Versuchen GOLD - Frei
വടക്കൻ പാട്ടിലെ ഇഷ
Vanitha
|July 19, 2025
പുതിയ വിശേഷങ്ങളും സൗന്ദര്യസംരക്ഷണ രഹസ്യങ്ങളും പങ്കുവയ്ക്കുന്നു ഇഷ തൽവാർ
തൃശൂർ ചാവക്കാട്ടെ വല്ലഭട്ട കളരിയിൽ ഇഷയെ കണ്ടപ്പോൾ വടക്കൻ പാട്ടിലെ കഥാനായികയെ പോലെ. കച്ച മുറുക്കി, വായ്ത്താരിക്കൊപ്പം ചുവടു വച്ചു ലോഹശലഭം പോലെ ഇഷ.
പരിശീലനം കഴിഞ്ഞു വിശ്രമത്തിനു ശേഷമാണ് ഫോട്ടോഷൂട്ടിനായി ഫോർട്ട്കൊച്ചിയിലെത്തിയത്. ഇപ്പോൾ വളരെ മനോഹരമായി സംസാരിക്കുന്ന, നിലാവുപോലെ ചിരിക്കുന്ന ഇഷയാണു മുന്നിൽ പുതിയ വിശേഷങ്ങൾ പങ്കുവയ്ക്കാനിരുന്നപ്പോൾ ഇഷ ആരംഭിച്ചതിങ്ങനെ “യൂ നോ? ഐ ആം ദിലൗ ചൈൽഡ് ഓഫ് കേരള' മുംബൈയിൽ നിന്നു സിനിമാമോഹവുമായി കേരളത്തിലേക്കു യാത്രതിരിക്കുമ്പോൾ ഇഷ തൽവാർ എന്ന പെൺകുട്ടി സ്വപ്നത്തിൽപ്പോലും പ്രതീക്ഷിച്ചിരുന്നില്ല. കൈക്കുടന്ന നിറയെ സ്നേഹവുമായാകും മടക്കമെന്ന്. മുംബൈക്കു തിരികെ പോയെങ്കിലും അതെല്ലാം വീണ്ടും വരാനുള്ള ഇടവേളകൾ മാത്രമായിരുന്നു. 13 വർഷമായി തുടരുന്ന യാത്രകൾ. അങ്ങനെയങ്ങനെ കേരളം ഇഷയ്ക്കു സ്വന്തം നാടു പോലെയായി. പല സിനിമകളിൽ അഭിനയിച്ചെങ്കിലും തട്ടത്തിൻ മറയത്തിലെ ആയിഷയോടുള്ള ഇഷ്ടമാണ് ഇപ്പോഴും ഇഷയോടു മലയാളത്തിന്.
കേരളത്തോട് ഇഷയെ ചേർത്തു നിർത്തുന്നത് എന്താണ്?
കേരളം തരുന്ന സ്നേഹം തന്നെ. എന്റെ സിനിമാ ജീവിതത്തിന്റെ തുടക്കം ഇവിടെ നിന്നാണല്ലോ. ഒരുപാടു നാളായി മലയാളത്തിൽ ഒരു മുഴുനീള കഥാപാത്രം ചെയ്തിട്ട്. എങ്കിലും ഇന്നും ആളുകൾ തിരിച്ചറിയുന്നു. ഓടി വന്നു സംസാരിക്കുകയും സുഖവിവരങ്ങൾ തിരക്കുകയും ചെയ്യുന്നു. എന്നോടിഷ്ടമായതു കൊണ്ടല്ലേ ഈ കരുതൽ.
2023ൽ ഇരിങ്ങാലക്കുടയിലെ നടനകൈരളിയിൽ നിന്നു നവരസസാധന അഭ്യസിച്ചു. കലാകാരിയെന്ന നിലയിലും വ്യക്തിയെന്ന നിലയിലും അതെന്നെ വളരെയധികം സ്വാധീനിച്ചു. അന്നാരംഭിച്ച ആഗ്രഹമാണു കളരി അഭ്യസിക്കണമെന്നത്.
