Facebook Pixel പാട്ടിന് ഒരു പൊൻതൂവൽ | Vanitha – womens-interest – Lesen Sie diese Geschichte auf Magzter.com

Versuchen GOLD - Frei

പാട്ടിന് ഒരു പൊൻതൂവൽ

Vanitha

|

March 15, 2025

അമ്മ എന്നു വിളിക്കാനോ സംസാരിക്കാനോ പോലും കഴിയാത്ത അനന്യ ശ്രുതിമധുരമായി പാടുന്നതു കേട്ടാൽ ആർക്കും അത്ഭുതം തോന്നും

- രാഖി റാസ്

പാട്ടിന് ഒരു പൊൻതൂവൽ

റിപബ്ലിക് ദിനത്തിനു ദിവസങ്ങൾക്കു മുൻപ് ഡൽഹിയിൽ നിന്ന് അതിഗംഭീരമായൊരു ക്ഷണപത്രം തിരുവനന്തപുരം തിരുമലയിലുള്ള കൊച്ചുപാട്ടുകാരിയുടെ വീട് തേടി വന്നു. ദൂരദർശന്റെയും പോസ്റ്റ് ഓഫിസ് ജനറലിന്റെയും അകമ്പടിയോടെ റിപ്പബ്ലിക് ദിനത്തിൽ രാഷ്ട്രപതിയൊരുക്കുന്ന വിരുന്നിലേക്ക് അനന്യ ബിജേഷിനെ ക്ഷണിക്കാനാണ് അവരെത്തിയത്.

ഓട്ടിസം ബുദ്ധിമുട്ടിക്കുമ്പോഴും പാട്ടിന്റെ വഴിയിലൂടെ സമൂഹത്തിൽ തന്റേതായ ഇടം നേടിയെടുത്തതിന് അനന്യയെ രാഷ്ട്രം ഭിന്നശേഷിക്കാർക്കായുള്ള ഇന്ത്യയിലെ പരമോന്നത ബഹുമതി സർവ ശ്രേഷ്ഠ് ദിവ്യാംഗ്ജൻ പുരസ്കാരം നൽകി ആദരിച്ചു.

ഈ പുരസ്കാരം നേടുന്ന ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായ അനന്യ പുരസ്കാര ലബ്ധിയുടെ പേരിൽ ലഭിക്കുന്ന മറ്റൊരു അംഗീകാരമായി രാഷ്ട്രപതിയുടെ വിരുന്നിലേക്കുള്ള ക്ഷണം.

തീരാസങ്കടത്തിൽ നിന്നു താരത്തിളക്കത്തിലേക്ക് “മോൾക്കു ലഭിച്ച പുരസ്കാരം ഞങ്ങൾക്കു നൽകുന്ന സന്തോഷം പറഞ്ഞറിയിക്കാനാകില്ല. “ഇനിയെന്തു ജീവിതം ' എന്ന ചോദ്യത്തിൽ നിന്നാണ് ഈ നേട്ടത്തിലേക്കു പതിയെ ഞങ്ങൾ നടന്നടുത്തത്. ഞങ്ങളെപ്പോലുള്ള ഓരോ രക്ഷാകർത്താക്കൾക്കും ഇത് ഊർജമാകും. കണ്ണു നിറഞ്ഞ് അനന്യയുടെ അച്ഛൻ ബിജേഷും അമ്മ അനുപമയും പറയുന്നു.

“ഞങ്ങളെപ്പോലുള്ള സ്പെഷൽ പേരന്റ്സ് പറഞ്ഞാണ് അവാർഡിന് അപേക്ഷിക്കുന്നത്. മുതിർന്ന പൗരന്മാർക്കുള്ള പുരസ്കാരം 18 തികഞ്ഞ വർഷത്തിൽ തന്നെ മോൾക്കു ലഭിച്ചു. 2022 ലെ സംസ്ഥാന ഭിന്നശേഷി പുരസ്കാരം, 2023 ലെ ഉജ്വല ബാല്യം പുരസ്കാരം എന്നിവയും അനന്യ നേടി.

