മങ്ങിക്കത്തുന്ന ക്രിസ്മസ് സ്റ്റാർ
Kudumbam|December 2023
ഇന്ത്യയുടെ വേദനയായി മണിപ്പൂർ തുടരുകയാണ്. കലാപം തുടങ്ങി ഏഴുമാസം പിന്നിട്ടിട്ടും പൂർവസ്ഥിതി പ്രാപിക്കാൻ ഈ വടക്കുകിഴക്കൻ അതിർത്തി സംസ്ഥാനത്തിന് കഴിഞ്ഞിട്ടില്ല. കലാപം സൃഷ്ടിച്ച ഇരകളുടെ വേദനകൾക്ക് നടുവിലാണ് ഇത്തവണ ക്രിസ്മസ് കടന്നുവരുന്നത്. ഇനിയൊരുനാൾ പഴയതുപോലൊരു ക്രിസ്മസ് വരുമോ മണിപൂരികൾക്ക്...
കെ.ആർ. ഔസേഫ്
മങ്ങിക്കത്തുന്ന ക്രിസ്മസ് സ്റ്റാർ

ഡിസംബറിന്റെ തണുപ്പിന് ക്രിസ്മസിന്റെ ഛായയാണ് വടക്കുകിഴക്ക്. ശീതക്കാറ്റിനെ ഭേദിക്കുന്ന ഉത്സവ ലഹരി ഏഴു സഹോദരിമാരുടെ മണ്ണിലാകെ പടരും. മഞ്ഞുപെയ്യുന്ന രാവുകളിൽ കുഞ്ഞുങ്ങളുടെ ഒരുക്കങ്ങൾ പൊടിപൊടിക്കും. ഇന്ത്യയിലെ ക്രിസ്ത്യൻ ഭൂരിപക്ഷ സംസ്ഥാനങ്ങളായ നാഗാ ലാൻഡ്, മേഘാലയ, മിസോറം എന്നിവയും മണിപ്പൂരും അരുണാചൽ പ്രദേശും അടങ്ങുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സാധാരണയായി ക്രിസ്മസ് ഒരുമാസം നീളുന്ന വർണാഭമായ ആഘോഷങ്ങളാണ്. എന്നാൽ, മണിപ്പൂർ ഇത്തവണ കണ്ണീർ വാർക്കുകയാണ്. മണി പൂരിന്റെ ദുഃഖം മേഖലയാകെ പടർന്നിട്ടുണ്ട്.

ജോണിന്റെ മകൻ പട്ടണത്തി ലെ കടയിലെ ജീവനക്കാരനാ യിരുന്നു. കഴിഞ്ഞ വർഷത്തെ ക്രിസ്മസിനാണ് ജോണിനും വെറോനിക്കക്കും ഓരോ പുത്തൻ കമ്പിളിപ്പുതപ്പുമായി അവൻ വന്നത്. വെറോനിക്കക്ക് ആയിരം നാവായിരുന്നു മകൻ തന്നെ പുതപ്പിനെപ്പറ്റി പറയാൻ. ഈ ക്രിസ്മസിന് മകൻ വരുന്നതും കാത്തിരിക്കുകയാണ് ജോൺ. വെറോനിക്ക  കലാപനാളുകളുടെ തുടക്കത്തിൽത്തന്നെ ദൈവത്തിലേക്കു മടങ്ങി. ഇന്ന് ജോൺ ഒറ്റക്ക് സിമന്റ് തറയിൽ തണുപ്പിനെ അതിജീവിക്കാൻ കടലാസ് ചട്ടകളും തുണികളും വിരിച്ച് കിടക്കുകയാണ്. ഇനിയും മടങ്ങിവരാത്ത മകനെ പ്രതീക്ഷിച്ച് അവന്റെ ക്രിസ്തുസ് സമ്മാനം പ്രതീക്ഷിച്ച് മകൻ ഇനി തിരിച്ചുവരില്ലെന്ന് പിതാവ് അറിഞ്ഞിട്ടില്ല. ആ വയോധികന്റെ സ്വപ്നങ്ങളെ നഷ്ടപ്പെടുത്താതിരിക്കാൻ വളന്റിയർമാർ മകനെക്കുറിച്ചുള്ള പുതിയ പുതിയ കഥകൾ പറയുകയാണ്. അതുകേട്ട് പാതിമയക്കത്തിൽ തൂങ്ങിയ കണ്ണുകളുമായി ജോൺ കാത്തിരിക്കുന്നു.

മണിപ്പൂരിന്റെ ക്രിസ്മസിന് ഏഴുവർണമാണ്, മധുരത്തിന്റെ രുചിയാണ്, തണ്ണുപ്പിന്റെ സുഖമാണ്, സംഗീതത്തിന്റെ സ്വരമാണ്. മനസ്സിൽനിന്ന് മന സ്സുകളിലേക്ക് നിറയെ സ്നേഹ വും സൗഹൃദവും സന്തോഷവു മാണ് പങ്കുവെച്ചിരുന്നത്. ഇന്ന് നീറുന്ന ഓർമകളുടെ നഷ്ടപ്പെട്ട സ്നേഹത്തിന്റെ കരുതലിന്റെ, ഒറ്റപ്പെടലിന്റെ ക്രിസ്മസായി മാറിയതിന്റെ വേദന ഇനിയും അണയാത്ത അഗ്നിയായി മണിപ്പൂർ ജനതയുടെ മനസ്സിൽ കത്തിക്കൊണ്ടിരിക്കുകയാണ്.

