Versuchen GOLD - Frei
നോവല്ലേ കുഞ്ഞിളം ഹൃദയം
Vanitha
|September 28, 2024
നേരത്തേ ഹൃദ്രോഗം കണ്ടുപിടിക്കുകയും എത്രയും വേഗം ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ വളരെ പ്രധാനമാണ്
അമ്മയുടെ ഹൃദയത്തിലാണു കുഞ്ഞു ജനിക്കുന്നത്. കുഞ്ഞിനു നൊന്താൽ അമ്മ മനസ്സും വേദനിക്കും. അപ്പോൾ ജീവൻ പോലും നിലച്ചു പോകുന്ന രോഗങ്ങൾ വന്നാലോ ? കുട്ടികളിലെ ഹൃദ്രോഗ സാധ്യതകളെ കുറിച്ച് അറിയാം.
ജന്മനാ ഉള്ള ഹൃദയത്തകരാറുകൾ ഏതൊക്കെയാണ് ? കുട്ടികളിൽ ജന്മനാ ഉണ്ടാകുന്ന ഹൃദ്രോഗങ്ങളെ കൺനിറ്റൽ ഹാർട് ഡിഫക്ട് എന്നാണു വിളിക്കുക. ഇതു കൂടി വരുന്നതായി പഠനങ്ങൾ പറയുന്നു. ജനിക്കുന്ന 1000 കുട്ടികളിൽ 8-10 പേർക്കും ഹൃദയത്തകരാർ ഉണ്ടാകാമത്രേ. 120 കുട്ടികളിൽ ഒരാൾക്കു ജന്മനാ ഹൃദയത്തകരാർ ഉണ്ടാകാം.
ഹൃദയ അറകൾ തമ്മിൽ വേർതിരിക്കുന്ന ഭിത്തികളിൽ കാണുന്ന തുളയാണ് ഭൂരിഭാഗവും. മിക്കപ്പോഴും ഇവ തനിയെ അടയുമെങ്കിലും വലിയ തുളകൾ സർജറിയിലൂടെ അടയ്ക്കേണ്ടി വരും. സങ്കീർണതയുള്ള ഹൃദയത്തകരാറുകളും വരാം. ശുദ്ധരക്തവും അശുദ്ധരക്തവും തമ്മിൽ കലരുന്ന സാഹചര്യം അതിലൊന്നാണ്. ആ സാഹചര്യത്തിൽ ഹൃദയത്തിൽ നിന്നു പമ്പ് ചെയ്യുന്ന രക്തത്തിൽ ഓക്സിജ ന്റെ അളവ് കുറവായിരിക്കും. ഇത് ശരീരമാകെയുള്ള അവയവങ്ങളുടെ പ്രവർത്തനത്തിനു ദോഷകരമാകും. ഹൃദയത്തിലെ ഞരമ്പുകൾ തിരിഞ്ഞു പോകുന്ന അവസ്ഥയും (ട്രാൻസ് പൊസിഷൻ) ഉണ്ട്. ജന്മനായുള്ള ഹൃദയത്തകരാറുകളിൽ ഏതാണ്ടു 10 ശതമാനം മാത്രമാണ് അതിസങ്കീർണ പ്രശ്നങ്ങൾ. ഹൃദയത്തിലെ ഒന്നോ രണ്ടോ അറ ഇല്ലാതിരിക്കുക, വാൽവ് ഇല്ലാതിരിക്കുക ഒക്കെ ഇതിൽ പെടും.
നേരത്തേ കണ്ടുപിടിച്ചില്ലെങ്കിൽ ഉണ്ടാകുന്ന അപകട സാധ്യത എന്തൊക്കെയാണ് ?
നേരത്തേ കണ്ടുപിടിക്കുകയും ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ പ്രധാനമാണ്. കൃത്യസമയത്തു ചികിത്സ തേടിയില്ലെങ്കിൽ മരണം വരെ സംഭവിക്കാവുന്ന സങ്കീർണ അവസ്ഥകളാണ് ചിലതെങ്കിലും.
ഹൃദയം പമ്പ് ചെയ്യുന്ന രക്തത്തിൽ ഓക്സിജന്റെ അളവ് കുറയുന്ന ബ്ലൂബേബീസ് എന്ന അവസ്ഥയിൽ ഹൃദയം, തലച്ചോറ് പോലെയുള്ള അവയവങ്ങളുടെ പ്രവർത്തനങ്ങൾക്കു ദോഷമാണ്. തകരാറുകൾ തിരിച്ചറിയപ്പെട്ടില്ല എങ്കിൽ തലച്ചോറ് അടക്കമുള്ള അവയവങ്ങൾക്ക് തകരാർ സംഭവിക്കാനും ചില സാഹചര്യങ്ങളിൽ മരണം സംഭവിക്കാനും വരെ സാധ്യത കൂടുതലാണ്.
