Mathrubhumi Illustrated - December 26, 2021Add to Favorites

Mathrubhumi Illustrated - December 26, 2021Add to Favorites

Obtén acceso ilimitado con Magzter ORO

Lea Mathrubhumi Illustrated junto con 8,500 y otras revistas y periódicos con solo una suscripción   Ver catálogo

1 mes $9.99

1 año$99.99 $49.99

$4/mes

Guardar 50% Hurry, Offer Ends in 5 Days
(OR)

Suscríbete solo a Mathrubhumi Illustrated

1 año$51.48 $13.99

Guardar 73% Memorial Day Sale!. ends on June 1, 2024

comprar esta edición $0.99

Regalar Mathrubhumi Illustrated

7-Day No Questions Asked Refund7-Day No Questions
Asked Refund Policy

 ⓘ

Digital Subscription.Instant Access.

Digital Subscription
Instant Access

Verified Secure Payment

Seguro verificado
Pago

En este asunto

Articles, Katha, Kavitha, Vayanakar Ezhuthunnu, Pusthaka Niroopanam, Pusthakakkuripukal, Mathrubhasha Malayalam, Second Language, College Magazine, Bala Pamkthi, Charithrapatham, True Copy etc.

ഓർമയുടെ തൊട്ടിൽ

തിരസ്ക്തരുടെ കാഥികയാണ് പി. വത്സല. മലയാളഭാവന സഞ്ചരിച്ചെത്താൻ മടിച്ച വയനാടൻ ജീവിതങ്ങളിലേക്ക്, ആദിവാസികളിലേക്ക്, അവരുടെ സ്വത്വബോധത്തിലേക്ക് ജീവിത കാമനകളിലേക്ക് പി.വൽസല ആദരവോടെ ചെന്നു. അവരിലൊരാളായി സ്വയം സ്വാംശീകരിച്ചു. തങ്ങളുടെ ടീച്ചറമ്മക്ക് മുന്നിൽ അവർ ജീവിതം തുറന്നിട്ടു. ഇപ്പോൾ ജീവിതത്തിന്റെ സായാഹ്നത്തിലാണ് മലയാളത്തിന്റെ പ്രിയ എഴുത്തുകാരി. ഓർമകൾക്ക് മങ്ങലുണ്ട്. യാത്രകൾ തീരെ കുറവാണ്. എന്നാൽ ഒരിക്കൽ ആളിയിരുന്ന സർഗാത്മകതയുടെ ഇപ്പോഴുമണയാത്ത കനലുകൾ ചേർത്ത് ആഴ്ചപ്പതിപ്പിനുവേണ്ടി ഓർമകളെ തിരിച്ചു പിടിക്കുകയാണ് പി. വൽസല. ഓർമയെഴുത്ത് ആരംഭിക്കുന്നു.

ഓർമയുടെ തൊട്ടിൽ

1 min

അന്യാധീനപ്പെടുന്ന ഭൂമി

ഇക്കോ ഫെമിനിസത്തിന്റെ ജ്ഞാനപരിസരത്ത് നിന്നുകൊണ്ട് പി.വത്സലയുടെ കൃതികളെ പുനർവായിക്കുന്നു. പരിസ്ഥിതിക്ക് മേലുള്ള കയ്യേറ്റങ്ങൾ, ചൂഷണങ്ങൾ, ഭൂമിക്ക് മേലുള്ള അധിനിവേശങ്ങൾ ഒക്കെ സ്ത്രീയെ എങ്ങനെ ആഴത്തിൽ ബാധിക്കുമെന്നും മാറ്റിമറിക്കുമെന്നും വിശദീകരിക്കുന്നു.

