ആ ദിവസം ഞാൻ മരിച്ചില്ല
Vanitha|April 13, 2024
ജീവിതം മടുത്ത് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ഗ്രിമ മെർലിൻ കേരള ബാസ്കറ്റ് ബോൾ സീനിയർ വനിതാ ടീം ക്യാപ്റ്റനായ കഥ
രൂപാ ദയാബ്ജി
ആ ദിവസം ഞാൻ മരിച്ചില്ല

കാൽമുട്ടിലെ അഞ്ചു ശസ്ത്രക്രിയകൾക്ക് ഒടുവിൽ ചുറ്റുമുള്ളവരെല്ലാം ഗ്രിമയോടു പറഞ്ഞു, “മതി, ഇനി ബാസ്കറ്റ് ബോൾ വേണ്ട.' ഞെരുക്കുന്ന സാമ്പത്തിക പ്രയാസങ്ങളും പരുക്കിന്റെ വേദനയും. അതോടെ കോർട്ടിനോടും ജീവിതത്തോടും വിട പറയാൻ അവൾ തീരുമാനിച്ചു.

കേരള ബാസ്കറ്റ് ബോൾ സീനിയർ വനിതാ ടീം ക്യാപ്റ്റനായ ഗ്രിമ മെർലിൻ വർഗീസിന് ഇങ്ങനെയൊരു ഭൂതകാലമുണ്ട്. ജീവിതം നിലച്ചുവെന്നുറപ്പിച്ച നിമിഷത്തിൽ നിന്നു നേട്ടങ്ങളുടെ നെറുകയിലേക്കു തിരികെയെത്തിയ ഗ്രിമയുടെ കഥ കേട്ടാലോ...

ചേച്ചിയുടെ വഴിയേ

 "തൃശൂർ, കൊരട്ടിയിലാണ് എന്റെ നാട്. അച്ഛൻ വർഗീസിനു സ്റ്റൗ കമ്പനി ഉണ്ടായിരുന്നു. അമ്മ റീനയും ചേച്ചി ഗിയയും ഞാനും അനിയൻ ഗ്രിഗോയും സന്തോഷത്തോടെ ജീവിക്കുന്നതിനിടെയാണ് ആ സംഭവം. വയറുവേദന വന്നു ഡോക്ടറെ കണ്ടതാണു പപ്പ. പരിശോധിച്ചപ്പോൾ പാൻക്രിയാസിൽ ചില പ്രശ്നങ്ങൾ, സർജറി വേണം. തുടർന്നുണ്ടായ അണുബാധയും മറ്റു പ്രശ്നങ്ങളും കാരണം ഒന്നിനു പിന്നാലെ ഒന്നായി ആറു സർജറികൾ. വീടും ബിസിനസ്സുമെല്ലാം കടം കയറി പോയി.

പപ്പ മമ്മിയെ നിർബന്ധിച്ചു തയ്യൽ പഠിപ്പിക്കാൻ വിട്ടു. പപ്പ മരിച്ചു പോയാലും ഞങ്ങൾക്കു ജീവിതം മുന്നോട്ടു കൊണ്ടുപോകണമല്ലോ. സാമ്പത്തിക ബുദ്ധിമുട്ടുകൾ തരണം ചെയ്യുന്നതിന്റെ ഭാഗമായി ചേച്ചി യെ കൊരട്ടി ലിറ്റിൽ ഫ്ലവർ സ്കൂളിൽ ചേർത്തു. അവിടുത്തെ സ്പോർട്സ് സാറായ വിന്നി ബെസ്റ്റിൻ ചേച്ചിയെ ബാസ്കറ്റ് ബോൾ ടീമിലെടുത്തു. നല്ല പ്ലെയറായിരുന്ന ചേച്ചി സംസ്ഥാന ടീമിൽ കളിക്കുകയും നാഷനൽസിൽ തുടർച്ചയായി പങ്കെടുക്കുകയും ചെയ്തതാണ് എന്റെ തലവര മാറ്റിയത്.

നാലാം ക്ലാസ്സിലെ അവധിക്കാലത്ത് എന്നെയും നിർബന്ധിച്ചു പ്രാക്ടീസിനു വിട്ടു. മടിച്ചിയായ ഞാൻ പല കാരണങ്ങൾ പറഞ്ഞു മുങ്ങും. അഥവാ ചെന്നാലും ബോൾ കൈകൊണ്ടു തൊടില്ല. ആയിടയ്ക്ക് ജൂനിയർ ബാസ്കറ്റ് ബോൾ ടീമിന്റെ സെലക്ഷൻ വന്നു. എന്നെ മാത്രം കൊണ്ടു പോയില്ല. “മര്യാദയ്ക്കു പ്രാക്ടീസ് ചെയ്യാതെ എങ്ങും കൊണ്ടുപോകില്ല' എന്നു വിന്നി സാർ പറഞ്ഞതോടെ വാശി കൂടി. ചിട്ടയായ പരിശീലനം തുടങ്ങി. അടുത്ത വർഷം തൃശൂർ ജില്ലാ സീനിയർ ടീമിൽ സെലക്ഷൻ കിട്ടി. അതോടെ കേരളാടീമിൽ സ്ഥാനം നേടണം എന്ന ലക്ഷ്യം മനസ്സിലുറച്ചു.