എല്ലായിടത്തും നിസ്സഹായരായ ജനതയുടെ ദയനീയമുഖം. ജീവിതത്തെ പ്രതീക്ഷയോടെ കണ്ടിരുന്നവരുടെ മുന്നിലേക്ക് ഇടിത്തീപോലെ കലാപത്തിന്റെ കറുത്ത പുക ഉയരുകയായിരുന്നു. മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾ, മക്കൾ നഷ്ടപ്പെട്ട പ്രായംചെന്നവർ, വിധവകളായവർ. എല്ലാവരും ചെറിയ ഹാളുകളിൽ, സ്വന്തം രാജ്യത്ത് അഭയാർഥികളായി മാറിയതിന്റെ വേദനയിൽ തിങ്ങി നിറഞ്ഞ് കഴിയുന്നു.

Esta historia es de la edición December 2023 de Kudumbam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.

Esta historia es de la edición December 2023 de Kudumbam.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.

MÁS HISTORIAS DE KUDUMBAMVer todo
യുനീക്കാണ് റോബോട്ടിക്സ് പഠനം
Kudumbam

യുനീക്കാണ് റോബോട്ടിക്സ് പഠനം

റോബോട്ടിക്സ് പഠനത്തിലൂടെ അവസരങ്ങളുടെ വലിയ ജാലകം തുറന്നിടുകയാണ് യുനീക് വേൾഡ് റോബോട്ടിക്സ്

time-read
1 min  |
May 2024
AI പഠനം കേരളത്തിൽ
Kudumbam

AI പഠനം കേരളത്തിൽ

വരും കാലങ്ങളിൽ തൊഴിൽ മേഖലയിൽ നിർണായക സ്വാധീനം ചെലുത്താൻ പോകുന്ന മേഖല എ.ഐ തന്നെയാകും. കേരളത്തിലെ എ.ഐ പഠന സാധ്യതകളെക്കുറിച്ച് കൂടുതൽ അറിയാം...

time-read
2 minutos  |
May 2024
coool...drinks
Kudumbam

coool...drinks

പൊള്ളുന്ന ചൂടിൽനിന്ന് ശരീരം തണുപ്പിക്കാൻ സഹായിക്കുന്ന രുചികരമായ ചില സിംപ്ൾ ഡ്രിങ്ക്സ് വീട്ടിലൊരുക്കാം...

time-read
1 min  |
May 2024
സാന്ത്വനത്തിന്റെ സ്നേഹതീരം...
Kudumbam

സാന്ത്വനത്തിന്റെ സ്നേഹതീരം...

അരികിലേക്ക് മാറ്റിനിർത്തപെട്ട മനുഷ്വർക്കായി ആലുവയിൽ പ്രവർത്തിക്കുന്ന 'വാറ്റ്' എന്ന കൂട്ടായ്മയുടെ പ്രവർത്തനങ്ങളിലേക്ക്...

time-read
2 minutos  |
May 2024
ഉറക്കത്തിനു നേരെ കണ്ണടക്കരുത്
Kudumbam

ഉറക്കത്തിനു നേരെ കണ്ണടക്കരുത്

നിശ്ചിത സമയം തടസ്സമില്ലാതെ ദിവസേന ഉറങ്ങുകയെന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് അതാവശ്യമാണ്. ഉറക്കക്കുറവ് സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളും നന്നായി ഉറങ്ങാനുള്ള മാർഗങ്ങളുമറിയാം...

time-read
2 minutos  |
May 2024
നെയ്തെടുത്ത സ്വപ്നങ്ങൾ
Kudumbam

നെയ്തെടുത്ത സ്വപ്നങ്ങൾ

ജീവിതത്തിലെ അനിശ്ചിതത്വങ്ങളെ സ്നേഹിച്ച് നാളെയെക്കുറിച്ചുള്ള സ്വപ്നങ്ങൾ നെയ്യുകയാണ് തനൂറ ശ്വേത മേനോൻ. ആദ്വമായി ആരംഭിച്ച സ്ഥാപനത്തിന്റെ പേര് സ്വന്തം പേരിനൊപ്പം ആളുകൾ ചേർത്തുവിളിച്ച യുവസംരംഭകയുടെ വിജയകഥയിലേക്ക്...

time-read
2 minutos  |
May 2024
ഒരു ദേശത്തിന്റെ അങ്കക്കഥ
Kudumbam

ഒരു ദേശത്തിന്റെ അങ്കക്കഥ

വടക്കൻ പാട്ടുകളിൽ കേട്ടുശീലിച്ച കണ്ണൂരിലെ പൊന്ന്യത്തെ ഏഴരക്കണ്ടത്തിൽ കളരിയുടെയും പയറ്റിന്റെയും പെരുമ പുനരാവിഷ്കരിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് നാടും നാട്ടുകാരും

time-read
2 minutos  |
May 2024
കുളിരേകാം, കൂളാകാം.
Kudumbam

കുളിരേകാം, കൂളാകാം.

വേനലിൽ വെന്തുരുകുകയാണ് നാടും വീടും. വീടകത്ത് ചൂട് കുറക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളിതാ...

time-read
2 minutos  |
May 2024
ബജറ്റ് ടാബും പുത്തൻ സ്മാർട്ട്ഫോണും
Kudumbam

ബജറ്റ് ടാബും പുത്തൻ സ്മാർട്ട്ഫോണും

ടെക് അപ്ഡേഷൻ

time-read
2 minutos  |
May 2024
ലെറ്റേഴ്സിലെ അക്ഷരങ്ങൾ
Kudumbam

ലെറ്റേഴ്സിലെ അക്ഷരങ്ങൾ

വായനയെയും എഴുത്തിനെയും സഹപാഠികളാക്കിയുള്ള വിവിധ കാമ്പസ് കാലങ്ങൾ ഓർത്തെടുക്കുകയാണ് ലേഖിക

time-read
2 minutos  |
May 2024