാജാക്കന്മാരും ആശ്രിതരും
Mathrubhumi Illustrated

രാജാക്കന്മാരും ആശ്രിതരും

പ്രാദേശികമേഖലകളിൽ ഭരണം നടത്തിയിരുന്ന നിരവധി ചെറുകിടരാജാക്ക ന്മാർ തുടങ്ങി തിരുവിതാംകൂർ രാജാക്കന്മാർ വരെയുള്ള വ്യത്യസ്ത ഭരണാധികാരികളെ കേരളത്തിന്റെ ചരിത്രത്തിൽ കാണാം.

time-read
1 min  |
May 14, 2023
പ്രബുദ്ധതയുടെ കൈവിരലുകൾ
Mathrubhumi Illustrated

പ്രബുദ്ധതയുടെ കൈവിരലുകൾ

പാബ്ലോ പിക്കാസോയുടെ കലാപ്രപഞ്ചത്തിലൂടെ ഒരു ഇന്ത്യൻ ചിത്രകാരൻ നടത്തുന്ന യാത്രയാണിത്. അവിാനിലെ കന്യകമാർ എന്ന1907-ലെ ചിത്രവും ലോകചിത്രകലയെ ആഴത്തിൽ സ്വാധീനിച്ച ഗുർണിക്കയും ഉൾപ്പടെയു ള്ളവ നേരിട്ടനുഭവിച്ചതിന്റെ ഓർമകൾ. പിക്കാസോയുടെ ജീവിതത്തിലൂടെയും നിലപാടുകളിലൂടെയും വിചിത്രമായ ബന്ധങ്ങളി ലൂടെയും ഈ കുറിപ്പ് യാത്രചെയ്യുന്നു. വിയോഗത്തിന്റെ അമ്പതാമാണ്ടിൽ മഹാനായ ചിത്രകാരന് ചിത്രകലാലോകം നൽകുന്ന അഭിവാദ്യംകൂടിയാണ് ഈ എഴുത്ത്.

time-read
7 minutos  |
May 14, 2023
വള്ളുവനാട്
Mathrubhumi Illustrated

വള്ളുവനാട്

ഇരുപതിലേറെ വർഷങ്ങൾക്കുശേഷമാണ്, രാധിക, രഞ്ജിയെ കണ്ടത്. പത്തൊൻപത് വയസ്സിൽനിന്നൊരാൾ നാല്പതുകളിലേക്ക് യാത്രചെയ്യുമ്പോൾ അയാൾ താണ്ടുന്ന ദൂരം, വർഷങ്ങൾകൊണ്ട് എണ്ണിത്തീർക്കാനാ വുന്നതല്ല.

time-read
7 minutos  |
May 14, 2023
നരവംശശാസ്ത്രത്തിലെ “മാൻഹാട്ടൻ പ്രോജക്ട്
Mathrubhumi Illustrated

നരവംശശാസ്ത്രത്തിലെ “മാൻഹാട്ടൻ പ്രോജക്ട്

മനുഷ്യവർഗത്തിന്റെ ഉദ്ഭവം മുതൽ ഇരുകാൽ നടത്തത്തിന്റെ പരിണാമം വരെ മാറ്റിയെഴുതാൻ, 44 ലക്ഷം വർഷം പഴക്കമുള്ള ഒരു സ്ത്രീയുടെ അസ്ഥികൂടം കാരണമായി എന്നത് കൗതുകമുണർത്തുന്ന കഥയാണ്. കിഴക്കൻ എത്യോപ്യയിലെ അഫാർ മേഖലയിൽ നിന്ന് 1994- ൽ കണ്ടെത്തിയ ആർഡി'യെന്ന ആ പ്രാചീനസ്ത്രീയുടെ രഹസ്യങ്ങൾ മനസ്സിലാക്കാൻ 47 അന്താരാഷ്ട്രഗവേഷകരുടെ15 വർഷത്തെ ദൗത്യം വേണ്ടിവന്നു. രഹസ്യസ്വഭാവം കൊണ്ട് ആ പഠനപദ്ധതി, നരവംശശാസ്ത്രത്തിലെ മാൻഹാട്ടൻ പ്രോജക്ട് എന്ന് പരിഹസിക്കപ്പെട്ടു. കെർമിറ്റ് പാറ്റിസൺ രചിച്ച 'ഫോസിൽ മെൻ പറയുന്നത് ആ ദൗത്യത്തിന്റെ ഇതുവരെ അറിയാത്ത ചരിത്രമാണ്. പരിണാമവും ഫോസിൽ പഠനവുമൊക്കെ പാഠപുസ്തകങ്ങളിൽനി ന്നുപോലും ഒഴിവാക്കാൻ ശ്രമം നടക്കുന്ന ഇക്കാലത്ത് ഇത്തരം ചരിത്രങ്ങളുടെ പ്രസക്തി ഏറുന്നു.

time-read
9 minutos  |
May 14, 2023