Facebook Pixel കളിപ്പാട്ടങ്ങളുടെ കലവറ | Mathrubhumi Yathra – travel – Lesen Sie diese Geschichte auf Magzter.com

Versuchen GOLD - Frei

കളിപ്പാട്ടങ്ങളുടെ കലവറ

Mathrubhumi Yathra

|

July 2022

ഇന്ത്യൻ കളിപ്പാട്ടങ്ങളുടെ ജൻമഭൂമി. കർണാടകയിലെ ചന്നപട്ടണത്തിന് പറയാൻ കളിക്കോപ്പുകളുടെ കഥകൾ മാത്രം.ആ ദേശത്തിന്റെ ചരിത്രവും വർത്തമാനവും തേടി ഈ യാത്ര

- BIJU RAGHAVAN

കളിപ്പാട്ടങ്ങളുടെ കലവറ

മൈസൂരിന്റെ മണ്ണ് കടന്ന് ദേശീയ പാതയിലൂടെ മുന്നോട്ട് പോവുമ്പോൾ ടിപ്പുസുൽത്താനെ ഓർക്കാൻ ഒരുപാട് കാരണങ്ങളുണ്ട്. സുൽത്താൻ തന്റെ പടയോട്ടങ്ങൾ തുടങ്ങിവെച്ചത് ഈ ദേശത്തു നിന്നാണ്. ബാംഗ്ലൂരിലേക്കുള്ള വഴിയിൽ ശ്രീ രംഗപട്ടണത്തിന്റെ ചരിത്രവീഥികളിലെങ്ങും ആ ഓർമക്കഥകൾ വീണുകിടക്കുന്നുണ്ടെങ്കിലും രാജാവിന്റെ മറ്റൊരു ശ്രമമാണ് ഈ യാത്രയിൽ ശരിക്കും ഓർത്തു പോയത്. മൈസൂർ കൊട്ടാരത്തിൽ നിന്ന് പല പല യുദ്ധങ്ങൾക്ക് തേരോടിക്കുമ്പോഴും ടിപ്പുവിന്റെ മനസ്സു നിറയെ കളിപ്പാട്ടങ്ങളോടൊരു ഭ്രമം ഉണ്ടായിരുന്നുവത്രേ! അതുകൊണ്ടാണ് പേർഷ്യയിലെ മാന്ത്രികരായ കലാകാരൻമാരെ കളിപ്പാട്ടമുണ്ടാക്കാനായി രാജാവ് ഇങ്ങോട്ട് ക്ഷണിച്ചു കൊണ്ടു വന്നത്. മൈസൂരിൽ നിന്ന് എൺപത് കിലോമീറ്റർ അകലെ ചന്ന പട്ടണത്താണ് അവരെ താമസിപ്പിച്ചത്. ഈ പേർഷ്യൻ കലാകാരൻമാരുടെ കരവിരുത് കണ്ടുപഠിച്ച ചന്നപട്ടണകാർ വൈകാതെ ഇന്ത്യൻ കളിപ്പാട്ടനിർമാണത്തിന്റെ ഉസ്താദുമാരായി എന്നത് ചരിത്രം. അവരെ കാണാനും ചന്നപട്ടണത്തെ കളിപ്പാട്ടങ്ങളുടെ കലവറ തുറക്കാനുമാണ് ഈ യാത്ര.

മാണ്ഡ്യയുടെ പഞ്ചസാര അറകളുടെയും രാമനഗരയുടെ പട്ടുനൂലിഴകൾ നെയ്യുന്ന തെരുവുകളുടെയും ഇടയിലാണ് കളിപ്പാട്ടങ്ങളുമായി വരവേൽക്കുന്ന ചന്നപട്ടണയെന്ന ചെറുനഗരം. കന്നടയിൽ ഇത് ഗൊംബേഗള ഊരു (കളിപ്പാട്ടങ്ങളുടെ നഗരം). എങ്ങും പല നിറത്തിലും രൂപത്തിലുമുള്ള കളിക്കോപ്പുകൾ. പാതയോരത്തെങ്ങും അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളേക്കാൾ കൂടുതലുള്ളതും കളിപ്പാട്ടക്കടകൾ. പഴക്കവും പാരമ്പര്യവും തനിമയും വിളിച്ചോതുന്നു അവരുടെ പരസ്യപ്പലകകൾ. ഓരോ കളിക്കോപ്പിന്റെയും മുഖത്തേക്ക് സൂക്ഷിച്ച് നോക്കിയാൽ കാണാം അവ പ്രസരിപ്പിക്കുന്ന അനേകം വികാരങ്ങളുടെ രേഖാചിത്രങ്ങൾ. നെടുകയോ കുറുങ്ങനെയോ ഉള്ള വര കൊണ്ട് പ്രണയവും വിരഹവും സ്നേഹവും ദേഷ്യവും കൊത്തിവെച്ച രൂപങ്ങളാണ് ഈ കടകളുടെ അകത്തളങ്ങളിലെങ്ങും. ഞങ്ങളെ ചന്നപട്ടണത്തെ അസംഖ്യം കളിപ്പാട്ടങ്ങൾക്കിടയിൽ കളിക്കാൻ വിട്ട് കെ.എസ്.ആർ.ടി.സി. സിഫ്റ്റ് ബസ് പൊടിപറത്തിക്കൊണ്ട് ബാംഗ്ലൂരിലേക്ക് പറന്നുപോയി.

കളിപ്പാട്ട നഗരം

WEITERE GESCHICHTEN VON Mathrubhumi Yathra

Mathrubhumi Yathra

Mathrubhumi Yathra

ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം

കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം

time to read

1 min

May 2023

Mathrubhumi Yathra

Mathrubhumi Yathra

മലമ്പുഴയുടെ തീരങ്ങളിലൂടെ

വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ

time to read

3 mins

May 2023

Mathrubhumi Yathra

Mathrubhumi Yathra

തളിർത്തും തപിച്ചും കാനനഭാവങ്ങൾ

കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി

time to read

2 mins

May 2023

Mathrubhumi Yathra

Mathrubhumi Yathra

പണിതീരാത്ത മരക്കൊട്ടാരത്തിൽ...

മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം

time to read

1 mins

May 2023

Mathrubhumi Yathra

Mathrubhumi Yathra

തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി

പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം

time to read

2 mins

May 2023

Mathrubhumi Yathra

Mathrubhumi Yathra

കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ

തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം

time to read

2 mins

May 2023

Mathrubhumi Yathra

Mathrubhumi Yathra

തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ

നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ

time to read

2 mins

May 2023

Mathrubhumi Yathra

Mathrubhumi Yathra

പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ

ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര

time to read

3 mins

May 2023

Mathrubhumi Yathra

Mathrubhumi Yathra

മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി

വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...

time to read

3 mins

May 2023

Mathrubhumi Yathra

Mathrubhumi Yathra

ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്

യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി

time to read

2 mins

May 2023

Translate

Share

-
+

Change font size