Versuchen GOLD - Frei
LOVE IS LIKE A Butterfly
Vanitha
|October 12, 2024
ഞങ്ങൾ എപ്പോഴും ബോയ്ഫ്രണ്ടും ഗേൾഫ്രണ്ടും തന്നെയായിരിക്കുമെന്ന് സെലിബ്രിറ്റി ദമ്പതികൾ ഋഷി കുമാറും ഡോ. ഐശ്വര്യ ഉണ്ണിയും
ചിത്രശലഭങ്ങളെ മൈക്കിൾ ജാക്സൻ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രണയഗാനങ്ങളിൽ പലപ്പോഴും ചിത്രശലഭങ്ങൾ പാറിപ്പറന്നത്.
അദ്ദേഹത്തിന്റെ പ്രണയാർദ്രമായ നൃത്ത ചുവടുകളെ ആരാധനയോടെ നോക്കി നിന്ന ഒരു കുട്ടിയുണ്ടായിരുന്നു. വളർന്നപ്പോൾ മൈക്കിൾ ജാക്സനെ മാനസഗുരുവായി സ്വീകരിച്ച അയാൾ യുട്യൂബിന്റെ സഹായത്തോടെ ഡാൻസ് പഠിച്ചു. പറഞ്ഞുവരുന്നത് ഋഷിയെക്കുറിച്ചാണ്. മുടി സ്വന്തം കിരീടമാക്കി മാറ്റിയ ഋഷി കുമാർ കെ. എസ്.
മഴവിൽ മനോരമയിലെ ഡി.ഫോർ ഡാൻസ് എന്ന പരിപാടിയിലൂടെയാണ് ഋഷിയെ പ്രേക്ഷകർ ശ്രദ്ധിക്കാൻ തുടങ്ങിയത്. ഉപ്പും മുളകും എന്ന സീരിയലിലൂടെയും ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയും പ്രിയങ്കരനായ "മുടിയൻ' ഈ അടു ത്തു വിവാഹിതനായി. വധു ഡോ. ഐശ്വര്യ ഉണ്ണി, സിനിമയിലൂടെയും ജനപ്രിയ സീരിയലുകളിലൂടെയും ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയാണു ഐശ്വര്യയും.
“വിവാഹത്തിനുശേഷം ഒന്നിച്ചൊരു അഭിമുഖവും ഫോട്ടോഷൂട്ടും ആദ്യമായിട്ടാണ്. അതു വനിത'യ്ക്കു വേണ്ടിയായതിൽ സന്തോഷം. ഈശ്വരാ മിന്നിച്ചേക്കണേ....'' എന്നു പറഞ്ഞാണ് ഋഷി തുടങ്ങിയത്.
“ആറു വർഷമായി ഞങ്ങൾ പ്രണയത്തിലായിരുന്നു. അടുത്ത സുഹൃത്തുക്കൾ പോലും അറിഞ്ഞില്ല. വിവാഹനിശ്ചയ ശേഷം അറിഞ്ഞാൽ മതിയെന്നു തന്നെയായിരുന്നു ആഗ്രഹവും തീരുമാനവും. 'ഐശ്വര്യയും കൂടെ ചേർന്നു.
ഋഷി: ഞാൻ പാറുവിനെ (ഋഷി അങ്ങനെയാണു ഐശ്വര്യയെ വിളിക്കുന്നത്. തിരികെ നന്ദു എന്നും രണ്ടുപേരുടെയും വീട്ടിലെ വിളിപ്പേരാണ്) കണ്ടെത്തിയത് ഒരു ഓഡിഷനിലൂടെയാണ്. ആറു വർഷം മുമ്പ് ഞാനൊരു ആൽബം സോങ് ചെയ്തു. ഞാൻ തന്നെ എഴുതിയ സോങ്ങായിരുന്നു അത്. 'ബോധം പോയി' എന്നാണു പേര്. അതിൽ അഭിനയിക്കാൻ കുറച്ചുപേരെ കണ്ടു. അതിൽ ഒരാളായിരുന്നു പാറു. ഓഡിഷന് വന്നവരിൽ എനിക്ക് ഇഷ്ടപ്പെട്ട ആളും ഞാൻ സെലക്റ്റ് ചെയ്ത ആളും പാറുവായിരുന്നു.
