തലസ്ഥാനത്ത് തലൈവരുടെ സിനിമാ വസന്തം
Vellinakshatram|October 2023
രജനികാന്ത് ആദ്യമായാണ് തിരുവന ന്തപുരത്ത് എത്തുന്നത്. നേരത്തെ രാ ജാധിരാജ, മുത്തു എന്നീ ചിത്രങ്ങളുടെ ഗാനരംഗങ്ങൾക്ക് അതിരപ്പിള്ളിയിൽ എത്തിയിട്ടുണ്ടെങ്കിലും തന്റെ സിനിമയു ടെ ഭൂരിഭാഗം ഷൂട്ടിംഗിനായി എത്തുന്നത് ഇതാദ്യമായാണ്. വിമാനത്തിൽ നിന്നും പുറത്തേക്കു വരുന്ന രജനികാന്തിന്റെ ചിത്രങ്ങളും വീഡിയോയും ഏറെ വൈറലായിരുന്നു. ചാരനിറത്തിലുള്ള ടീഷർട്ടും കറുത്ത ജീൻസുമണിഞ്ഞ് കൂളായി ചിരിച്ചുകൊണ്ട് നടന്നുവരുന്ന തലൈവർ. ഈ സമയം പുറത്ത് ആരാധകരുടെ ഒരു കൂട്ടംതന്നെ ഉണ്ടായിരുന്നു. തലൈവാ... തലൈവാ എന്ന് അവർ ആർത്തു വിളിക്കുന്നുണ്ടായിരുന്നു.
ബി. വി. അരുൺ കുമാർ
തലസ്ഥാനത്ത് തലൈവരുടെ സിനിമാ വസന്തം

ലോക സിനിമയെ നെഞ്ചിലേറ്റുന്നവരാണ് മലയാളികൾ. അതുകൊണ്ടുതന്നെ ആ സിനിമകളിലെ താരങ്ങൾക്കും ആരാധകർ ഏറെയുണ്ട് ഈ മലയാള മണ്ണിൽ. ഹോളിവുഡ് സിനിമകൾക്ക് പോലും കേരളം ലൊക്കേഷനായിട്ടുണ്ട്. കേരളത്തിന്റെ പ്രകൃതി ഭംഗിയെ കുറിച്ചും ഇവിടുത്തെ ആദിത്യ മര്യാദയെ കുറിച്ചും താരങ്ങൾ സോഷ്യൽ മീഡിയയിൽ പ്രശംസിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ അത്തരമൊരു താരത്തിന്റെ സിനിമയ്ക്ക് തിരുവനന്തപുരം ലൊക്കേഷനായത.. തലൈവർ 170 എന്നു താത്കാലികമായി പേരിട്ടിരിക്കുന്ന രജനി കാന്ത് ചിത്രത്തിന്റെ ഷൂട്ടിംഗാണ് തിരുവനന്തപുരത്ത് നടന്നത്. സിനിമയുടെ ഭൂരിഭാഗം ലൊക്കേഷനും തിരുവനന്തപുരമാണെന്നതാണ് പ്രത്യേകത.

ആദ്യമായി തിരുവനന്തപുരത്ത് മാസ് എൻട്രി

രജനികാന്ത് ആദ്യമായാണ് തിരുവനന്തപുരത്ത് എത്തുന്നത്. നേരത്തെ രാജാധിരാജ, മുത്തു എന്നീ ചിത്രങ്ങളുടെ ഗാനരംഗങ്ങൾക്ക് അതിരപ്പിള്ളിയിൽ എത്തിയിട്ടുണ്ടെങ്കിലും തന്റെ സിനിമയുടെ ഭൂരിഭാഗം ഷൂട്ടിംഗിനായി എത്തുന്നത് ഇതാദ്യമായാണ്. വിമാനത്തിൽ നിന്നും പുറത്തേക്കു വരുന്ന രജനികാന്തിന്റെ ചിത്രങ്ങളും വീഡിയോയും ഏറെ വൈറലായിരുന്നു. ചാരനിറത്തിലുള്ള ടീഷർട്ടും കറുത്ത ജീൻസുമണിഞ്ഞ് കൂളായി ചിരിച്ചുകൊണ്ട് നടന്നുവരുന്ന തലൈവർ. കൂടെ വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥരും. അവർ പറയുന്ന കാര്യങ്ങളെല്ലാം ശ്രദ്ധാപൂർവം കേട്ട് നേരെ കാറിലേക്ക്. ഈ സമയം പുറത്ത് ആരാധകരുടെ ഒരു കൂട്ടം തന്നെ ഉണ്ടായിരുന്നു. തലൈവാ... തലൈവാ എന്ന് അവർ ആർത്തു വിളിക്കുന്നുണ്ടാ യിരുന്നു. ആ വിളിക്ക് അദ്ദേഹം തിരിച്ചു പ്രതികര ണവും നൽകി. ആരാധകരെ എല്ലാവരെയും നോക്കി ചിരിക്കുകയും അവരെ കൈയെടുത്തു വീശുകയും ചെയ്ത ശേഷമാണ് രജനികാന്ത് കാറിലേക്കു കയറിയത്. സിനിമയിൽ ചമയങ്ങളോടെയാണ് നമ്മളെല്ലാ വരും തലൈവരെ കണ്ടിട്ടുള്ളത്. എന്നാൽ അദ്ദേഹം എത്ര സിംപിളാണെന്ന് നേരിട്ടു കാണുമ്പോൾ മനസിലാകും. എപ്പോഴും നിറപുഞ്ചിരിയോടെയല്ലാതെ അദ്ദേഹത്തെ കാണാനാകില്ല. തലസ്ഥാനത്ത് ആദ്യമായി വിമാനം ഇറങ്ങിയപ്പോഴും ആ സിംപിൾ ലുക്കിലായിരുന്നു അദ്ദേഹം.

