Versuchen GOLD - Frei
ഹെപ്പറ്റൈറ്റിസ് ബി പ്രതിരോധിക്കാം
Vanitha
|April 12, 2025
നിശബ്ദ പകർച്ചവ്യാധിയാണു ഹെപ്പറ്റൈറ്റിസ് ബി. ചികിത്സ ലഭിച്ചില്ലെങ്കിൽ കരൾ കാൻസർ, സിറോസിസ് എന്നീ ഗുരുതര രോഗങ്ങളായി അതു മാറാം
ലോകത്തിലെ ഏറക്കുറേ സാധാരണവും എന്നാൽ ഗുരുതരവുമായ കരൾ അണുബാധയാണ് ഹെപ്പറ്റൈറ്റിസ് ബി. നിങ്ങളുടെ ശരീരം ഒരു വാഹനമാണെങ്കിൽ കരളാണ് അതിന്റെ എൻജിൻ, കരളിന്റെ പ്രവർത്തനത്തകരാർ ശരീരത്തിന്റെ പ്രവർത്തനത്തെ പരാജയത്തിലേക്കു നയിക്കും.
ഹെപ്പറ്റൈറ്റിസ് ബി യഥാസമയത്ത് ചികിത്സിച്ചില്ലെങ്കിൽ അതു കരളിൽ സിറോസിസ്, കരൾ കാൻ സർ എന്നീ ഗുരുതര രോഗങ്ങളായി മാറാം. പ്രതിരോധിക്കാനും ചികിത്സിക്കാനും കഴിയുന്നതാണെങ്കിലും ഓരോ വർഷവും പത്തുലക്ഷത്തോളം ആളുകൾ ഹെപ്പറ്റൈറ്റിസ് ബി മൂലം മരിക്കുന്നു എന്നാണ് കണക്കുകൾ പറയുന്നത്.
രോഗം വരും വഴി രോഗബാധിതരായ ആളുകളുടെ രക്തവുമായോ ശരീരദ്രവങ്ങളുമായോ നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് ഹെപ്പറ്റൈറ്റിസ് ബി പകരുന്നത്.
ഏറ്റവും സാധാരണമായി ഹെപ്പറ്റൈറ്റിസ് ബി പകർന്നു കാണുന്നത് ലൈംഗിക ബന്ധത്തിലൂടെയാണ്. രക്തമോ രക്തസംബന്ധമായ വസ്തുക്കളോ ശരീരത്തിലേക്ക് കടത്തി വിടുന്നതിലൂടെയും അമ്മയിൽ നിന്നു ഗർഭസ്ഥ ശിശുവിലേക്കും നവജാത ശിശുവിലേക്കും അണുവിമുക്തമല്ലാത്ത മെഡിക്കൽ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള ഇൻജെക്ഷനുകളിലൂടെയും ഇതു പകരാം.
ബാർബർ ഷോപ്പുകൾ, ടാറ്റൂ സെന്ററുകൾ, മൂക്ക് കാത് എന്നിവ കുത്തുന്നയിടങ്ങൾ എന്നീ സ്ഥലങ്ങളിൽ നിന്നും ഉപകരണങ്ങൾ അണുവിമുക്തമല്ലാത്തതിനാൽ ഹെപ്പറ്റൈറ്റിസ് ബി ബാധിക്കാറുണ്ട്.
ഷേവിങ് റേസറുകൾ, ടൂത്ത് ബ്രഷുകൾ, നഖം വെട്ടുന്ന ഉപകരണങ്ങൾ, ആഭരണങ്ങൾ എന്നീ വ്യക്തിഗത വസ്തുക്കൾ പങ്കിടുന്നതിലൂടെയും പകരാനുള്ള സാധ്യതയുണ്ട്.
ഹെപ്പറ്റൈറ്റിസ് ബി നിശബ്ദ പകർച്ചവ്യാധിയാണ്. ലക്ഷണങ്ങൾ പലപ്പോഴും രോഗം ഗുരുതരമാകുന്നതു വരെ പ്രകടമായെന്നു വരില്ല. അതിനാൽ തന്നെ വൈറ സ് മറ്റുള്ളവരിലേക്ക് അറിയാതെ പടരാം. രക്തത്തിൽ ഹെപ്പറ്റൈറ്റിസ് ബി വൈറസിന്റെ സാന്നിധ്യത്തിനു തെളിവായ ഹെപ്പറ്റൈറ്റിസ് ബി സർഫസ് ആന്റിജൻ (HBsAg) എന്ന പ്രോട്ടീൻ ഉണ്ടോ എന്നാണു പരിശോധിക്കുക.
