Versuchen GOLD - Frei
അതിക്രമിച്ചു അവർ
Grihalakshmi
|February 16-28, 2023
കാലടി മാർക്കറ്റ്, കോഴിക്കോട്ടെ കോക്കനട്ട് മാർക്കറ്റ്, പൊന്നാനിയിലെ മീൻമാർക്കറ്റ്, ആലപ്പുഴയിലെ കല്ലുപാലം... തെരുവുചുമരുകളിൽ നേർക്കാഴ്ചകളുടെ രാഷ്ട്രീയം പറഞ്ഞ് ട്രെസ്സ് പാസ്സേർസ് ചിത്ര സംഘം യാത്ര തുടരുന്നു...
കഥ പറയുന്ന ചിത്രവരകളെ അടഞ്ഞ മുറികളിൽ തളയ്ക്കകരുത്, മാലോകർക്ക് കാണാൻ പാകത്തിൽ ഛായച്ചിറകു നൽകി അവയെ പറക്കാൻ വിടണം. തെരുവിലെ ചുമരുകൾ ചിത്രങ്ങൾക്ക് ചിറകിടുന്ന വിലമതിക്കാനാവാത്ത കാൻവാസുകളാണ്. തിളക്കവും മിനുക്കവുമുള്ള രൂപങ്ങൾക്കപ്പുറം നേർക്കാഴ്ചകളാണ് അവിടങ്ങളിൽ പകർത്തിവെക്കേണ്ടതെന്ന് ഞങ്ങൾ കരുതുന്നു. ആ നേർക്കാഴ്ചകളിൽ സമൂഹത്തിന്റെ കാഴ്ചപ്പാടിലെ നിറമില്ലാത്ത മനുഷ്യരുണ്ട്, തെരുവിന്റെ തേങ്ങലുണ്ട്, ആദിയും അലച്ചിലുമുണ്ട്. പോളിഷ്ഡ് ജീവിതത്തിൽ രേഖപ്പെടുത്താൻ മടിക്കുന്നതെല്ലാമുണ്ട്... ആഘോഷങ്ങൾ ക്കും നാട്ടുകലകൾക്കും തീർച്ചയായും അതിലിടമുണ്ട്.'' - ട്രെസ്സ് പാസ്സേർസ് കലാസംഘത്തിന് തങ്ങളെക്കുറിച്ച് പറയാനുള്ളത് ഇതാണ്. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവ കലാശാലയിലെ കലാപഠനവിഭാഗത്തിൽ ജന്മമെടുത്ത കൂട്ടായ്മയാണിത്. വേർതിരിവിന്റെ മതിൽക്കെട്ടുകളെ കലയിലൂടെ അലിയിക്കാനെന്നോണം നാടുനീളെ നടന്നവർ വർണക്കഥകളെഴുതുന്നു. കലയും ആദർശവും ഒന്നിച്ചൊരു ചാലായി ഒഴുക്കുന്നു.
തട്ടകത്തിൽ അവർ പകർത്തിയ ചിത്രങ്ങൾ കാണാനും വിശേഷങ്ങളറിയാനും സർവകലാശാലയിലേക്കുചെ ന്നു. ക്യാമ്പസ് കാർണിവലിനു വേണ്ടി ചമയങ്ങളിട്ടു നിൽക്കുകയായിരുന്നു കലാലയം. ട്രെസ്സ് പാസ്സേർസ് നിറം പിടിപ്പിച്ച സർവകലാശാലയെന്നും ഇപ്പോഴതിനെ വിളിക്കാമെന്നു തോന്നി. ലൈബ്രറി ചുമരുകൾ, ക്ലാറിയോടു ചേർന്ന ചുമരുകൾ, കോണിപ്പടി, മ്യൂസിയം... കലാലയം മുഴുക്കെ അവർ നിറഞ്ഞുനിൽക്കുന്നു. പൂർവവിദ്യാർഥികളാണെങ്കിലും ചിത്രപ്പണിയും മ്യുസിയം പണിയുമൊക്കെയായി സംഘം ക്യാമ്പസിലുണ്ട്. അഭിമുഖത്തിനായി കാത്തിരുന്ന ആ "അതിക്രമക്കാരോട് കുശലം ചോദിച്ച് ഒപ്പം കൂടി. അമ്പാടി കണ്ണൻ, അർജുൻ ഗോപി, ജിനിൽ മണികണ്ഠൻ, വിഷ്ണുപ്രിയൻ, ജതിൻ ഷാജി, പ്രണവ് പ്രഭാകരൻ, വിഷ്ണുകുമാർ. കല ചേർത്തുവെച്ചവർ. സർവക ലാശാലയോടു ചേർന്നുള്ള അമ്പാടി കണ്ണന്റെ വീട്ടിലെ ഒത്തുകൂടലുകളിൽ സൗഹൃദവേരുകൾ ആഴ്ത്തിയ അവർ സിരയിലോടുന്ന കലയെ മൂല്യത്തോടെ എവിടെയെങ്കിലും രേഖപ്പെടുത്തണമെന്ന് തീരുമാനിക്കുന്നു. ഭാവികലാ ജീവിതത്തിന് പദ്ധതി തയ്യാറാക്കുന്നു. അങ്ങനെ ട്രെസ്സ് പാസ്സേർസ് പിറക്കുന്നു. കാലടിയും കേരളവും കടന്ന് സംസ്ഥാനത്തിനു പുറത്തേക്കും ശിഖരങ്ങൾ വളർത്തിയ കഥ അവർ പറഞ്ഞു.
ഗാലറിയിൽ ഒതുങ്ങരുത്
Diese Geschichte stammt aus der February 16-28, 2023-Ausgabe von Grihalakshmi.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Grihalakshmi
Grihalakshmi
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
3 mins
May 16 - 31, 2023
Grihalakshmi
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
2 mins
May 16 - 31, 2023
Grihalakshmi
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
2 mins
May 16 - 31, 2023
Grihalakshmi
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
4 mins
May 16 - 31, 2023
Grihalakshmi
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
1 min
May 16 - 31, 2023
Grihalakshmi
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
1 min
May 16 - 31, 2023
Grihalakshmi
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
2 mins
May 16 - 31, 2023
Grihalakshmi
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
1 mins
May 16 - 31, 2023
Grihalakshmi
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
1 mins
May 16 - 31, 2023
Grihalakshmi
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw
3 mins
May 16 - 31, 2023
Translate
Change font size