Esta historia es de la edición October 2023 de Vellinakshatram.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.

Esta historia es de la edición October 2023 de Vellinakshatram.

Comience su prueba gratuita de Magzter GOLD de 7 días para acceder a miles de historias premium seleccionadas y a más de 8500 revistas y periódicos.

MÁS HISTORIAS DE VELLINAKSHATRAMVer todo
ഇനിയുളള ദൂരവും നമുക്ക് ഒരുമിച്ച് താണ്ടാം...
Vellinakshatram

ഇനിയുളള ദൂരവും നമുക്ക് ഒരുമിച്ച് താണ്ടാം...

വിവാഹവാർഷികത്തിൽ സുപ്രിയയും പൃഥ്വിയും

time-read
1 min  |
May 2024
ഒടുക്കത്തെ ലുക്ക് ഭായി....
Vellinakshatram

ഒടുക്കത്തെ ലുക്ക് ഭായി....

ലക്കി ഭാസ്കറിൽ തിളങ്ങാൻ ഡി ക്യു

time-read
1 min  |
May 2024
നിറഞ്ഞാടി നിവിൻ
Vellinakshatram

നിറഞ്ഞാടി നിവിൻ

അൻപത് കോടി ക്ലബിലേക്ക് തകർപ്പൻ എൻട്രിയുമായി വർഷങ്ങൾക്കു ശേഷം..!

time-read
1 min  |
May 2024
വിസ്മയകാഴ്ചകളുടെ മോഹൻലാൽ ടച്ച്
Vellinakshatram

വിസ്മയകാഴ്ചകളുടെ മോഹൻലാൽ ടച്ച്

മലയാളത്തിലെയും മറ്റ് ഇന്ത്യൻ ഭാഷകളിലെയും അമേരിക്ക, സ്പെയിൻ, പോർ ച്ചുഗൽ എന്നിവിടങ്ങളിലെയും മികച്ച അഭിനേതാക്കൾ സിനിമയുടെ ഭാഗമാണ്. റാഫേൽ അർമാഗോ, പാസ് വേഗ, സാർ ലോറെന്റോ തുടങ്ങിയവർ പ്രധാന റോളുകളിൽത്തന്നെ രംഗത്തെത്തും.

time-read
1 min  |
May 2024
അവർ ഞങ്ങളോട് അനാദരവോടെ പെരുമാറി
Vellinakshatram

അവർ ഞങ്ങളോട് അനാദരവോടെ പെരുമാറി

ലണ്ടനിലെ ദുരനുഭവം തുറന്നുപറഞ്ഞ് നീരജ് മാധവ്

time-read
1 min  |
May 2024
നടി അപർണ ദാസിന് താലിചാർത്തി ദീപക് പറമ്പോൽ
Vellinakshatram

നടി അപർണ ദാസിന് താലിചാർത്തി ദീപക് പറമ്പോൽ

2018-ൽ ഫഹദ് ഫാസിൽ നായകനായി എത്തിയ ഞാൻ പ്രകാശൻ എന്ന ചിത്രത്തിലൂടെയാണ് അപർണ ദാസ് വെള്ളിത്തിരയിൽ എത്തുന്നത്.

time-read
1 min  |
May 2024
ധ്യാൻ ശ്രീനിവാസന്റെ ഓശാന
Vellinakshatram

ധ്യാൻ ശ്രീനിവാസന്റെ ഓശാന

ധ്യാൻ ശ്രീനിവാസൻ, പുതുമുഖം ബാലാജി ജയരാജ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ഓശാന.

