Facebook Pixel അമ്മയെ സേവിക്കാൻ ഭക്തി മാത്രം മതി | Muhurtham – religious-spiritual – Lesen Sie diese Geschichte auf Magzter.com

Versuchen GOLD - Frei

അമ്മയെ സേവിക്കാൻ ഭക്തി മാത്രം മതി

Muhurtham

|

February, 2025

ആറ്റുകാൽ പൊങ്കാല...ഭക്തിയോടു കൂടിയുള്ള ഏതു സമർപ്പണത്തിലും ക്ഷിപ്രം പ്രസാദിക്കുന്ന ശ്രീഭദ്രകാളി തന്റെ മക്കൾക്ക് എല്ലാം നൽകി അനുഗ്രഹിക്കുന്നു. പൊങ്കാലയ്ക്ക് പല മാനങ്ങൾ ഭക്തരുടെ ഇടയിൽ പ്രചാരത്തിലുണ്ട്. ഇത്തവണത്തെ ആറ്റുകാൽ പൊങ്കാല കുംഭം 29 (മാർച്ച് 13) വ്യാഴാഴ്ചയാണ്.

- (വേളിക്കാട്ട് ശ്രീകാന്ത്, താന്ത്രികാചാര്യൻ, വേളിക്കാട്ട് ലക്ഷ്മി നാരായണ, തൈക്കാട്, തിരുവനന്തപുരം കാറ്റുമുക്ക്, +91 80897 76869)

അമ്മയെ സേവിക്കാൻ ഭക്തി മാത്രം മതി

ഒരു ഉത്സവ മാമാങ്കത്തിനു തന്നെയാണ് തല സ്ഥാനം തയ്യാറെടുക്കുന്നത്. ആറ്റുകാലിൽ പാട്ടു തുടങ്ങിയാൽ പിന്നെ പത്തു ദിവസം തിരുവനന്തപുരം ആ പ്രാചീന മുടിപ്പുരയിലെ ചതുർബാ ഹുസമന്വിത ആയ മഹാകാളിയുടെ നഗരമാണ്. പച്ച പന്തലിൽ,കുഴി താളത്തിന്റെ അകമ്പടിയിൽ അവളുടെ ബാല്യവും, വിവാഹവും പ്രതികാരവും ഒക്കെ അലയടിച്ചുയരും. ഉള്ളറിഞ്ഞുള്ള “അമ്മാ എന്നുള്ള വിളികളും വായ് കുരവകളും മന്ത്ര വിന്യാസം പോലെ പ്രകമ്പനം കൊള്ളുന്നു. നാടും നഗരവും അമ്മയുടെ അപദാനങ്ങൾ വാഴ്ത്തുകയാണ്. "ആറ്റുകാലമ്മച്ചിയുടെ ഉത്സവം'ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ മുഖ്യചടങ്ങായ തോറ്റംപാട്ടിൽ വർണ്ണന ഇപ്രകാരം തുടരുന്നു മൂലസ്ഥാനമായ കൊടുങ്ങല്ലൂർ നിന്നും വേതാളിയുടെ പുറത്തു വന്നു കുടിയിരിക്കുവാൻ ഒരുങ്ങുകയാണ് ദേവി. കാലലക്ഷ്മിയെ മണി വിളക്കിനു കാവൽ ഏല്പിച്ചു വസൂരിമാലയെ തടയാൻ ഘണ്ടാകർണനു പുരമ്പു കയ്യിൽ കൊടുത്തു ആകാശ മാടനെ കാവൽ വച്ചു, മുടിപ്പുരയുടെ തെക്കു കാളികളെ കുടിവച്ചു, ഗണപതി പൂജ കഴിച്ചു ഗണപതിയെ കുടിയിരുത്തി, പന്തീരായിരം പേയ്ഭൂതങ്ങളെ നാലു വശവും കാവൽ നിർത്തി മുടിപ്പുരയുടെ അകത്തു ശംഖും മണിത്തറയുടെ പുറത്തു ചതുര ബലി പീഠത്തിനു മുകളിൽ പൊന്നിൻ കിണ്ടിയുടെ തൻ പുറത്തു വടക്ക് ദിശ നോക്കി കുടിയിരിക്കുന്നു കൈലാസ പുരത്തുള്ള കള്ളന്റെ കുറുമ്പിയായ പൊന്മകൾ.ഇന്നുകാണുന്ന ആറ്റുകാൽ ക്ഷേത്രത്തിന് 1967 ൽ നാമപ്രചാരകൻ കൂടിയായ സദ്ഗുരു അഭേദാനന്ദ ഭാരതികൾ ആണ് തറക്കല്ല് ഇട്ടത്. എന്നാൽ അതിനും എത്രയോ കാലങ്ങൾ മുന്നേ തന്നെ അമ്മ അവിടെയുണ്ട്. ചെറിയ ആരാധന സംവിധാനത്തിൽ നിന്നും മുടിപ്പുരയിലേക്കും അവിടെ നിന്ന് ഇന്ന് കാണുന്ന ക്ഷേത്ര പദ്ധതിയിലുമൊക്കെ ആയിതീർന്നു എന്ന് മാത്രം, കാലക്രമത്തിലുള്ള പല വിധ പുരോഗതിയും ഉണ്ടായപ്പോഴും ഇവിട ത്തെ ഉത്സവാഘോഷ ചടങ്ങുകളിൽ ഇന്നും പഴയ ദേശാചാരത്തിൽ അധിഷ്ഠിതമാണ്.

