Versuchen GOLD - Frei
അഞ്ചു തലമുറയുടെ അമ്മക്കുട്ടി
Vanitha
|April 29, 2023
അഞ്ചു തലമുറയെ ഓമനിച്ച ഏലിയാമ്മച്ചിക്കൊപ്പം കുറച്ചുസമയം വിശേഷങ്ങൾ കേട്ടിരിക്കാം
ആനിക്കൊച്ചല്ലേ ഇത്. കുട്ടിയുടുപ്പിട്ട് ഓടിവന്ന് പത്തു വയസ്സുകാരിയുടെ കൈ പിടിച്ച് ഉമ്മ വച്ചു കൊഞ്ചിച്ചു നൂറ്റിയാറു വയസ്സുള്ള മുതുമുതുമുത്തശ്ശി ഏലിയാമ്മ ആനിയുടെ പിന്നാലെ അമ്മ ഡയാനയും അമ്മമ്മ ലിസമ്മയും മുത്തശ്ശി ആനിയമ്മയും മുന്നിലേക്കെത്തിയതോടെ ഏലിയമ്മയുടെ കണ്ണിൽ സന്തോഷത്തിന്റെ പൂത്തിരി കത്തി. കോട്ടയം പമ്പാവാലി പുത്തൻപുരയ്ക്കൽ വീട്ടുമുറ്റത്താണ് അഞ്ചു തലമുറകളുടെ ഈ സംഗമം നടന്നത്.
ഓർമത്താളുകൾ മറിയുന്നു
ഏലിയാമ്മച്ചിയ്ക്കു രണ്ടു വർഷമായി കേൾവിക്കു പ്രശ്നമുണ്ട്. പ്രായാധിക്യത്തിന്റേതായ ചെറിയ ബുദ്ധിമുട്ടുകളും. പക്ഷേ, അഞ്ചു തലമുറയെയും ഓർമക്കടലാസ്സിൽ മായാതെ കുറിച്ചു വച്ചിട്ടുണ്ട് ഈ മുതുമുതുമുത്തശ്ശി.
വിശേഷം ചോദിക്കാനിരുന്നപ്പോഴേ ഏലിയാമ്മച്ചി മോണ കാട്ടി ചിരിച്ചുകൊണ്ടു പറഞ്ഞു, “ഒന്നും കേൾക്കാൻ പറ്റത്തില്ല, അധികമൊന്നും സംസാരിക്കാനും വയ്യ. 'ഏലിയാമ്മച്ചിയുടെ മകൾ എൺപത്തിയാറുകാരി ആനിയമ്മയാണു ബാക്കി പറഞ്ഞത്. “ഞാൻ താമസിക്കുന്നതു കുറച്ചു മാറി കുന്നുംപുറത്താണ്. 100-ാം വയസ്സിലും അമ്മ എന്നെ കാണാൻ വീട്ടിലേക്കു നടന്നു വരുമായിരുന്നു. പറമ്പിന്റെയറ്റത്തു പമ്പയാറാണ്. ആറ്റിൽ പോയി കുളിച്ച ശേഷമാണ് അമ്മയുടെ പതിവുകൾ ആരംഭിച്ചിരുന്നത്. ഇപ്പോഴും സ്വന്തം കാര്യങ്ങൾ ചെയ്യാൻ പരസഹായം വേണ്ട. 106-ാം വയസ്സിലും പ്രഷറോ ഷുഗറോ തൊട്ടിട്ടില്ല, കൊറോണയും അടുത്തെങ്ങും എത്തിയില്ല.
ഈ ആരോഗ്യത്തിന്റെ ആയുസ്സിന്റെയും രഹസ്യമെന്തെന്നു ചോദിച്ചപ്പോൾ ഉണർവോടെ ഏലിയാമ്മച്ചിയുടെ മറുപടിയെത്തി, “പണ്ടു കഴിച്ച നല്ല ഭക്ഷണം തന്നെ. ഒരു നിമിഷം പോലും ചുമ്മാ ഇരിക്കരുത്. എപ്പോഴും എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കുന്നതാണു ശീലം, അതാണ് ആരോഗ്യത്തിനും നല്ലത്. ദൈവവിശ്വസവും കൂട്ടിനു വേണം.''
ആനിയമ്മയാണ് ഏലിയാമ്മച്ചിയുടെ മൂത്ത മകൾ. താഴെ നാലു പേരുണ്ട്. അഗസ്തി, ചാക്കോ, ജോസ ഫ്, മേരി. അഗസ്തിയുടെ കൂടെയാണ് ഏലിയാമ്മ ഇപ്പോൾ താമസിക്കുന്നത്.
Diese Geschichte stammt aus der April 29, 2023-Ausgabe von Vanitha.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Vanitha
Vanitha
രാഹുൽ യുഗം
ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ
2 mins
November 22, 2025
Vanitha
ഇക്കാന്റെ സ്വന്തം കാവേരി
നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ
1 mins
November 22, 2025
Vanitha
ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ
സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്
3 mins
November 22, 2025
Vanitha
സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ
സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ
2 mins
November 22, 2025
Vanitha
ജോലിയിൽ ഒറ്റ മൈൻഡ്
ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും
3 mins
November 22, 2025
Vanitha
വീണ്ടും നീയെൻ കരം പിടിച്ചാൽ...
വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ
1 mins
November 22, 2025
Vanitha
കൈവിട്ടു പോകല്ലേ ശരീരഭാരം
അരുമമൃഗങ്ങളുടെ അമിതവണ്ണം തിരിച്ചറിയാം ആരോഗ്യം വീണ്ടെടുക്കാം
1 min
November 22, 2025
Vanitha
Sayanora Unplugged
ഗായിക, സംഗീതസംവിധായിക, അഭിനേത്രി, ഡബ്ബിങ് ആർട്ടിസ്റ്റ്. സയനോരയുടെ സിനിമായാത്രകൾ തുടരും...
4 mins
November 22, 2025
Vanitha
"ബോഡി ഷെയ്മിങ് ലൈസൻസ് ആകരുത് മൗനം
സാമൂഹികം
3 mins
November 22, 2025
Vanitha
ഞാൻ ഫെമിനിച്ചിയാണ്
മികച്ച നടിക്കുള്ള അവാർഡ് നേടിയ ഷംല പറയുന്നു, ജോലി ചെയ്തുള്ള ജീവിതം ഫെമിനിസമെങ്കിൽ...
2 mins
November 22, 2025
Translate
Change font size