ഐശ്വര്യ. അതിനുശേഷം ഞങ്ങളുടെ സൗഹൃദം മുറിഞ്ഞതേയില്ല. അധികം വൈകാതെ അത് പ്രണയത്തിലേക്കു മാറി. എനിക്കറിയാമായിരുന്നു നന്ദുവിന് പ്രണയമുണ്ടന്ന്. എങ്കിലും കുറേനാൾ കൂടി ഞങ്ങൾ സുഹൃത്തുക്കൾ മാത്രമായി അഭിനയിച്ചു. പിന്നീടാണ് പ്രണയം തുറന്നു പറയുന്നത്.
ഞാൻ കാണുമ്പോഴൊക്കെ ഋഷി ഡാൻസ് കളിച്ചു നടക്കുകയാണ്. എനിക്ക് ഒരുപാടു സുഹൃത്തുക്കളുണ്ടെങ്കിലും അവരിൽ നിന്നു വളരെ വ്യത്യസ്തനായതു കൊണ്ടാണ് ഞാൻ ഇയാളെ പ്രണയിച്ചത്. പിന്നെ ആ മുഖത്തു നോക്കിയാൽ പ്രായം പറയാൻ പറ്റില്ലല്ലോ?
Diese Geschichte stammt aus der October 12, 2024 -Ausgabe von Vanitha.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Vanitha
Vanitha
INVISIBLE STAR
സിനിമകളുടെയും ബിസിനസിന്റെയും തിരക്കിലാണ് ദൃശ്യം സിനിമയിലെ വരുൺ പ്രഭാകറായ റോഷൻ ബഷീർ
2 mins
June 06, 2026
Vanitha
പിന്നെയും പിന്നെയും ആരോ കിനാവിന്റെ
ആ ഗിരീഷ് പുത്തഞ്ചേരിയുടെ വേർപാടിന് 16 വർഷം. എങ്കിലും പാട്ടുകൾക്ക് ഇന്നും യൗവനം. ഭാര്യ ബിന പുത്തഞ്ചേരിയുടെ ഓർമകളിലൂടെ
3 mins
June 06, 2026
Vanitha
വിദേശ ചെടികൾ നാട്ടിൽ വിൽക്കാൻ
ചെടികൾ ഇറക്കുമതി ചെയ്തു വിൽപന നടത്താൻ അറിയേണ്ട കാര്യങ്ങൾ
1 mins
June 06, 2026
Vanitha
എങ്ങനെ നേടാം ഉറപ്പുള്ള സമ്പാദ്യം
വിപണിയിലെ തകർച്ച, സ്വർണവിലയിലെ മാറ്റങ്ങൾ ഇതൊന്നും ബാധിക്കാതെ ഉറപ്പുള്ള സമ്പാദ്യം നേടാൻ സഹായിക്കുന്ന സ്റ്റോയിക് ഫിനാൻസ് തന്ത്രങ്ങൾ
2 mins
June 06, 2026
Vanitha
പ്യാർ കി കഹാനി
ഹിന്ദി അറിയാത്ത അരവിന്ദും ഹിന്ദിക്കാരി പല്ലവിയും തമ്മിൽ പ്രണയിച്ച കഥ
1 mins
June 06, 2026
Vanitha
MLA Ramesh USHARODY
പാലക്കാട് മണ്ഡലത്തിലൂടെ ഉഷാറായി പായുന്ന രമേഷ് പിഷാരടിക്കൊപ്പം ഒരു ദിനം
4 mins
June 06, 2026
Vanitha
സ്വയം സർവിസ് ചെയ്യാം.തയ്യൽ മെഷിൻ
വീട്ടിൽ തയ്യൽ മെഷീൻ ഉപയോഗിക്കുന്നവർ പതിവായി നേരിടുന്ന പ്രശ്നങ്ങളും സ്വയം ചെയ്യാവുന്ന പരിഹാരങ്ങളും അറിയാം
2 mins
May 23, 2026
Vanitha
മെസി ഇതറിയുന്നുവോ
ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം
2 mins
May 23, 2026
Vanitha
ഇതു സ്വപ്നം പൂക്കുമിടം
കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്
2 mins
May 23, 2026
Vanitha
POWER, TAILORED
ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്
1 mins
May 23, 2026
Listen
Translate
Change font size