കാപ്പ് കെട്ടി, പാടി കുടിയിരുത്തുന്നു

WEITERE GESCHICHTEN VON Muhurtham

Muhurtham

Muhurtham

ആധുനിക ജീവിതവും സമഗ്ര ഹീലിംഗും

റെയ്ക്കി ..

time to read

2 mins

June 2026

Muhurtham

Muhurtham

രാഹു എന്ന മായാജാലക്കാരൻ

രാഹുഭഗവാൻ മായാജാലക്കാരൻ എന്നാണ് അറിയപ്പെടുന്നത്. മനുഷ്യരുടെ മനസ്സിൽ ധാരാളം ആഗ്രഹങ്ങൾ കൊടുക്കുകയും അതിലൂടെ അവർക്ക് ദോഷങ്ങൾ കൂടുതൽ ഉണ്ടാക്കുകയും ചെയ്യുന്നു. പക്ഷേ നമ്മുടെ ദശ രാഹു ആണെന്ന് മനസ്സിലാക്കി പൂജകൾ ചെയ്താൽ അതിലൂടെ തരുന്ന മാറ്റങ്ങൾ അത്ഭുതങ്ങളെ സമ്മാനിക്കും.

time to read

2 mins

June 2026

Muhurtham

Muhurtham

ഇടവ രവി സംക്രമഫലങ്ങൾ

ഗ്രഹനില

time to read

4 mins

May 2026

Muhurtham

Muhurtham

ക്ഷേത്ര കൊടിയേറ്റം കണ്ടാൽ കൊടിയിറക്കും കാണണം

അറിവ്

time to read

1 mins

February 2026

Muhurtham

Muhurtham

ലക്ഷ്മീ സമേതനായ വാസുദേവന് താംബൂലസമർപ്പണം

ക്ഷേത്രചരിത്രം

time to read

1 mins

February 2026

Muhurtham

Muhurtham

പൊങ്കാല എങ്ങോട്ട് തൂകണം

ആറ്റുകാൽ പൊങ്കാല...

time to read

3 mins

February 2026

Muhurtham

Muhurtham

എല്ലാം ശിവനിൽ നിന്ന് വരുന്നു.ശിവനിലേക്ക് മടങ്ങുന്നു

ശിവരാത്രി മാഹാത്മ്യം...

time to read

2 mins

February 2026

Muhurtham

Muhurtham

സന്താനഭാഗ്യത്തിന് ചെട്ടികുളങ്ങര കുത്തിയോട്ടം

ചെട്ടികുളങ്ങര അമ്മ

time to read

5 mins

February 2026

Muhurtham

Muhurtham

പാപഗ്രഹങ്ങളുടെ ദോഷം കുറയ്ക്കാൻ ചാമുണ്ഡി ഉപാസന

ചാമുണ്ഡി ചരിതം...

time to read

3 mins

January 2026

Muhurtham

Muhurtham

ദക്ഷിണായനം പോകുന്നു.വരുന്നു ഉത്തരായനം

അറിവ്

time to read

1 min

January 2026

Listen

Translate

Share

-
+

Change font size