Facebook Pixel കാലമെത്ര കൊഴിഞ്ഞാലും... | Vanitha – womens-interest – Lesen Sie diese Geschichte auf Magzter.com
Mit Magzter GOLD unbegrenztes Potenzial nutzen

Mit Magzter GOLD unbegrenztes Potenzial nutzen

Erhalten Sie unbegrenzten Zugriff auf über 9.000 Zeitschriften, Zeitungen und Premium-Artikel für nur

$149.99
 
$74.99/Jahr

Versuchen GOLD - Frei

കാലമെത്ര കൊഴിഞ്ഞാലും...

Vanitha

|

November 09, 2024

കൊച്ചിൻ ഹനീഫയുടെ ഓർമകൾ പങ്കുവയ്ക്കുന്നു ഭാര്യ ഫാസിലയും മക്കൾ സഫയും മർവയും

- ബിൻഷാ മുഹമ്മദ്

കാലമെത്ര കൊഴിഞ്ഞാലും...

வബറിസ്ഥാനിലെ മൈലാഞ്ചി ചെടികളുടെ തണലിൽ ഉറങ്ങുന്ന ചിരി വേർപാടിന്റെ 14 വർഷങ്ങൾ. എങ്കിലും ഇന്നും ഓർമയുടെ ഒന്നാം നിരയിലുണ്ട് ആ പേര്, കൊച്ചിൻ ഹനീഫ. കാതു കൊണ്ടു പോലും മലയാളി തിരിച്ചറിയുന്ന മുഖം.

എറണാകുളം കൊച്ചുകടവന്ത്രയിലെ വീട്ടിൽ എത്തിയപ്പോൾ അദ്ദേഹം ഇവിടെയെവിടെയോ ഉണ്ടെന്നു തോന്നി. ചുമരുകൾ നിറയെ കൊച്ചിൻ ഹനീഫയുടെ വിവിധ ഭാവ ങ്ങളിലുള്ള ചിത്രങ്ങൾ. ഷെൽഫിൽ നിറയെ അവാർഡ് ഫലകങ്ങൾ, സ്നേഹോപഹാരങ്ങൾ.

ജീവിതപങ്കാളി ഫാസിലയുടെയും മക്കളുടെയും വാക്കുകളിൽ കേട്ടു, കൊച്ചിൻ ഹനീഫയുടെ ചിരിയും വർത്തമാനങ്ങളും. കരുത്തോടെ ജീവിക്കാൻ ഫാസിലയ്ക്കു ദൈവം നൽകിയ രണ്ടു ചിറകുകൾ. അതാണ് മക്കൾ സഫയും മർവയും. ഒൻപതു വർഷം മുൻപ് വനിതയോടു സംസാരിക്കുമ്പോൾ കുരുന്നുകളായിരുന്നവർ ഇപ്പോൾ കൊച്ചുമിടുക്കികളായി വളർന്നു.

ഖൽബിലിന്നും ചിരിയോടെ

ഫാസില: ഓർക്കുന്നുണ്ടോ... അന്നു വനിതയോടു സംസാരിക്കുമ്പോൾ എന്നെ ഇടംവലം തിരിയാൻ വിടാത്ത കുറുമ്പികളായിരുന്നു രണ്ടും.

"ഉമ്മച്ചിയേ കൂട്ടുകാരുടെ വാപ്പച്ചിമാരെല്ലാം ഗൾഫിൽ നിന്നും വന്നല്ലോ ഞങ്ങളുടെ വാപ്പച്ചി എന്ത്യേ...' എന്ന് ചോദിച്ച് എന്നെ കുഴയ്ക്കും. അന്ന് കണ്ണീരു മറച്ചു പിടിച്ച് ഞാനവരോട് പറഞ്ഞ കള്ളങ്ങൾ എത്രയെന്നോ... വാപ്പച്ചിക്ക് ലീവ് കിട്ടിയില്ല, ഷൂട്ടിങ് തീർന്നിട്ടില്ല മോളേ' അങ്ങനെ എത്ര കള്ളങ്ങളിലൂടെ കടന്നുപോയ വർഷങ്ങൾ.

പിന്നെ, കാര്യങ്ങൾ തിരിച്ചറിയുന്ന പ്രായമായപ്പോൾ മക്കളോടു പറഞ്ഞു. "ലീവ് കിട്ടാത്തൊരു യാത്രയിലാണു മക്കളേ വാപ്പച്ചി'. എന്താണ് ഉമ്മച്ചി അങ്ങനെ? സഫുവിന് സംശയം തീർന്നില്ല. “അതാണ് മരണം'. ഞാൻ പറഞ്ഞു.