അന്യാധീനപ്പെടുന്ന ഭൂമി

1 min

അന്തിചായും നേരത്ത് 'സംഭവിച്ച' പശ്ചിമഘട്ടം

സുഗതകുമാരി വിടവാങ്ങിയിട്ട് ഒരുവർഷം തികയുന്നു. അസാധാരണമായ പാരിസ്ഥിതിക ജാഗ്രതകൾ കവിതയിലും വ്യക്തിജീവിതത്തിലും സൂക്ഷിച്ചിരുന്ന വിശിഷ്ടവ്യക്തിത്വമാണ് സുഗതകുമാരിയുടേത്. പാരിസ്ഥിതിക സമരങ്ങൾക്കും അതിന്റെ ഭാഗമായ സാംസ്കാരിക ഇടപെടലുകൾക്കും മാതൃകയായ സൈലന്റ് വാലി പ്രക്ഷോഭത്തിന്റെ മുൻനിരയിൽ സുഗതകുമാരിയും അവരുടെ കവിതയുമുണ്ടായിരുന്നു. ആ പാരിസ്ഥിതിക സമരകാവ്യത്തിന്റെ പതിറ്റാണ്ടുകൾ നീളുന്ന തുടർചലനങ്ങൾ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പലകാലങ്ങളിലെ താളുകളിൽ കാണാൻ കഴിയും. മണ്ണിനും മനുഷ്യർക്കും ചെടികൾക്കും മരങ്ങൾക്കും സൂക്ഷ്മജീവിതങ്ങൾക്കും വേണ്ടി സുഗതകുമാരിയുടെ കവിതകൾ നിരന്തരം ശബ്ദിച്ചു. മലയാള കവിതയിൽ സമാന്തരമായൊരു പാരിസ്ഥിതികധാരയ്ക്ക് ഈ കവിതകൾ അടിമണ്ണൊരുക്കി. അത്തരത്തിലൊരു കാവ്യധാരയുടെ തുടർച്ചയായിരുന്നു ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച പശ്ചിമഘട്ടം എന്ന കവിത. കവിയുടെ വിയോഗത്തിന്റെ വാർഷികത്തിൽ അനേകം പാരിസ്ഥിതിക സമരങ്ങളുടെ തുടർച്ചകൾ സർഗാത്മകമായി സാധ്യമാക്കേണ്ടതുണ്ട്. പശ്ചിമഘട്ടത്തിന്റെ അതിജീവനത്തിനായി പൊരുതിയ സുഗതകുമാരിയുടെ സവിശേഷമായ ഈ കവിതയെക്കുറിച്ച് ചർച്ച ചെയ്യുന്നു.

അന്തിചായും നേരത്ത് 'സംഭവിച്ച' പശ്ചിമഘട്ടം

1 min

പേടിയായിരുന്നു, ആൻ റൈസിനെ

കാമനകളുടെ ആഘോഷമായിരുന്നു ആൻ റൈസിന്റെ രചനാലോകം. അരുതുകളെ മുഴുവൻ അവർ പിഴുതെറിഞ്ഞു. എല്ലാത്തരം ലൈംഗികതകളും ആനന്ദാന്വേഷണങ്ങളും ആവിഷ്കരിച്ചു. ലോകം അവരുടെ വാക്കുകൾ ഏറ്റെടുത്തു. പ്രചാരത്തിൽ ആനിന്റെ രചനകൾ റെക്കോർഡുകൾ സൃഷ്ടിച്ചു. ജനപ്രിയതയെ ശത്രുപക്ഷത്ത് നിർത്തി തിരസ്കരിക്കുന്ന സാഹിത്യവിചാരങ്ങളെ മാത്രം കണ്ടുശീലിച്ചവർക്ക് പക്ഷേ, ആൻ അപരിചിതയായിരുന്നു. ആൻ റൈസിനെ അനുസ്മരിക്കുന്നു.

പേടിയായിരുന്നു, ആൻ റൈസിനെ

1 min

എഴുതിപ്പിച്ച ടീച്ചർ

മലപ്പുറം ചാരാളം അധ്യാപികയായിരുന്നു. ഹൈമവതിടീച്ചർ സാഹിത്യകാരനായിരുന്ന, നാടകകൃത്തായിരുന്ന, അധ്യാപകനായിരുന്ന തായാട്ട് ശങ്കരൻമാസ്റ്ററുടെ സഹധർമിണി. കോഴിക്കോടിന്റെ വനിതാ മേയർ ആയി ചരിത്രം സൃഷ്ടിച്ചയാൾ. എനിക്ക് അതിലെല്ലാം അപ്പുറം, എന്റെ ജീവിതത്തെ വഴിതിരിച്ചു വിടുകയും രൂപപ്പെടുത്തുകയും ചെയ്തു എന്റെ പ്രിയപ്പെട്ട ടീച്ചറാണ് ഹൈമവതി തായാട്ട്. ആവോളം കരുതലും വാൽസല്യവും ചൊരിഞ്ഞ വ്യക്തിത്വം. വർഷങ്ങൾക്ക് ശേഷം ടീച്ചർ എനിക്ക് അയച്ച കത്ത് ഞാനിന്നും സൂക്ഷിക്കുന്നു.

