വേദന നൽകിയ കരുത്ത്
Vanitha|September 30, 2023
വയറിനുള്ളിൽ പെട്ട ശസ്ത്രക്രിയ ഉപകരണവുമായി അഞ്ചു വർഷത്തോളം വേദന തിന്ന ഹർഷീനയുടെ ജീവിതം
രൂപാ ദയാബ്ജി
വേദന നൽകിയ കരുത്ത്

സിസേറിയനെ കുറിച്ചു നാട്ടുമ്പുറത്തെ പറച്ചിലുണ്ട്. പ്രസവവേദന സഹിക്കാൻ പറ്റാത്തതു കൊണ്ട് അവൾ കൊച്ചിനെ കീറിയെടുത്തു. സിസേറിയൻ ചെയ്തിട്ടുള്ളവർക്കേ ആ വേദനയുടെ ആഴമറിയൂ. വയറും ഗർഭപാത്രവുമടക്കം തുന്നിക്കൂട്ടിയ ഓരോ മുറിവും കാലങ്ങളോളം ഉള്ളിലങ്ങനെ കൊളുത്തി വലിക്കും. രണ്ടു പെൺമക്കൾക്കു ശേഷം ആൺകുഞ്ഞിനു വേണ്ടി മോഹിച്ചാണു നാട്ടുമ്പുറത്തുകാരായ ഹർഷീനയും ഭർത്താവ് അഷറഫും ദിവസങ്ങൾ നീക്കിയത്. ആ ആഗ്രഹം ദൈവം സാധിച്ചു കൊടുത്തപ്പോൾ അവർ സന്തോഷിച്ചു. പക്ഷേ, പിന്നാലെ വന്ന വേദനയുടെ തിരമാലകൾ അവരെ മുക്കിക്കളഞ്ഞു.

സിസേറിയനിടെ ആരോ വയറിനുള്ളിൽ മറന്നു വച്ച അഞ്ചിഞ്ചു നീളമുള്ള ശസ്ത്രക്രിയാ ഉപകരണം നീണ്ട അഞ്ചു വർഷത്തോളമാണു ഹർഷീനയെ വേദനയുടെ കടലിൽ മുക്കിയത്. ഈ ചിത്രത്തിൽ ഉമ്മയെ പറ്റിച്ചേർന്നു നിൽക്കുന്ന മകൻ ഫാരിഖ് സിയാന്റെ പ്രായമുണ്ട് ഇവരനുഭവിച്ച വേദനയ്ക്കും. ചികിത്സാപ്പിഴവു തെളിയിക്കാൻ ഹർഷീന നടത്തുന്ന പോരാട്ടം ദേശീയമാധ്യമങ്ങളിൽ വരെ വാർത്തയായി. പക്ഷേ, നീതിദേവത കണ്ണുമൂടിക്കെട്ടി.

കോഴിക്കോട് പന്തീരാങ്കാവിലെ കൊച്ചു വീട്ടിലിരുന്നു സംസാരിക്കുമ്പോൾ ഹർഷീനയുടെ ശബ്ദത്തിൽ നിശ്ചയദാർഢ്യം. “കാലിലൊരു മുള്ളു കൊണ്ടാൽ പറിച്ചു കളയുന്നതു വരെയുള്ള വേദന നമുക്കറിയാം. കുഞ്ഞുകൈപ്പത്തിയോളം നീളമുള്ള സ്റ്റീൽ കത്രിക (ആർടറി ഫോർ സെപ്സ്) വയറിനുള്ളിൽ കുത്തിനോവിക്കുന്നതു ചിന്തിച്ചു നോക്കൂ.

വർഷങ്ങളോളം സഹിച്ച ആ വേദനയെക്കാളും വിഷമം തോന്നുന്നതു നീതി നിഷേധിക്കുമ്പോഴാണ്. വേദനിച്ചു വേദനിച്ച് ഇപ്പോൾ നല്ല കരുത്താണ്.''31 വയസ്സിനിടെ ഹർഷീന ജീവിതത്തിൽ അധ്യായങ്ങൾ ഏറെ പിന്നിട്ടു.

അധ്യായം ഒന്ന് : പൂമ്പാറ്റ

 “വയനാട് അടിവാരത്താണു ഞാൻ ജനിച്ചുവളർന്ന വീട്. ഉപ്പ കാസിം ടാപ്പിങ് തൊഴിലാളിയാണ്. ഉമ്മ റാബിയയും ഞങ്ങൾ മൂന്നു മക്കളും സന്തോഷത്തോടെയാണു ജീവിച്ചത്. പൂമ്പാറ്റയെ പോലെ പാറിനടന്ന സ്കൂൾ കാലം. പ്ലസ് കഴിഞ്ഞു കൊടുവള്ളി കെ എംഒഎ ആർട്സ് ആൻഡ് സയൻസ് കോളജിൽ ബി എസി ഫിസിക്സിനു ചേർന്നു. ആ സമയത്താണു വിവാഹാലോചന വന്നത്. ഇക്കയന്ന് എറണാകുളത്തെ കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടിവാണ്.

