Versuchen GOLD - Frei
മോഹൻലാലിന് ഹൃദയപൂർവം
Vanitha
|August 30, 2025
മോഹൻലാലുമായി ഹൃദയം ചേർന്നൊഴുകിയ സൗഹൃദത്തിന്റെ കഥയെഴുതുന്നു സംവിധായകൻ സത്യൻ അന്തിക്കാട്
-
മദ്രാസിലെ വുഡ്ലാന്റ്സ് ഹോട്ടലിൽ ഞാനും ശ്രീനിവാസനും താമസിക്കുന്ന മുറിയിലെ കട്ടിലിൽ മോഹൻലാൽ കിടന്നുറങ്ങുകയാണ്. ഗാഢമായ പകലുറക്കം. തലേദിവസം രാത്രി മുഴുവൻ ഏതോ പടത്തിന്റെ ഷൂട്ടിങ്ങിലായിരുന്നു. അതുകഴിഞ്ഞു പ്രിയദർശനോടൊപ്പം വന്നതാണ്.
എൺപതുകളുടെ തുടക്കകാലം.
വില്ലനായും തറവാട്ടിലെ തെറിച്ച വിത്തായും കുട്ടിക്കളി മാറാത്ത കാമുകനായുമൊക്കെ ലാൽ പകർന്നാടുന്ന കാലം. “അപ്പുണ്ണിയും പൂച്ചയ്ക്കൊരു മൂക്കുത്തി'യുമൊക്കെ കഴിഞ്ഞിരിക്കുന്നു.
ശാന്തമായി ഉറങ്ങുന്ന മോഹൻലാലിനെ നോക്കി ചെറിയൊരു ചിരിയോടെ പ്രിയൻ പറഞ്ഞു: "ഇവനൊരു സൂപ്പർ സ്റ്റാറായാൽ നമ്മൾ രക്ഷപ്പെട്ടില്ലേ സത്യാ...
ദൈവം അതു കേട്ടുവെന്നു തോന്നുന്നു. കണ്ണടച്ചു തുറക്കും മുൻപാണ് ലാൽ ആ പദവിയിലേക്കെത്തിയത്. എന്റേയും പ്രിയന്റേയും ആ കാലത്തെ നല്ല സിനിമകളൊക്കെയും ലാലിനോടൊപ്പമായിരുന്നു.
ഈയിടെ "ഹൃദയപൂർവ്വ'ത്തിന്റെ ലൊക്കേഷനിലെത്തിയ പ്രിയനോടു നാൽപതു കൊല്ലം മുൻപു നടന്ന ആ സംഭാഷണം ഞാൻ ഓർമിപ്പിച്ചു. പ്രിയനും അതു മറന്നിട്ടില്ല.
ഞങ്ങൾ അതുപറഞ്ഞു ചിരിക്കുന്നതു ക ണ്ട് ലാൽ പറഞ്ഞു; “ഞാനിപ്പോഴും നിങ്ങളോടൊപ്പമില്ലേ?' അതൊരു നിയോഗമാണ്. ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട്; മറ്റാരോ എഴുതി വച്ച തിരക്കഥ പോലെയാണു നമ്മുടെ ജീവിതം.
ആ ഒരു സീൻ
43 വർഷം മുൻപ് എന്റെ ആദ്യസിനിമയായ 'കുറുക്കന്റെ കല്യാണത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയം. സുകുമാരനാണു നായകൻ. ജഗതി ശ്രീകുമാറും ബഹദൂറുമൊക്കെ സജീവമായി കൂടെയുണ്ട്. ഒരു പെൺകുട്ടി മുന്നിൽ വന്നു പെട്ടാൽ മുട്ടു വിറയ്ക്കുന്ന ശിവസുബ്രഹ്മണ്യ ഹരിരാമചന്ദ്രൻ എന്ന പാവത്താനായാണു സുകുമാരൻ അഭിനയിക്കുന്നത്. മനസ്സു കൊണ്ട് ആരാധിക്കുന്ന നായികയോട് ഇഷ്ടമാണെന്നു പറയാനുള്ള ധൈര്യം ആ കഥാപാത്രത്തിനില്ല. അയാളെ അതിനു പ്രേരിപ്പിക്കാനും ധൈര്യം കൊടുക്കാനും മറ്റൊരു ചെറുപ്പക്കാരൻ വേണം. അത് ആരാകാം?