എഴുതിപ്പിച്ച ടീച്ചർ

1 min

മധുവിന്റെ നായികമാർ

മലയാളസാഹിത്യത്തിലെ അനശ്വരകഥാപാത്രങ്ങളിൽ പലതും ചലച്ചിത്രരൂപമായപ്പോൾ അഭിനയത്തിലൂടെ അവയെ അവിസ്മരണീയമാക്കിത്തീർക്കാൻ കഴിഞ്ഞ നടനാണ് മധു.ചലച്ചിത്രത്തിലെ മധുവിന്റെ നായികമാരിൽ ചിലരും സമാനമായ രീതിയിൽ നായക കഥാപാത്രത്തോടൊപ്പം ഓർമ്മകളിൽ തിളങ്ങി നിൽക്കുന്നവരാണ്. ചെമ്മീനിലെ മധുവിന്റെ പരീക്കുട്ടിയും ഷീലയുടെ കറുത്തമ്മയും മലയാളസിനിമയിലെ ഏറ്റവും വിഖ്യാതരായ പ്രണയജോടികളായി പ്രേക്ഷക മനസ്സിൽ ഇടം നേടിയിട്ടുണ്ട്. സമാന്തര സ്വഭാവമുള്ള സ്വയംവരത്തിലെ ശാരദയും മറ്റൊരു തലത്തിൽ ഉയർന്നു നിൽക്കുന്ന നായികയാണ്. ശ്രീവിദ്യയും ജയഭാരതിയും ലില്ലി ചക്രവർത്തിയു മടക്കമുള്ള നായികമാരും ശ്രദ്ധേയരായിരുന്നു. മധുവിന്റെ കഥാപാത്രങ്ങളുമായി ഈ നടിമാരുടെ കഥാപാത്രങ്ങൾ സൃഷ്ടിച്ച മനോഹര അഭിനയമുഹൂർത്തങ്ങളെ ഓർമ്മിക്കുന്നു. ഒപ്പം ജീവിതനായികയായ ഭാര്യയുടെ വിയോഗത്തെക്കുറിച്ചും മകൾ ഉമയെക്കുറിച്ചും സംസാരിക്കുന്നു. പുരസ്കാരങ്ങൾക്കും താരപദവിയ്ക്കുമപ്പുറത്ത് നടനെന്ന നിലയിൽ വ്യത്യസ്തമായി അഭിനയിക്കാൻ കഴിഞ്ഞ കഥാപാത്രങ്ങൾ തന്നെയാണ് ഏറ്റവും വലിയ നേട്ടം എന്ന് സ്വയം അടയാളപ്പെടുത്തുന്നു. അഭിമുഖത്തിന്റെ അവസാനഭാഗം.

മധുവിന്റെ നായികമാർ

1 min

ഇറാൻ സിനിമയിലെ പൊരുതുന്ന സ്ത്രീ

മതപരവും സാമ്പത്തികവുമായ പരിമിതികൾക്കകത്തു നിന്ന് ലോകസിനിമയുടെ ചരിത്രത്തിൽ ഇടം പിടിച്ചവയാണ് ഇറാനിയൻ സിനിമകൾ. ലളിതമായ ആഖ്യാനം കൊണ്ടും സെൻസർഷിപ്പിന്റെ കടുത്ത നിയന്ത്രണത്തെ സർഗാത്മകമായ ധ്വനിപ്പിക്കലുകൾ കൊണ്ടും ഇറാനിയൻ ചലച്ചിത്ര പ്രവർത്തകർ മറികടന്നു. യുദ്ധത്തിനെതിരായും സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന അവസ്ഥകളുടെ ദുരിതങ്ങൾക്കെതിരായും നിരന്തരം സംസാരിക്കുകയും പൊരുതുകയും ചെയ്യുന്ന ഒരു ലാവണ്യശൈലി ഇറാനിയൻ സ്ത്രീ സിനിമകളിൽ കാണാം. ആദ്യമായി ഓസ്കർ നോമിനേഷൻ ലഭിക്കുന്ന ഇറാനിയൻ സംവിധായിക എന്ന നിലയിൽ ശ്രദ്ധേയയായ നർഗീസ് അബാറിനെക്കുറിച്ചുള്ള ലേഖനത്തോടൊപ്പം അബ്യാറുമായി ചലച്ചിത്ര നിരൂപകയായ അനാ ഡെമൺഡ് നടത്തിയ അഭിമുഖത്തിന്റെ പരിഭാഷയും ഉൾപ്പെടുത്തിയിരിക്കുന്നു. യുദ്ധത്തിനും മതഭീകരതയ്ക്കുമെതിരായ പോരാട്ടങ്ങൾകൂടിയായി നർഗീസിന്റെ സിനിമകളെ വായിക്കാം.