Diese Geschichte stammt aus der September 28, 2024-Ausgabe von Vanitha.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Vanitha
Vanitha
സമയത്തെ മെരുക്കാൻ 10 വഴികൾ
24 മണിക്കൂർ എല്ലാവർക്കും ഒരുപോലെയാണ്. പക്ഷേ, സമയം എങ്ങനെ ചിട്ടയായി വിനിയോഗിക്കുന്നു എന്നതാണ് ജീവിതവിജയത്തിനു പിന്നിലെ രഹസ്യം
2 mins
April 25, 2026
Vanitha
നല്ല ഡേ കെയർ എങ്ങനെ കണ്ടുപിടിക്കാം?
കുട്ടികളെ ചേർക്കാൻ ഉദ്ദേശിക്കുന്ന ഡേ കെയർ മികച്ചതാണോ എന്നു മനസ്സിലാക്കാനുള്ള ചെക് ലിസ്റ്റ് ഇതാ...
2 mins
April 25, 2026
Vanitha
എനർജി റീലോഡിങ്.
മനസ്സിനു പ്രായം 18 എങ്കിലും ശരീരം നാൽപതുകളിലെന്നു തിരിച്ചറിഞ്ഞ ദിനങ്ങളിലൂടെ കടന്നുപോകുന്ന അനുഭവം പറയുന്നു രജിനി ഹരിദാസ്
2 mins
April 25, 2026
Vanitha
ചൂടിലൽപം കൂൾ മേക്കപ് ട്രിക്
വേനലിൽ സ്വെറ്റ് പ്രൂഫ് മേക്കപ്പ് അണിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചോളൂ...
1 min
April 25, 2026
Vanitha
ജീവിതം "പോസ് ആയിട്ടില്ല
അമ്മയുടെ അനുഭവം കണ്ടതുകൊണ്ടാണ് ലെന മെനോപോസിനെക്കുറിച്ച് പഠിക്കാൻ തീരുമാനിച്ചതും പുസ്തകം എഴുതിയതും
2 mins
April 25, 2026
Vanitha
ഭംഗി കണ്ടു വാങ്ങും മുൻപ്
നഴ്സറികളിലും ഓൺലൈൻ സ്റ്റോറുകളിലും കണ്ടിഷ്ടപ്പെട്ടു വാങ്ങുന്ന ചെടികൾ നിരാശപ്പെടുത്തിയോ? ഇതാവും കാരണം
1 mins
April 25, 2026
Vanitha
നാടകം വഴി സിനിമയിൽ
ഡീസ് ഈറെയിലെ വില്ലത്തിയായ അമ്മ റോളിലൂടെ ജയ കുറുപ്പ് അഭിനയത്തിന്റെ പുതിയ തലത്തിലേക്കു ചുവടു വച്ചുകഴിഞ്ഞു
2 mins
April 25, 2026
Vanitha
ആണുങ്ങൾക്കും അതു വരുമോ!
മധ്യവയസ്സ് പിന്നിടുമ്പോൾ ചില പുരുഷന്മാരുടെ പെരുമാറ്റത്തിലും സ്വഭാവത്തിലും വരുന്ന മാറ്റത്തിന്റെ കാരണം എന്തെന്നറിയാമോ?
2 mins
April 25, 2026
Vanitha
ഇതെന്റെ യുറേക്കാ നിമിഷം
'പ്രതിഛായ' എന്ന സിനിമയിലെ നായികയായി തിളങ്ങിയ നീതു കൃഷ്ണന്റെ വിശേഷങ്ങൾ
1 min
April 25, 2026
Vanitha
ഓർമപ്പാലം കടന്ന് തീവണ്ടി
കേരളത്തിൽ ആദ്യ ട്രെയിൻ ചൂളം വിളിച്ചിട്ട് 165 വർഷം. ദക്ഷിണ റെയിൽവേ രൂപീകരിച്ചിട്ട് 75 വർഷം. തീവണ്ടി കൂവിപ്പാഞ്ഞ ചരിത്രം വാർത്തകളിൽ നിറയുമ്പോൾ മൂന്നു സംവിധായകർ ഓർമത്തിവണ്ടി കയറുന്നു
4 mins
April 25, 2026
Listen
Translate
Change font size