മോൾ ജനിക്കുമ്പോൾ മുംബൈയിൽ എയർഫോഴ്സിൽ ഉദ്യോഗസ്ഥനായിരുന്നു ഞാൻ കുഞ്ഞ് തീരെ സംസാരിക്കുമായിരുന്നില്ല. ചില കുട്ടികൾ സംസാരിക്കാൻ വൈകും എന്നു പലരും ആശ്വസിപ്പിച്ചു. മോൾക്ക് രണ്ടേകാൽ വയസ്സായപ്പോഴാണു മകൻ ആരോൺ ജനിക്കുന്നത്. അവന്റെ കളിചിരികൾ കണ്ടതോടെയാണു മോളുടെ വളർച്ചയിൽ അപാകതകളുണ്ടെന്നു മനസ്സിലാകുന്നത്. അതോടെ ഞങ്ങൾ വിഷാദത്തിലായി.

WEITERE GESCHICHTEN VON Vanitha

Vanitha

Vanitha

ചില്ലകൾ നീർത്തി പുതിയ അപ്പു

മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു

time to read

3 mins

April 11, 2026

Vanitha

Vanitha

സോഷ്യൽ മീഡിയയുടെ കൺമണി

പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ

time to read

2 mins

April 11, 2026

Vanitha

Vanitha

തനി ഇടുക്കിക്കാരികൾ

എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.

time to read

2 mins

April 11, 2026

Vanitha

Vanitha

ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം

പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും

time to read

1 min

April 11, 2026

Vanitha

Vanitha

എന്ന തവം ശെയ്തനേ യശോദാ.

കാസർകോട് അതിർത്തി ഗ്രാമമായ കുമ്പളയിലെ കണിപുര ഗോപാലകൃഷ്ണ ക്ഷേത്രത്തിലേക്കാണ് ഈ വിഷുയാത്ര

time to read

3 mins

April 11, 2026

Vanitha

Vanitha

ചൂടിനെ നേരിടാൻ കൂൾ വഴികൾ

വേനൽച്ചൂടിൽ വാടാതിരിക്കാൻ ആരോഗ്യത്തിനു പ്രത്യേക കരുതൽ ആവശ്യമാണ്. ചൂടിലും എനർജറ്റിക് ആകാൻ കൂൾ ടിപ്സ്

time to read

2 mins

March 28, 2026

Vanitha

Vanitha

വേനലിൽ വാടാതെ

മുടിക്കും ചർമത്തിനും വേനൽക്കാല പരിചരണത്തിനു വേണ്ടതെല്ലാം നമ്മുടെ അടുക്കളയിലുണ്ടെന്നേ

time to read

3 mins

March 28, 2026

Vanitha

Vanitha

സ്വർണം വിറ്റു ബാധ്യത തീർക്കണോ?

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി..

time to read

1 mins

March 28, 2026

Vanitha

Vanitha

കടക്കെണിയിൽ പുതുതലമുറ?

ഇൻസ്റ്റന്റ് ലോണുകളുടെ കെണിയിൽ ശ്വാസം മുട്ടുന്ന യുവതലമുറയ്ക്കു ബാധ്യതകളിൽ നിന്നു പുറത്തു വരാനുള്ള മാർഗങ്ങൾ

time to read

4 mins

March 28, 2026

Vanitha

Vanitha

വീടിന് നൽകൂ..ഈസ്റ്റർ മൂഡ്

സമാധാനത്തിന്റെയും ഉയിർപ്പിന്റെയും സുന്ദരമായ ഈസ്റ്റർ ദിനത്തിൽ വീടിനു നൽകാം സ്പെഷൽ ടച്ച്

time to read

1 mins

March 28, 2026

Listen

Translate

Share

-
+

Change font size