Versuchen GOLD - Frei
സമുദ്ര നായിക
Vanitha
|February 15, 2025
ഹാർവഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് അപ്ലൈഡ് മാത്തമാറ്റിക്സിൽ ഡോക്ടറേറ്റ് നേടിയ ആദ്യ മലയാളി, ലോകത്തിലെ പ്രഥമ വനിതാ നാഷനൽ ഹൈഡ്രോഗ്രഫർ, സമുദ്ര ഭൗതിക ശാസ്ത്രത്തിലെ ലോകപ്രസിദ്ധ ഗവേഷക ഡോ. സാവിത്രി നാരായണന്റെ വിസ്മയകരമായ ജീവിതകഥ
ചുവടുറപ്പിച്ചു നടക്കാൻ തുടങ്ങിയ പ്രായത്തിൽ അച്ഛന്റെ കരം പിടിച്ചു നീന്തലിന്റെ ആദ്യ പാഠങ്ങൾ പഠിച്ചതാണ് തൃശൂർ കൊളങ്ങാട്ടുകര പൊറക്കുടിഞ്ഞത്ത് ഗംഗാധരൻ ഭട്ടതിരിപ്പാടിന്റെയും കാളി അന്തർജനത്തിന്റെയും മൂത്ത മകൾ സാവിത്രി. ഇല്ലത്തെ രണ്ടു കുളങ്ങളിലും അമ്പലക്കുളത്തിലും സഹോദരങ്ങൾക്കൊപ്പം നീന്തിത്തിമിർത്ത കുട്ടിക്കാലം. അങ്ങനെ ജലത്തോടുള്ള ഭ്രമം അടക്കാനാകാത്ത മോഹം പോലെ മനസ്സിലൊഴുകി നിറഞ്ഞു. എങ്കിലും പിന്നീടുള്ള ജീവിതത്തിൽ താനെത്തിപ്പെടുക സമുദ്രങ്ങളുടെ ഉള്ളാഴങ്ങളെ പഠിച്ചെടുക്കുന്ന കർമമേഖലയിലേക്കാണെന്ന് സാവിത്രി അറിഞ്ഞിരുന്നില്ല.
അമേരിക്കയിലെ ഹാർവഡ് സർവകലാശാലയിൽ നിന്ന് അപ്ലൈഡ് മാത്തമാറ്റിക്സിൽ ഡോക്ടറേറ്റ് നേടിയ ആദ്യ മലയാളി, ലോകത്തിലെ പ്രഥമ വനിതാ നാഷനൽ ഹൈഡ്രോഗ്രഫർ, സമുദ്രഭൗതികശാസ്ത്രത്തിൽ മുദ്ര പതിപ്പിച്ച ലോകപ്രസിദ്ധ മലയാ ളി ഗവേഷക തുടങ്ങി വിവിധ നിലകളിൽ പ്രഗത്ഭയായ 2013 ൽ കാനഡയുടെ സമുദ്ര ഭൗതികശാസ്ത്ര വിഭാഗത്തിന്റെയും സമുദ്രഗതാഗത വിഭാഗത്തിന്റെയും ഡയറക്ടർ ജനറലായി വിരമിച്ച ഡോ.സാവിത്രി നാരായണൻ യാത്രകളും സെമിനാറുകളുമൊക്കെയായി എൺപതാം വയസ്സിലും സജീവം.
യുനെസ്കൊ ഇന്റർ ഗവൺമെന്റൽ ഓഷ്യാനോഗ്രഫി ക്കമ്മിഷന്റെ വൈസ് ചെയർപഴ്സൺ, ടെക്നിക്കൽ കമ്മിഷൻ ഫോർ ഓഷ്യാനോഗ്രഫി ആൻഡ് മറൈൻ മീറ്റിയറോളജിയുടെ കോ - പ്രസിഡന്റ്, ജനീവ കേന്ദ്രമായുള്ള ഓഷ്യാ നോഗ്രഫി ആൻഡ് മറൈൻ മീറ്റിയറോളജിയുടെ അധ്യക്ഷ, ആർട്ടിക് റീജിയനൽ ഹൈഡ്രോഗ്രാഫിക് കമ്മിഷൻ സ്ഥാപക എന്നിങ്ങനെ ഇനിയും വിശേഷണങ്ങളേറെ.
കാനഡയിൽ സ്ഥിരതാമസമെങ്കിലും ഭർത്താവും എയറോനോട്ടിക്കൽ എൻജിനീയറുമായ കണ്ടഞ്ചാത നാരായണൻ നമ്പൂതിരിക്കൊപ്പം എല്ലാ വർഷവും കൊളങ്ങാട്ടുകരയിലെ വീട്ടിലെത്തും. കുറച്ചു ദിവസം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം സമയം ചെലവഴിച്ചു മടങ്ങും. ഇക്കുറി വന്നപ്പോൾ തന്റെ വിസ്മയകരമായ ജീവിതയാത്ര അവർ 'വനിത'യോടു പങ്കുവച്ചു.