ജയവും തോൽവിയും

Diese Geschichte stammt aus der April 13, 2024-Ausgabe von Vanitha.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der April 13, 2024-Ausgabe von Vanitha.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS VANITHAAlle anzeigen
ഒരു സൂട്ടോപ്പിയൻ പ്രണയ റീൽ
Vanitha

ഒരു സൂട്ടോപ്പിയൻ പ്രണയ റീൽ

ഇൻസ്റ്റഗ്രാമിലെ വൈറൽ അച്ചാച്ചനും അച്ചമ്മയുമായി തിളങ്ങുന്ന തുളസീധരനും രത്നമ്മയും പങ്കുവയ്ക്കുന്ന ജീവിതവിശേഷങ്ങൾ

time-read
2 Minuten  |
May 11, 2024
വീഴാതെ കൈപിടിച്ച സാരി
Vanitha

വീഴാതെ കൈപിടിച്ച സാരി

ജീവിതത്തിൽ തകർന്നു വിഴാതിരിക്കാൻ കൂട്ടായി നിന്ന സാരികളെക്കുറിച്ച് സംരംഭകയും സാമൂഹിക പ്രവർത്തകയുമായ ശോഭ വിശ്വനാഥ്

time-read
2 Minuten  |
May 11, 2024
സ്വപ്നം കണ്ടതെല്ലാം സിനിമ മാത്രം
Vanitha

സ്വപ്നം കണ്ടതെല്ലാം സിനിമ മാത്രം

'ആവേശ'ത്തിലെ അമ്പാനിലൂടെ നമ്മുടെ പ്രിയനടനായി മാറിയ സജിൻ ഗോപുവിന്റെ വിശേഷങ്ങൾ

time-read
1 min  |
May 11, 2024
യുകെയിൽ ഡോക്ടറാകാം
Vanitha

യുകെയിൽ ഡോക്ടറാകാം

വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്

time-read
1 min  |
April 27, 2024
യൂറിക് ആസിഡ് കൂടിയാൽ സന്ധിവേദന മാത്രമോ?
Vanitha

യൂറിക് ആസിഡ് കൂടിയാൽ സന്ധിവേദന മാത്രമോ?

സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രഫസർ, മെഡിസിൻ, മെഡിക്കൽ കോളജ്, ആലപ്പുഴ

time-read
1 min  |
April 27, 2024
ഓർമശക്തിക്ക് ഉത്തമം കുടങ്ങൽ
Vanitha

ഓർമശക്തിക്ക് ഉത്തമം കുടങ്ങൽ

കുറഞ്ഞ പരിപാലനത്തിൽ വളരും ഔഷധഗുണമുള്ള കുടങ്ങൽ

time-read
1 min  |
April 27, 2024
ചർമത്തിനേകാം സൂപ്പർ ക്ലീൻ ലുക്
Vanitha

ചർമത്തിനേകാം സൂപ്പർ ക്ലീൻ ലുക്

വൈറ്റ് ഹെഡ്സും ബ്ലാക് ഹെഡ്സും അകറ്റി ചർമത്തിന് ക്ലീൻ ലുക് നൽകാൻ സൂപ്പർ ടിപ്സ് ഇതാ

time-read
2 Minuten  |
April 27, 2024
വീണ്ടും പുത്തനായി വാട്സാപ്
Vanitha

വീണ്ടും പുത്തനായി വാട്സാപ്

വാട് സാപ്പിലെ പുതുമകൾ മനസ്സിലാക്കാം. ഒപ്പം ഇഷ്ടം തോന്നുന്നവരെ ഫ്രണ്ട്സ് ആക്കാൻ സഹായിക്കുന്ന സാപ്പ് ആപ് വിശേഷവും

time-read
1 min  |
April 27, 2024
ഇപ്പോൾ ഞാനൊരു ലക്കി ഗേൾ
Vanitha

ഇപ്പോൾ ഞാനൊരു ലക്കി ഗേൾ

പവി കെയർ ടേക്കറിലൂടെ ദിലീപിന്റെ നായികയായി മലയാളത്തിന് ഒരു നായിക കൂടി, ശ്രേയ രുഗ്മിണി

time-read
1 min  |
April 27, 2024
സത്യമാണ് എന്റെ സേവനം
Vanitha

സത്യമാണ് എന്റെ സേവനം

ഐസിയു പീഡനക്കേസിലെ അതിജീവിതയെ പിന്തുണച്ചതിനു നഴ്സ് അനിത അച്ചടക്ക നടപടി നേരിട്ടത് എന്തിന്?

time-read
4 Minuten  |
April 27, 2024