ഹെപ്പറ്റൈറ്റിസ് ബി ഉണ്ടോ എന്നറിയാനുള്ള ഏക മാർഗം പരിശോധിച്ച് ഉറപ്പാക്കുകയാണ്. സ്ഥിരമായി രക്തദാനം ചെയ്യുന്നവർ, എയിഡ്സ് രോഗബാധിതർ, ലൈംഗിക തൊഴിലാളികൾ, ലൈംഗിക രോഗങ്ങളുള്ളവർ, രക്തവും രക്താനുബന്ധ വസ്തുക്കളും ഇട യ്ക്കിടെ സ്വീകരിക്കേണ്ടി വരുന്നവർ, ഇവരെല്ലാം ഇടയ്ക്കിടെ എച്ച്ബി പോസിറ്റിവിറ്റി പരിശോധിച്ച് ഇല്ലെന്ന് ഉറപ്പാക്കേണ്ടതാണ്.
Diese Geschichte stammt aus der April 12, 2025 -Ausgabe von Vanitha.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Vanitha
Vanitha
ചൂടിനെ നേരിടാൻ കൂൾ വഴികൾ
വേനൽച്ചൂടിൽ വാടാതിരിക്കാൻ ആരോഗ്യത്തിനു പ്രത്യേക കരുതൽ ആവശ്യമാണ്. ചൂടിലും എനർജറ്റിക് ആകാൻ കൂൾ ടിപ്സ്
2 mins
March 28, 2026
Vanitha
വേനലിൽ വാടാതെ
മുടിക്കും ചർമത്തിനും വേനൽക്കാല പരിചരണത്തിനു വേണ്ടതെല്ലാം നമ്മുടെ അടുക്കളയിലുണ്ടെന്നേ
3 mins
March 28, 2026
Vanitha
സ്വർണം വിറ്റു ബാധ്യത തീർക്കണോ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി..
1 mins
March 28, 2026
Vanitha
കടക്കെണിയിൽ പുതുതലമുറ?
ഇൻസ്റ്റന്റ് ലോണുകളുടെ കെണിയിൽ ശ്വാസം മുട്ടുന്ന യുവതലമുറയ്ക്കു ബാധ്യതകളിൽ നിന്നു പുറത്തു വരാനുള്ള മാർഗങ്ങൾ
4 mins
March 28, 2026
Vanitha
വീടിന് നൽകൂ..ഈസ്റ്റർ മൂഡ്
സമാധാനത്തിന്റെയും ഉയിർപ്പിന്റെയും സുന്ദരമായ ഈസ്റ്റർ ദിനത്തിൽ വീടിനു നൽകാം സ്പെഷൽ ടച്ച്
1 mins
March 28, 2026
Vanitha
ഉഷാറാക്കാം വേനലവധി
ജീവിതപാഠങ്ങൾ രസകരമായി ഉൾക്കൊള്ളാനുള്ള കാലമാകട്ടെ വേനലവധി. കുട്ടികൾക്കായി മാതാപിതാക്കൾ ചെയ്യേണ്ട കാര്യങ്ങൾ
3 mins
March 28, 2026
Vanitha
മുടിയഴകിന് ഗ്രീൻ, ബ്ലൂ, പിങ്ക് വാട്ടർ
മുടിയുടെ ആരോഗ്യത്തിനായി അധികം മെനക്കെടാതെ തയാറാക്കാവുന്ന മൂന്നു കൂട്ടുകൾ.. ഇവ മൂന്നും മാറി മാറി ഉപയോഗിക്കാം.
1 min
March 28, 2026
Vanitha
ചില്ലുഭരണികളിലെ ഉദ്യാനപാലനം
ടെറേറിയം അഥവ ചില്ലുഭരണികളിലെ കുഞ്ഞൻ ഉദ്യാനം പരിപാലിക്കാൻ അറിയേണ്ട കാര്യങ്ങൾ
1 mins
March 28, 2026
Vanitha
ഗ്യാസ് ലാഭിക്കാൻ
ഫ്രിജിൽ നിന്നെടുത്ത സാധനങ്ങൾ ഉടനെ തന്നെ സ്റ്റൗവിൽ വച്ച് ചൂടാക്കരുത്
1 min
March 28, 2026
Vanitha
വിശേഷം ഒന്നുമായില്ലേ? ഉണ്ടല്ലോ 'ഡിങ്ക് ' വിശേഷം!
രാജസ്ഥാൻ കാത്ര കഴിഞ്ഞു കേരളത്തിലെത്തിയിട്ടും ആ \"ഡിങ് വിശേഷങ്ങൾ മോളി ആന്റിയുടെ മൗസ്സിൽ തറഞ്ഞു നിന്നു
2 mins
March 28, 2026
Listen
Translate
Change font size