time-read
1 min  |
May 2024
വീരം - ജയരാജ് ഇന്റർപ്രറ്റേഷൻ
Vellinakshatram

വീരം - ജയരാജ് ഇന്റർപ്രറ്റേഷൻ

ജയരാജ് സംവിധാനം ചെയ്ത 'വീരം' റിലീസ് ദിവസം ആദ്യ തിയേറ്റർ കാഴ്ചയിൽ തന്നെ ഇംപ്രസീവ് ആയിത്തോന്നിയതാണ്.അഞ്ചു വർഷത്തിനിപ്പുറമാണ് ഒ ടി ടി റിലീസ്.രണ്ടാമതൊരു കാഴ്ചയിലും ഈ പടം ഇങ്ങനെയൊന്നുമായിരുന്നില്ല,ഇതിനുമപ്പുറം വേറെ ലെവലിലെത്തേണ്ട സിനിമയായിരുന്നു എന്നു തന്നെയാണ് തോന്നുന്നത്. സാധാരണ ഇത്തരം ഹിസ്റ്ററി ബേസ്ഡ് സിനിമകൾ മൂന്നും മൂന്നരയും മണിക്കൂർ കാണും. എന്നാൽ ഒന്നേമുക്കാൽ മണിക്കൂറിനുള്ളിൽ വലിച്ചു നീട്ടലുകൾ ഒട്ടുമില്ലാതെ, മാക്ബത്തിനെ കേരളത്തിന്റെ വടക്കൻ പാട്ടുകളെ ചേർത്ത് വെച്ച് കൊണ്ട് ദൃശ്യഭാഷ്യം ചമയ്ക്കാൻ ശ്രമിച്ച ജയരാജിനെ നമ്മൾ കാണാതെ പോവരുത്. ഇതിന്റെ മേന്മ പറയാൻ കാരണം, വെറും മലയാളത്തിന്റെ പരിമിതികളെ കവച്ചു വെയ്ക്കുന്ന മേക്കിംഗ് കൊണ്ടു മാത്രമല്ല,അതിലുപരി ഈ പടത്തെ ജയരാജ് Conceive ചെയ്ത വിധത്താലാണ് എന്നാണ് തോന്നുന്നത്.

time-read
3 minutos  |
May 2024
അവേശം നിറച്ച് ഫഹദ് ഫാസിൽ
Vellinakshatram

അവേശം നിറച്ച് ഫഹദ് ഫാസിൽ

ഫഹദ് ഫാസിൽ റീ ഇൻട്രൊഡ്യൂസിംഗ് ഫഫ എന്ന ടാഗ് ലൈനി ലാണ് സിനിമ എത്തിയത്. ആ ടാഗ് ലൈൻ തികച്ചും അന്വർത്ഥമാക്കുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ പ്രകടനവും. ആദ്യ ഷോട്ട് മുതൽ അവസാന ഷോട്ട് വരെ ഒരേ എനർജിയാണ് ഫഹദ് കാണികൾക്കു നൽകുന്നത്. ലൗഡ് ആയുള്ള ഡയലോഗ് ഡെലിവറിയും മാസ് മാനറിസങ്ങളും കഥാപാത്രത്തിനു പൂർണമായും യോജിക്കുന്നത്. അൻവർ റഷീദ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ അൻവർ റഷീദും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെ ബാനറിൽ നസ്രിയ നസീമും ചേർന്ന് നിർമിച്ച ചിത്രമാണ് ആവേശം. ഫദഹ് ഫാസിൽ എന്ന നടൻ ഇതുവരെ ചെയ്തതിൽ വച്ച് ഏറ്റവും വ്യത്യസ്തമായ കഥാപാത്രമാണ് ആവേശത്തിൽ ചെയ്തിരിക്കുന്നത്. രംഗ എന്ന കന്നഡച്ചുവയുള്ള കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. വ്യത്യസ്തമായ കഥാപാത്രത്തെ കുറിച്ചും സിനിമയെ കുറിച്ചും ഫഹദ് ഫാസിൽ വെള്ളിനക്ഷത്രത്തോട് മനസ് തുറക്കുന്നു...

time-read
2 minutos  |
May 2024
തിയേറ്ററുകൾ കുലുങ്ങി; മലയാളത്തിന് നല്ല കാലം
Vellinakshatram

തിയേറ്ററുകൾ കുലുങ്ങി; മലയാളത്തിന് നല്ല കാലം

മലയാള സിനിമയുടെ വസന്തകാലം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന വർഷമായി 2024 മാറുകയാണ്. ഈവർഷം റിലീസിനായി കാത്തിരിക്കുന്നത് ബിഗ് ബജറ്റ് മുതൽ ലോ ബജറ്റു വരെയുള്ള നൂറുകണക്കിന് സിനിമകളാണ്. അവയും ഇത്തരം വിജയം നേടുകയാണെങ്കിൽ മലയാള സിനിമയെ വെല്ലാൻ മറ്റാർക്കും സാധിക്കില്ലെന്നു നിസംശയം പറയാം.

time-read
3 minutos  |
April 2024