തിരക്കഥാകൃത്ത് ഡോ. ബാലകൃഷ്ണനും നിർമാതാവ് റഷീദും ആത്മസുഹൃത്ത് ഭാസി മാങ്കുഴിയും ഞാനും തല പുകഞ്ഞ് ആലോചിച്ചു. പെട്ടെന്നാണു മോഹൻലാൽ എന്ന യുവനടൻ മനസ്സിലേക്കു കയറിവന്നത്. "മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' എന്ന ആദ്യസിനിമയിലൂടെ തന്നെ പ്രേക്ഷകശ്രദ്ധ നേടിയ നടനാണ്. ഒരൊറ്റ സീനിൽ അഭിനയിക്കാൻ വിളിച്ചാൽ വരുമോ? അതും ഒരു സംവിധായകന്റെ ആദ്യത്തെ സിനിമയിൽ. സീൻ ഒന്നേ ഉള്ളു എങ്കിലും അതൊരു പ്രധാനപ്പെട്ട രംഗമാണ്.
Diese Geschichte stammt aus der August 30, 2025 -Ausgabe von Vanitha.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Vanitha
Vanitha
ചില്ലകൾ നീർത്തി പുതിയ അപ്പു
മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു
3 mins
April 11, 2026
Vanitha
സോഷ്യൽ മീഡിയയുടെ കൺമണി
പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ
2 mins
April 11, 2026
Vanitha
തനി ഇടുക്കിക്കാരികൾ
എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.
2 mins
April 11, 2026
Vanitha
ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം
പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും
1 min
April 11, 2026
Vanitha
എന്ന തവം ശെയ്തനേ യശോദാ.
കാസർകോട് അതിർത്തി ഗ്രാമമായ കുമ്പളയിലെ കണിപുര ഗോപാലകൃഷ്ണ ക്ഷേത്രത്തിലേക്കാണ് ഈ വിഷുയാത്ര
3 mins
April 11, 2026
Vanitha
ചൂടിനെ നേരിടാൻ കൂൾ വഴികൾ
വേനൽച്ചൂടിൽ വാടാതിരിക്കാൻ ആരോഗ്യത്തിനു പ്രത്യേക കരുതൽ ആവശ്യമാണ്. ചൂടിലും എനർജറ്റിക് ആകാൻ കൂൾ ടിപ്സ്
2 mins
March 28, 2026
Vanitha
വേനലിൽ വാടാതെ
മുടിക്കും ചർമത്തിനും വേനൽക്കാല പരിചരണത്തിനു വേണ്ടതെല്ലാം നമ്മുടെ അടുക്കളയിലുണ്ടെന്നേ
3 mins
March 28, 2026
Vanitha
സ്വർണം വിറ്റു ബാധ്യത തീർക്കണോ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി..
1 mins
March 28, 2026
Vanitha
കടക്കെണിയിൽ പുതുതലമുറ?
ഇൻസ്റ്റന്റ് ലോണുകളുടെ കെണിയിൽ ശ്വാസം മുട്ടുന്ന യുവതലമുറയ്ക്കു ബാധ്യതകളിൽ നിന്നു പുറത്തു വരാനുള്ള മാർഗങ്ങൾ
4 mins
March 28, 2026
Vanitha
വീടിന് നൽകൂ..ഈസ്റ്റർ മൂഡ്
സമാധാനത്തിന്റെയും ഉയിർപ്പിന്റെയും സുന്ദരമായ ഈസ്റ്റർ ദിനത്തിൽ വീടിനു നൽകാം സ്പെഷൽ ടച്ച്
1 mins
March 28, 2026
Listen
Translate
Change font size
