Versuchen GOLD - Frei
മാഷിന്റെ സെലക്ഷൻ സൂപ്പറാണ്
Vanitha
|February 17, 2024
മലയാളിയുടെ സ്വന്തം ടീച്ചറമ്മ കെ.കെ. ശൈലജയുടെ മിക്ക സാരികളിലും പ്രിയപ്പെട്ട ആളുടെ കയ്യൊപ്പുണ്ട്
സ്ത്രീകൾക്ക് മേൽവസ്ത്രം ധരിക്കാൻ അനുവാദമില്ലാതിരുന്ന കാലത്തായിരുന്നു എന്റെ അമ്മമ്മ കല്യാണി ജീവിച്ചിരുന്നത്. ധീരയും ശക്തയുമായ സ്ത്രീയായിരുന്നു അമ്മമ്മ. അനീതി കണ്ടാൽ മുഖം നോക്കാതെ എതിർക്കും. നാട്ടുകാരുടെ പ്രശ്നങ്ങളിൽ ഇടപെട്ട് കഴിയും പോലെ പരിഹാരം കണ്ടെത്തും. വസുരി പിടിപെട്ട് തന്റെ കൂരയിൽ ഒറ്റയ്ക്കായ കോരൻ എന്ന അയൽവാസിയെ രോഗം പകരാതിരിക്കാൻ സ്വയം വേണ്ട കരുതലുകൾ എടുത്തുകൊണ്ട് അമ്മമ്മ ശുശ്രൂഷിക്കുകയും ജീവൻ രക്ഷിക്കുകയും ചെയ്ത സംഭവം ഉണ്ടായിട്ടുണ്ട്. മേൽവസ്ത്രം ധരിക്കാൻ അനുവാദമില്ലാതിരുന്നിട്ടും റൗക്ക സ്വയം തയ്ച്ചുണ്ടാക്കുകയും ചുറ്റുപാടുമുള്ള സ്ത്രീകൾക്ക് തയ്ച്ചു നൽകുകയും അവരെ അതു ധരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു അമ്മമ്മ.
ആ അമ്മമ്മയുടെ കൈ പിടിച്ചാണ് ഞാൻ വളർന്നത്. തീരെ ചെറുപ്പത്തിലേ അമ്മമ്മയുടെ ഒപ്പം കമ്യൂണിസ്റ്റ് പാർട്ടിയുടെ ക്ലാസ്സുകളിൽ പോയിത്തുടങ്ങി. ഇരിട്ടിയിലെ മാടത്തിൽ എന്ന സ്ഥലത്തായിരുന്നു ഞങ്ങളുടെ വീട്. എന്റെ അമ്മ ശാന്ത അടക്കം അമ്മമ്മയുടെ നാലു പെൺമക്കളും സഹദേവൻ എന്ന ഞങ്ങളുടെ ഒരേ ഒരമ്മാവനുമെല്ലാം ഒരുമിച്ചായിരുന്നു താമസം. അച്ഛൻ എന്നെയും അമ്മയേയും വിട്ടകന്നു പോയിരുന്നതുകൊണ്ട് എന്നോടു പ്രത്യേക പരിഗണനയായിരുന്നു എല്ലാവർക്കും. ഞാനാണെങ്കിൽ ചെറിയ കാര്യത്തിനു കരയുന്ന തൊട്ടാവാടിയും.
മട്ടന്നൂർ പഴശ്ശിരാജ എൻഎസ്എസ് കോളജിൽ പഠിക്കുന്ന കാലത്തു ദാവണിയാണ് ഇഷ്ടവേഷം. ഇഷ്ടമുള്ള നിറം പറഞ്ഞാൽ അമ്മാവൻ അതു വാങ്ങി വരും. ഒപ്പം പൂക്കളും പുള്ളികളുമുള്ള പാവാടയും ഒറ്റ നിറമുള്ള ബ്ലൗസും. ഒരു വസ്ത്രം ഇഷ്ടപ്പെട്ടാൽ അതു തുടർച്ചയായി അണിയുന്ന സ്വഭാവമുണ്ട് എനിക്ക്. ആകാശനീല നിറമുള്ള ഒരു ദാവണി കീറിപ്പോകും വരെ തുടർച്ചയായി അണിഞ്ഞത് ഓർക്കുന്നു. അത്രയേറെ ഭംഗിയുള്ള ദാവണിയും പാവാടയും ഇന്നു പഴയ സിനിമകളിൽ മാത്രമേ കാണാനാകുന്നുള്ളൂ.
ഏറെ പ്രിയപ്പെട്ട ആ നീല സാരി
Diese Geschichte stammt aus der February 17, 2024-Ausgabe von Vanitha.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Vanitha
Vanitha
INVISIBLE STAR
സിനിമകളുടെയും ബിസിനസിന്റെയും തിരക്കിലാണ് ദൃശ്യം സിനിമയിലെ വരുൺ പ്രഭാകറായ റോഷൻ ബഷീർ
2 mins
June 06, 2026
Vanitha
പിന്നെയും പിന്നെയും ആരോ കിനാവിന്റെ
ആ ഗിരീഷ് പുത്തഞ്ചേരിയുടെ വേർപാടിന് 16 വർഷം. എങ്കിലും പാട്ടുകൾക്ക് ഇന്നും യൗവനം. ഭാര്യ ബിന പുത്തഞ്ചേരിയുടെ ഓർമകളിലൂടെ
3 mins
June 06, 2026
Vanitha
വിദേശ ചെടികൾ നാട്ടിൽ വിൽക്കാൻ
ചെടികൾ ഇറക്കുമതി ചെയ്തു വിൽപന നടത്താൻ അറിയേണ്ട കാര്യങ്ങൾ
1 mins
June 06, 2026
Vanitha
എങ്ങനെ നേടാം ഉറപ്പുള്ള സമ്പാദ്യം
വിപണിയിലെ തകർച്ച, സ്വർണവിലയിലെ മാറ്റങ്ങൾ ഇതൊന്നും ബാധിക്കാതെ ഉറപ്പുള്ള സമ്പാദ്യം നേടാൻ സഹായിക്കുന്ന സ്റ്റോയിക് ഫിനാൻസ് തന്ത്രങ്ങൾ
2 mins
June 06, 2026
Vanitha
പ്യാർ കി കഹാനി
ഹിന്ദി അറിയാത്ത അരവിന്ദും ഹിന്ദിക്കാരി പല്ലവിയും തമ്മിൽ പ്രണയിച്ച കഥ
1 mins
June 06, 2026
Vanitha
MLA Ramesh USHARODY
പാലക്കാട് മണ്ഡലത്തിലൂടെ ഉഷാറായി പായുന്ന രമേഷ് പിഷാരടിക്കൊപ്പം ഒരു ദിനം
4 mins
June 06, 2026
Vanitha
സ്വയം സർവിസ് ചെയ്യാം.തയ്യൽ മെഷിൻ
വീട്ടിൽ തയ്യൽ മെഷീൻ ഉപയോഗിക്കുന്നവർ പതിവായി നേരിടുന്ന പ്രശ്നങ്ങളും സ്വയം ചെയ്യാവുന്ന പരിഹാരങ്ങളും അറിയാം
2 mins
May 23, 2026
Vanitha
മെസി ഇതറിയുന്നുവോ
ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം
2 mins
May 23, 2026
Vanitha
ഇതു സ്വപ്നം പൂക്കുമിടം
കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്
2 mins
May 23, 2026
Vanitha
POWER, TAILORED
ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്
1 mins
May 23, 2026
Listen
Translate
Change font size