അതിനു മുൻപ് ചില വേണ്ടപ്പെട്ടവരുടെ വേർപാടുകൾ അവർ കണ്ടിട്ടുണ്ട്. അതുപോലെ അവരുടെ വാപ്പച്ചിയും പോയെന്ന് തിരിച്ചറിഞ്ഞു.

സഫ: ഞങ്ങളെ ബോൾഡാക്കിയതിന്റെ ക്രെഡിറ്റ് മുഴുവൻ ഉമ്മയ്ക്കാണ്. "ഹനീഫിക്കയുടെ മക്കളെ കണ്ടോ... എന്നു സഹതാപ നോട്ടമെറിഞ്ഞ് ആരെങ്കിലും പറഞ്ഞു തുടങ്ങുമ്പോഴേ ഉമ്മ കണ്ണുകൊണ്ട് സിഗ്നൽ കൊടുക്കും. കുട്ടികൾ കേൾക്കെ അങ്ങനെയൊന്നും പറയല്ലേയെന്ന മട്ടിൽ.

കുറേക്കാലം ഉമ്മ പറഞ്ഞിരുന്ന ആ കള്ളങ്ങൾ മനസ്സിനു തണുപ്പായി. സത്യം തിരിച്ചറിയാനുള്ള പ്രായമെത്തിയപ്പോഴാണ് ഉമ്മ അനുഭവിച്ചിരുന്ന സങ്കടവും സംഘർഷവും എത്ര വലുതായിരുന്നുവെന്നു തോന്നിയത്.

WEITERE GESCHICHTEN VON Vanitha

Vanitha

Vanitha

INVISIBLE STAR

സിനിമകളുടെയും ബിസിനസിന്റെയും തിരക്കിലാണ് ദൃശ്യം സിനിമയിലെ വരുൺ പ്രഭാകറായ റോഷൻ ബഷീർ

time to read

2 mins

June 06, 2026

Vanitha

Vanitha

പിന്നെയും പിന്നെയും ആരോ കിനാവിന്റെ

ആ ഗിരീഷ് പുത്തഞ്ചേരിയുടെ വേർപാടിന് 16 വർഷം. എങ്കിലും പാട്ടുകൾക്ക് ഇന്നും യൗവനം. ഭാര്യ ബിന പുത്തഞ്ചേരിയുടെ ഓർമകളിലൂടെ

time to read

3 mins

June 06, 2026

Vanitha

Vanitha

വിദേശ ചെടികൾ നാട്ടിൽ വിൽക്കാൻ

ചെടികൾ ഇറക്കുമതി ചെയ്തു വിൽപന നടത്താൻ അറിയേണ്ട കാര്യങ്ങൾ

time to read

1 mins

June 06, 2026

Vanitha

Vanitha

എങ്ങനെ നേടാം ഉറപ്പുള്ള സമ്പാദ്യം

വിപണിയിലെ തകർച്ച, സ്വർണവിലയിലെ മാറ്റങ്ങൾ ഇതൊന്നും ബാധിക്കാതെ ഉറപ്പുള്ള സമ്പാദ്യം നേടാൻ സഹായിക്കുന്ന സ്റ്റോയിക് ഫിനാൻസ് തന്ത്രങ്ങൾ

time to read

2 mins

June 06, 2026

Vanitha

Vanitha

പ്യാർ കി കഹാനി

ഹിന്ദി അറിയാത്ത അരവിന്ദും ഹിന്ദിക്കാരി പല്ലവിയും തമ്മിൽ പ്രണയിച്ച കഥ

time to read

1 mins

June 06, 2026

Vanitha

Vanitha

MLA Ramesh USHARODY

പാലക്കാട് മണ്ഡലത്തിലൂടെ ഉഷാറായി പായുന്ന രമേഷ് പിഷാരടിക്കൊപ്പം ഒരു ദിനം

time to read

4 mins

June 06, 2026

Vanitha

Vanitha

സ്വയം സർവിസ് ചെയ്യാം.തയ്യൽ മെഷിൻ

വീട്ടിൽ തയ്യൽ മെഷീൻ ഉപയോഗിക്കുന്നവർ പതിവായി നേരിടുന്ന പ്രശ്നങ്ങളും സ്വയം ചെയ്യാവുന്ന പരിഹാരങ്ങളും അറിയാം

time to read

2 mins

May 23, 2026

Vanitha

Vanitha

മെസി ഇതറിയുന്നുവോ

ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം

time to read

2 mins

May 23, 2026

Vanitha

Vanitha

ഇതു സ്വപ്നം പൂക്കുമിടം

കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്

time to read

2 mins

May 23, 2026

Vanitha

Vanitha

POWER, TAILORED

ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്

time to read

1 mins

May 23, 2026

Listen

Translate

Share

-
+

Change font size