തൊട്ടാൽ വാടും പെണ്ണല്ല
Vanitha
|October 12, 2024
അടി വേണ്ടിടത്ത് അടി തന്നെ വേണം. അതാണ് എന്റെ നിലപാട് ' അനുഭവങ്ങൾ മിനിസ്ക്രീനിലെ പങ്കുവച്ച് പ്രിയനായിക അനുമോൾ
ചുവന്ന പട്ടുസാരിയുടുത്ത്, നിറയെ മുല്ലപ്പൂ ചൂടി, കഴുത്തിലൊരു പാലയ്ക്കാ മാലയും കാശുമാലയുമണിഞ്ഞ്, കാതിൽ ജിമിക്കിയും കയ്യിൽ വളകളുമിട്ട് ഒരുങ്ങി കതിർമണ്ഡപത്തിലേക്ക് കയറുന്ന എന്നെ ഞാൻ സ്വപ്നം കാണാറുണ്ട്. സാരിയുടെ നിറം ഇടയ്ക്ക് മാറാറുണ്ടെന്നു മാത്രം.
"ആരാ വരൻ? '
" “അയ്യോ... എന്റെ കല്യാണമൊന്നുമായില്ല
അപ്പോൾ സോഷ്യൽ മീഡിയയിൽ പറഞ്ഞതോ? നവംബറിൽ കല്യാണം എന്ന്?
“അതു വെറുതെ രസത്തിനു പറഞ്ഞതാ. കല്യാണം എന്തായാലും ഉടനേയില്ല. ആകുമ്പോൾ എല്ലാവരേയും ഞാൻ തന്നെ അറിയിക്കും'' സ്വതസിദ്ധമായ ശൈലിയിൽ, ചിരിയോടെ അനുമോൾ പറഞ്ഞു. തിരുവനന്തപുരം പേരൂർക്കടയിലെ വീട്ടിലിരുന്നു മിനി സ്ക്രീനിലെ പ്രിയനായികയോടു സംസാരിച്ചു തുടങ്ങിയതു വിവാഹസങ്കൽപ്പങ്ങളെക്കുറിച്ചാണ്.
പങ്കാളിയെക്കുറിച്ചുള്ള സ്വപ്നങ്ങൾ ഉണ്ടാകുമല്ലോ?
നല്ല മനുഷ്യനായിരിക്കണം. എന്റെ ജീവിതത്തിലെ സന്തോഷങ്ങളും വിജയങ്ങളും കുഞ്ഞു കുഞ്ഞു സങ്കടങ്ങളും പിണക്കങ്ങളുമെല്ലാം അയാളുടേതു കൂടി ആകണം. തിരിച്ചും അങ്ങനെ ആയിരിക്കും. ഭർത്താവ് എന്നതിലുപരി ബെസ്റ്റ് ഫ്രണ്ട് ഫോർ ലൈഫ് ആണ് എനിക്കിഷ്ടം.
സ്ത്രീധനം വേണമെന്നു പറയുന്ന വ്യക്തിയേയോ കുടുംബത്തേയോ അംഗീകരിക്കാനാവില്ല. വിവാഹാലോചന വരുമ്പോൾ തന്നെ ഇത്തരം കാര്യങ്ങൾ പറയും. പൂർണമായി ചേർന്നു നിൽക്കാൻ പറ്റുമെന്നു തോന്നിയാൽ മാത്രം മുന്നോട്ടു പോയാൽ മതിയല്ലോ. എന്നെ സംബന്ധിച്ച് വിവാഹം എന്നത് ലൈഫ് ടൈം പ്രോമിസ് ആണ്. അങ്ങനെയൊരു ജീവിതം തന്നെ കിട്ടണേ എന്നാണു പ്രാർഥന.
ഇത്രയും സ്വപ്നം കാണുന്ന ആൾ വിവാഹ ആഘോ ഷങ്ങളും പ്ലാൻ ചെയ്തിട്ടുണ്ടാകുമല്ലോ?
കല്യാണം കളറാക്കണം എന്നായിരുന്നു കുറച്ചുകാലം മുൻപ് വരെ. ഹൽദി, മെഹന്ദി, സംഗീത് അങ്ങനെയൊരു ആഘോഷമായിരുന്നു മനസ്സിൽ. പക്വത വന്നതു കൊണ്ടാണോ എന്നറിയില്ല. ആഡംബര വിവാഹം വേണ്ടെന്നാണ് ഇപ്പോഴത്തെ തോന്നൽ. ബന്ധുക്കളെയും സുഹൃത്തുക്കളെയും സാക്ഷിയാക്കി അമ്പലത്തിൽ താലികെട്ട്. വിവാഹശേഷം എല്ലാവർക്കുമായി ചെറിയ വിരുന്ന്. അത്രയും മതി.
Diese Geschichte stammt aus der October 12, 2024 -Ausgabe von Vanitha.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Vanitha
Vanitha
Ride on the TREND
കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്
2 mins
December 06, 2025
Vanitha
ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്
കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം
2 mins
December 06, 2025
Vanitha
പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ
“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ
2 mins
December 06, 2025
Vanitha
കുറവുകളില്ലാതെ പുതുക്കാം അടുക്കള
പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും
4 mins
December 06, 2025
Vanitha
മൂലകോശദാനം എന്നാൽ എന്ത്?
ഒരു ജീവൻ രക്ഷിക്കാൻ തയാറാണോ, എങ്കിൽ ഇന്നു തന്നെ ബ്ലഡ് സ്റ്റെം സെൽ ദാനം ചെയ്യാനായി റജിസ്റ്റർ ചെയ്യാം
1 min
December 06, 2025
Vanitha
മജ്ജ മാറ്റിവയ്ക്കൽ ഒരേ ജീവനിൽ രണ്ടു മനുഷ്യൻ
മജ്ജ മാറ്റിവയ്ക്കലിലൂടെ ജീവിതത്തിലേക്കു തിരികെയെത്തിയ ആദിയും മജ്ജ ദാനം ചെയ്ത വിഷ്ണുവും തമ്മിൽ കണ്ടപ്പോൾ
3 mins
December 06, 2025
Vanitha
THE RISE OF AN IRON WOMAN
കാൽമുട്ടിന്റെ വേദന മൂലം നടക്കാൻ പോലും വിഷമിച്ച ശ്രീദേവി 41-ാം വയസ്സിൽ ഓടിയും നീന്തിയും സൈക്കിൾ ചവിട്ടിയും അയൺമാൻ 70.3 ഗോവ ട്രയാത്ലോൺ വിജയിയായ വിസ്മയ കഥ
3 mins
December 06, 2025
Vanitha
മോഹങ്ങളിലൂടെ juhi
പവി കെയർടേക്കറിലെ നായികമാരിലൊരാളായി തുടക്കം. തമിഴിലേക്കു തിരിഞ്ഞ് വീണ്ടും 'സുമതി വളവ് ' സിനിമയിലൂടെ മലയാളത്തിലെത്തിയ ജൂഹി ജയകുമാർ
1 mins
December 06, 2025
Vanitha
മഞ്ഞിൽ വിരിയുന്ന പൂക്കൾ
വിത്തിൽ നിന്നു നേരെ പൂക്കളായി മാറുന്ന അമാരിലിസ് ലില്ലി നടാനുള്ള സമയം ഇതാണ്
1 mins
December 06, 2025
Vanitha
ഹോം ലോണിൽ കുടുങ്ങിയോ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ.വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
November 22, 2025
Listen
Translate
Change font size