ഇറാൻ സിനിമയിലെ പൊരുതുന്ന സ്ത്രീ

1 min

മണൽക്കൂമ്പാരത്തിലെ ലോഹ അയിര്

ഇന്ത്യയിലെ ഉയർന്ന പ്രതിഫലമുള്ള പുരസ്ക്കാരങ്ങളിൽ പ്രമുഖമാണ് ജ്ഞാനപീഠ പുരസ്കാരം. വ്യവസായിയായ ശാന്തിപ്രസാദ് ജെനിന്റെ മുൻകൈയിൽ ആരംഭിച്ച, ഇന്ത്യയിലെ മികച്ച സാഹിത്യ രചനകൾക്ക് നൽകുന്ന ജ്ഞാനപീഠ പുരസ്കാരം ആദ്യം ലഭിച്ചത് ജി.ശങ്കരക്കുറുപ്പിന്റെ ഓടക്കുഴലി നായിരുന്നു. രണ്ടായിരത്തി ഇരുപതിലെ പുരസ്കാരത്തിന് അർഹനായ അസമിയ കവി നീൽ മണി ഫുക്കനെ പരിചയപ്പെടുത്തുകയാണ് ഈ കുറിപ്പ്. ഒപ്പം അസമിയ കവിതയുടെ പൊതു അന്തരീ ക്ഷത്തെക്കുറിച്ചും നീൽ മണി ഫുക്കന്റെ കാവ്യ സംഭാവനകളെക്കുറിച്ചും വിശദീകരിക്കുന്നു. ഡോ.ബീരേന്ദ്രകുമാർ ഭട്ടാചാര്യയ്ക്കും ഡോ. ഇന്ദിര ഗോസ്വാമിയ്ക്കും ശേഷം അസമിയ സാഹിത്യത്തിന് ലഭിക്കുന്ന ജ്ഞാനപീഠ പുരസ്കാരമാണ് നീൽ മണിയുടേത്. പ്രകൃതിയും മനുഷ്യജീവിതവും ദാർശനികതയും ഫുക്കന്റെ കവിതയിൽ എങ്ങനെ ഇടം പിടിക്കുന്നു എന്നും വിശദീകരിക്കുന്നു.

മണൽക്കൂമ്പാരത്തിലെ ലോഹ അയിര്

1 min

വംശീയതയുടെ ഐക്യനാടുകൾ

വംശീയതയാണ് വംശഹത്യകളുടെ പ്രഭവകേന്ദ്രം. അമേരിക്കൻ ഐക്യനാടുകളിൽ കറുത്തവംശജർക്കെതിരെ നടക്കുന്ന കൊലപാതകങ്ങളും അതിക്രമങ്ങളും നിരന്തര വംശഹത്യക്ക് ഉദാഹരണമാണ്. അമേരിക്കയുടെ ചരിത്രത്തോളം പഴക്കമുള്ള വംശീയതയേയും വംശഹത്യകളേയും കുറിച്ച്.

വംശീയതയുടെ ഐക്യനാടുകൾ

1 min

അസ്തമിക്കാത്ത ചാന്ദ്രശോഭ

(വിഖ്യാത നർത്തകിയും കോറിയോഗ്രാഫറുമായിരുന്ന ചന്ദ്രലേഖയുടെ പതിനഞ്ചാം ചരമവാർഷികമാണ് ഈ ഡിസംബർ മുപ്പതിന്. തൊണ്ണൂ റ്റിമൂന്നാം ജന്മദിനം ഡിസംബർ ആറിനുമായിരുന്നു.)

അസ്തമിക്കാത്ത ചാന്ദ്രശോഭ

1 min

Leer todas las historias de Mathrubhumi Illustrated

Mathrubhumi Illustrated Magazine Description:

EditorThe Mathrubhumi Ptg & Pub Co

CategoríaNews

IdiomaMalayalam

FrecuenciaWeekly

Launched on 18th January 1932, Mathrubhumi Illustrated Weekly is still the number-one literary weekly in Malayalam. All through the years the magazine has served the task of bringing out the best in Malayalam Literature for the readers.

  • cancel anytimeCancela en cualquier momento [ Mis compromisos ]
  • digital onlySolo digital
MAGZTER EN LA PRENSA:Ver todo