“നാടുമായുള്ള ബന്ധം ഒരിക്കലും വിട്ടിട്ടില്ല, വിടാനാകില്ല. ഞങ്ങൾക്കുള്ളവരെല്ലാം ഇവിടെയല്ലേ. ജോലിയിൽ നിന്നു പിരിഞ്ഞ ശേഷം വർഷത്തിലൊരിക്കൽ എത്താറുണ്ട്. ഞങ്ങൾക്കിപ്പോൾ കനേഡിയൻ പൗരത്വമാണ്. മക്കൾ ദിനേശും അരുണും അവിടെയാണു ജനിച്ചത്.
കുട്ടിക്കാലത്തിന്റെ നിറങ്ങൾ Diese Geschichte stammt aus der February 15, 2025-Ausgabe von Vanitha.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Vanitha
Vanitha
ഉഷാറാക്കാം വേനലവധി
ജീവിതപാഠങ്ങൾ രസകരമായി ഉൾക്കൊള്ളാനുള്ള കാലമാകട്ടെ വേനലവധി. കുട്ടികൾക്കായി മാതാപിതാക്കൾ ചെയ്യേണ്ട കാര്യങ്ങൾ
3 mins
March 28, 2026
Vanitha
മുടിയഴകിന് ഗ്രീൻ, ബ്ലൂ, പിങ്ക് വാട്ടർ
മുടിയുടെ ആരോഗ്യത്തിനായി അധികം മെനക്കെടാതെ തയാറാക്കാവുന്ന മൂന്നു കൂട്ടുകൾ.. ഇവ മൂന്നും മാറി മാറി ഉപയോഗിക്കാം.
1 min
March 28, 2026
Vanitha
ചില്ലുഭരണികളിലെ ഉദ്യാനപാലനം
ടെറേറിയം അഥവ ചില്ലുഭരണികളിലെ കുഞ്ഞൻ ഉദ്യാനം പരിപാലിക്കാൻ അറിയേണ്ട കാര്യങ്ങൾ
1 mins
March 28, 2026
Vanitha
ഗ്യാസ് ലാഭിക്കാൻ
ഫ്രിജിൽ നിന്നെടുത്ത സാധനങ്ങൾ ഉടനെ തന്നെ സ്റ്റൗവിൽ വച്ച് ചൂടാക്കരുത്
1 min
March 28, 2026
Vanitha
വിശേഷം ഒന്നുമായില്ലേ? ഉണ്ടല്ലോ 'ഡിങ്ക് ' വിശേഷം!
രാജസ്ഥാൻ കാത്ര കഴിഞ്ഞു കേരളത്തിലെത്തിയിട്ടും ആ \"ഡിങ് വിശേഷങ്ങൾ മോളി ആന്റിയുടെ മൗസ്സിൽ തറഞ്ഞു നിന്നു
2 mins
March 28, 2026
Vanitha
നാടകം സാലഭഞ്ജിക സംവിധാനം ഫാസിൽ
സിനിമയിലെയും ജീവിതത്തിലെയും മറക്കാനാകാത്ത നിമിഷങ്ങൾ ജലജ പങ്കുവയ്ക്കുന്ന പരമ്പര ഓർമയുടെ മർമ്മരങ്ങൾ
2 mins
March 28, 2026
Vanitha
കുഞ്ഞനിയന്മാരുടെ ചേച്ചിപ്പ
ഇത്രകാലം അച്ഛനും അമ്മയും വളർത്തി. ഇനിയങ്ങോട്ടു വളരേണ്ടത് എന്റെ ഉത്തരവാദിത്തം ആണെന്നാണു ഞാൻ വിശ്വസിക്കുന്നത് ' മീനാക്ഷി
2 mins
March 28, 2026
Vanitha
ലേസി ഗേൾ ജോബ്സ്
ജീവിതം മുഴുവൻ ഓഫിസിനു വേണ്ടി ഹോമിക്കാതെ, സ്വന്തം സന്തോഷത്തിനും പ്രാധാന്യം നൽകുന്ന രീതിയാണിത്
1 min
March 28, 2026
Vanitha
സാവിയോയുടെ ഉയിർപ്പ്
മരിച്ചെന്നു കരുതി ഉപേക്ഷിച്ചിടത്തു നിന്ന് ജീവിതത്തിലേക്ക് ഉയിർത്തെഴുന്നേറ്റ ബ്ലെസിയുടെ മകൻ സാവിയോയുടെ ജീവിതം
3 mins
March 28, 2026
Vanitha
ശാന്തം സാന്തോം
ചെന്നൈയിലെ സാന്തോം കത്തീഡ്രൽ എന്നറിയപ്പെടുന്ന സെന്റ് തോമസ് കത്തീഡ്രൽ ബസിലിക്കയിലേക്ക് ഉയർത്തെഴുന്നേൽപ്പിന്റെ വിശ്വാസപ്പെരുമകൾ കേട്ട് യാത്ര
2 mins
March 28, 2026
Listen
Translate
Change font size