Diese Geschichte stammt aus der September 30, 2023-Ausgabe von Vanitha.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der September 30, 2023-Ausgabe von Vanitha.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS VANITHAAlle anzeigen
പെട്ടെന്നു വളരും ചായമൻസ
Vanitha

പെട്ടെന്നു വളരും ചായമൻസ

പരിചരണമില്ലെങ്കിലും അടുക്കളത്തോട്ടത്തിൽ വളരും ചായമൻസ

time-read
1 min  |
May 11, 2024
ലോകം കുറച്ചുകൂടി സുന്ദരമായിട്ടുണ്ട്
Vanitha

ലോകം കുറച്ചുകൂടി സുന്ദരമായിട്ടുണ്ട്

സ്വന്തം യുട്യൂബ് ചാനലിലേക്കുള്ള വിഡിയോ തയാറാക്കാനാണ് വ്ലോഗർ ആയ ഷീബ ഡോക്ടറെ കാണുന്നത്. ആ കൂടിക്കാഴ്ചയാണ് രോഗത്തെ തിരിച്ചറിയാനും ഫലപ്രദമായി നേരിടാനും സഹായിച്ചത്

time-read
2 Minuten  |
May 11, 2024
അവർക്കായ് മാത്രം മുദ്രനടനം
Vanitha

അവർക്കായ് മാത്രം മുദ്രനടനം

കേൾക്കാനാകാത്തവർക്ക് നൃത്ത മുദ്രകളിലൂടെ പഠനം എളുപ്പമാക്കുന്ന അധ്യാപിക സിൽവി മാക്സി

time-read
2 Minuten  |
May 11, 2024
ഉറപ്പോടെ വേണം എല്ലും പേശികളും
Vanitha

ഉറപ്പോടെ വേണം എല്ലും പേശികളും

50 കഴിഞ്ഞാൽ എല്ലുകൾ ദുർബലമാകുന്ന അവസ്ഥയും ഗർഭാശയ പ്രശ്നങ്ങളും വരാം. അൽപം കരുതലെടുത്താൽ ഇവ ഫലപ്രദമായി പ്രതിരോധിക്കാം

time-read
3 Minuten  |
May 11, 2024
മനോഹരം മാരാ
Vanitha

മനോഹരം മാരാ

കെനിയയിലെ നാഷനൽ റിസർവ് ആയ മസായി മാരായിൽ ജംഗിൾ ക്യാംപ് നടത്തുന്ന തൃശൂർകാരി രമ്യ അനൂപ് വാരിയർ

time-read
3 Minuten  |
May 11, 2024
എവർഗ്രീൻ കിങ് മേക്കർ
Vanitha

എവർഗ്രീൻ കിങ് മേക്കർ

സിനിമാജീവിതത്തിന്റെ അമ്പതാം വർഷത്തിലേക്കു കടക്കുകയാണു സംവിധായകൻ ജോഷി

time-read
3 Minuten  |
May 11, 2024
ഒരു സൂട്ടോപ്പിയൻ പ്രണയ റീൽ
Vanitha

ഒരു സൂട്ടോപ്പിയൻ പ്രണയ റീൽ

ഇൻസ്റ്റഗ്രാമിലെ വൈറൽ അച്ചാച്ചനും അച്ചമ്മയുമായി തിളങ്ങുന്ന തുളസീധരനും രത്നമ്മയും പങ്കുവയ്ക്കുന്ന ജീവിതവിശേഷങ്ങൾ

time-read
2 Minuten  |
May 11, 2024
വീഴാതെ കൈപിടിച്ച സാരി
Vanitha

വീഴാതെ കൈപിടിച്ച സാരി

ജീവിതത്തിൽ തകർന്നു വിഴാതിരിക്കാൻ കൂട്ടായി നിന്ന സാരികളെക്കുറിച്ച് സംരംഭകയും സാമൂഹിക പ്രവർത്തകയുമായ ശോഭ വിശ്വനാഥ്

time-read
2 Minuten  |
May 11, 2024
സ്വപ്നം കണ്ടതെല്ലാം സിനിമ മാത്രം
Vanitha

സ്വപ്നം കണ്ടതെല്ലാം സിനിമ മാത്രം

'ആവേശ'ത്തിലെ അമ്പാനിലൂടെ നമ്മുടെ പ്രിയനടനായി മാറിയ സജിൻ ഗോപുവിന്റെ വിശേഷങ്ങൾ

time-read
1 min  |
May 11, 2024
യുകെയിൽ ഡോക്ടറാകാം
Vanitha

യുകെയിൽ ഡോക്ടറാകാം

വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്

time-read
1 min  |
April 27, 2024