Diese Geschichte stammt aus der July 19, 2025-Ausgabe von Vanitha.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Vanitha
Vanitha
സ്നേഹിക്കാം നമ്മളെത്തന്നെ
മറ്റുള്ളവർക്കായി ജീവിക്കുന്നതിനിടയിൽ സ്വന്തം ഇഷ്ടങ്ങളും സ്വപ്നങ്ങളും മറന്നുപോയ വ്യക്തിയാണോ നിങ്ങൾ? എങ്കിൽ ഇതു നിർബന്ധമായും വായിക്കണം
2 mins
February 14, 2026
Vanitha
മുപ്പതിലെത്തിയ പൊട്ടിച്ചിരി
മുപ്പതുവർഷത്തെ ചിരിയോർമകൾ നിരത്തി വച്ചു സലിംകുമാർ പറഞ്ഞു ഇനിയും അഭിനയിക്കണമെന്നുണ്ട്. തുള്ളണമെങ്കിൽ ഉറഞ്ഞു തുള്ളണം, അതിനായി കാത്തിരിക്കുന്നു
4 mins
February 14, 2026
Vanitha
കടമാണോ വില്ലൻ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
February 14, 2026
Vanitha
ഹെയർ കളർ ചർമത്തിൽ പറ്റിയാൽ
ഹെയർ ഡൈ ഉപയോഗിക്കുമ്പോഴോ ഹെയർ കളർ ചെയ്യുമ്പോഴോ നെറ്റിയിലും കവിളിലും ചെവിയി ലും നിറം പറ്റാറുണ്ടോ ? ഇതു നീക്കാനുള്ള വഴികളിതാ...
1 min
February 14, 2026
Vanitha
തല മറന്നു കുളിക്കേണ്ട
മുടിയുടെ ആരോഗ്യത്തിനായി തല കഴുകുമ്പോൾ ശ്രദ്ധിക്കാൻ ആറു കാര്യങ്ങൾ
2 mins
February 14, 2026
Vanitha
Shruthy Unstoppable
നടിയും മോഡലും അവതാരകയുമായ ശ്രുതി മേനോൻ നിലപാടുകൾ വ്യക്തമാക്കുന്നു
2 mins
February 14, 2026
Vanitha
വയോധികർക്ക് സുരക്ഷയൊരുക്കി സായി ശങ്കര ശാന്തി കേന്ദ്രം
കാലടി സായി ശങ്കര ശാന്തി കേന്ദ്രം ഡയറക്ടർ പി. എൻ. ശ്രീനിവാസൻ പറയുന്നു
2 mins
February 14, 2026
Vanitha
ഓഹരിയിലൂടെ ഇരട്ടിലാഭം കിട്ടും!
സോഷ്യൽ മീഡിയയിൽ അപകീർത്തി ഉണ്ടാക്കുന്നതു മുതൽ ഡിജിറ്റൽ അറസ്റ്റ് വരെയായി തട്ടിപ്പുകളുടെ രൂപവും ഭാവവും മാറുന്നു. സൈബർ ഇടത്തിൽ സുരക്ഷിതർ ആകാനും തട്ടിപ്പിൽ വീണാൽ രക്ഷപ്പെടാനും അറിയേണ്ട വിവരങ്ങൾ
3 mins
February 14, 2026
Vanitha
മഞ്ഞപ്പിത്തം പകരുന്നതു തടയാം
മഞ്ഞപ്പിത്തത്തെ പ്രതിരോധിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ അറിയാം
2 mins
February 14, 2026
Vanitha
പാഠങ്ങൾ പാടി പഠിപ്പിക്കും സ്നേഹ ടീച്ചർ
ലാലേട്ടൻ പറയുന്ന പോലെ, എന്തോ വലിയ ഇഷ്ടാണ് എല്ലാർക്കും, പാട്ടു പാടി ക്ലാസെടുക്കുന്ന സ്നേഹ ടീച്ചറെ...
3 mins
February 14, 2026
Listen
Translate
Change font size

