ആയുരാരോഗ്യ സൗഖ്യമേകും ധന്വന്തരി ഉപാസന
Muhurtham|June 2023
ധന്വന്തരി പൂജ
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
ആയുരാരോഗ്യ സൗഖ്യമേകും ധന്വന്തരി ഉപാസന

വിഷ്ണു ഭഗവാന്റെ ആരാധനാഭാവങ്ങളിൽ സുപ്രധാനമായ ഒരു സങ്കല്പമാണ് ധന്വന്തരിമൂർത്തി. രോഗ ശാന്തിക്കായുള്ള പ്രധാന ഉപാസനാമൂർത്തിയായി ധന്വന്തരിയെ കണക്കാക്കുന്നു. ഒരിക്കൽ ദുർവാസാവ് മഹർഷിയുടെ ശാ പം കാരണം ദേവന്മാർക്ക് എല്ലാ ഐശ്വര്യവും നഷ്ടപ്പെട്ടു. അതുവരെ വാർദ്ധക്യവും, മരണവും ഇല്ലാതിരുന്ന ദേവന്മാർക്ക് ജരാനരകൾ ബാധിച്ചു. വൃദ്ധരായി ആരോഗ്യം ക്ഷയിച്ചു.

ശാപമോക്ഷത്തിന് അപേക്ഷിച്ചപ്പോൾ പാലാഴികടഞ്ഞ് കിട്ടുന്ന അമൃതം കഴിച്ചാൽ ശാപമോക്ഷം കിട്ടുമെന്ന് ദുർവാസാവ് ഉപദേശിച്ചു. ഇതേ തുടർന്ന് ദേവന്മാരെല്ലാവരും കൂടി ത്രിമൂർത്തികളെ അഭയം പ്രാപിച്ച് പാലാഴി കടയാൻ സഹായം തേടി ത്രിമൂർത്തികളുടെ അനുഗ്രഹാശിസ്സുകളോടെ ദേവന്മാർ അസുരന്മാരെയും പാലാഴിമഥനത്തിനു ക്ഷണിച്ചു. അത്ഭുതശക്തിയുള്ള മഹാസമുദ്രമാണ് പാലാഴി അഥവാ പാൽക്കടൽ.

ദേവന്മാർക്ക് തനിച്ച് പാലാഴി മഥനം സാധിക്കാത്തതിനാലാകണം അസുര സഹായം ആവശ്യപ്പെട്ടത്. കടക്കോലായി മേരുപർവ്വതത്തെ തന്നെ കൊണ്ടു വന്നു. കട കോലായത് മന്ദരപർവ്വതമാണെന്നും ചില ഐതിഹ്യങ്ങളിൽ പറയുന്നു. ശിവന്റെ ആഭരണമായ വാസുകിയെ കടയുന്നതിനുള്ള കയറാക്കിമാറ്റി. വാസുകിയുടെ തല ഭാഗത്ത് അസുരന്മാരും ദേവന്മാർ വാൽ ഭാഗത്തും പിടിച്ച് കടയുവാൻ തുടങ്ങി. ഇടയ്ക്ക് പർവ്വതം താണുപോയപ്പോൾ വിഷ്ണുഭഗവാൻ ആമയുടെ രൂപത്തിൽ പർവ്വതത്തിന് മുകളിലേക്ക് ഉയർത്തി. ഉയർന്നതു കൂടാതിരിക്കാൻ ഗരുഡനായും ഭഗവാൻ മുകളിലിരുന്നു. ക്രമേണ മഥനം നടക്കുകയും അതിന്റെ ഫലമായി ഐരാവതം, ലക്ഷ്മിഭഗവതി, കൗസ്തുഭരണം, ഉച്ചശ്രവസ്സ്, അമ്പിളിക്കല, കാമധേനു, പാരിജാതം, അപ്സരസ്സുകൾ തുടങ്ങി പല വിശിഷ്ട വസ്തുക്കളും ലഭിച്ചു. അമൃതകുംഭവുമായി ധന്വന്തരിമൂർത്തിയും പാലാഴിമഥനത്തിൽ ഉയർന്നുവന്നു.

ജരാനരകളെ ഇല്ലാതാക്കുന്ന മരണം തന്നെ ഇല്ലാതാക്കുന്ന അമൃത കുംഭവുമായി പാൽക്കടലിൽ നിന്ന് ഉയർന്നു വന്നത് ധന്വന്തരിയാണ്. ഈ അമൃത് അസുരന്മാർ തട്ടിയെടുത്തു. വിഷ്ണുഭഗവാൻ തന്നെ മോഹിനി എന്ന അവതാരമെടുത്ത് അസുരന്മാരെ മോഹിപ്പിച്ച് അമൃത് തിരികെ കൊണ്ടുവന്നു എന്ന് ഐതിഹ്യം. ഈ അമൃത് സേവിച്ച് ദേവന്മാർ വീണ്ടും മരണത്തിൽ നിന്നും ജരാനരകളിൽ നിന്നും രക്ഷപ്പെട്ടു.

Diese Geschichte stammt aus der June 2023-Ausgabe von Muhurtham.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der June 2023-Ausgabe von Muhurtham.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS MUHURTHAMAlle anzeigen
ശുദ്ധരത്നങ്ങളേ ഫലം തരു
Muhurtham

ശുദ്ധരത്നങ്ങളേ ഫലം തരു

രത്നങ്ങളും ജ്യോതിഷവും...

time-read
3 Minuten  |
May 2024
വിപരീത ഊർജ്ജം അധികമാകുമ്പോൾ
Muhurtham

വിപരീത ഊർജ്ജം അധികമാകുമ്പോൾ

പെൻഡുല ശാസ്ത്രം...

time-read
2 Minuten  |
May 2024
ഗണപതിയുടെ അഗ്നിമുഖം
Muhurtham

ഗണപതിയുടെ അഗ്നിമുഖം

ഗണപതിഹോമം...

time-read
2 Minuten  |
May 2024
ക്ലേശങ്ങൾ അകറ്റാൻ ലളിതാസഹസ്രനാമം
Muhurtham

ക്ലേശങ്ങൾ അകറ്റാൻ ലളിതാസഹസ്രനാമം

ആദിപരാശക്തിയായ ദേവിയുടെ ആയിരം പേരുകൾ ഉൾക്കൊള്ളു ന്നതാണ് ലളിതാസഹസ്രനാമം. ഓരോ നാമത്തിനും ഓരോ അർത്ഥവുമുണ്ട്

time-read
1 min  |
May 2024
മന്ത്രമാധുര്യത്തിന്റെ ആഴക്കടൽ
Muhurtham

മന്ത്രമാധുര്യത്തിന്റെ ആഴക്കടൽ

വിഷ്ണുസഹസ്രനാമം...

time-read
3 Minuten  |
May 2024
ശനിദോഷം അറിയാൻ ജാതകം നോക്കണ്ട
Muhurtham

ശനിദോഷം അറിയാൻ ജാതകം നോക്കണ്ട

ജാതകം നോക്കാതെ തന്നെ ശനി നമ്മുക്ക് ദോഷം ചെയ്യുന്നുണ്ടോ എന്ന് മനസ്സിലാക്കാൻ ചില വഴികളുണ്ട്

time-read
3 Minuten  |
April 2024
രാഹുദോഷം അകറ്റാൻ ഹനുമാന് വടമാല
Muhurtham

രാഹുദോഷം അകറ്റാൻ ഹനുമാന് വടമാല

ഹനുമാൻസ്വാമിക്കുള്ള ഓരോ വഴിപാടിന് പിന്നിലും ഓരോ കഥയുണ്ട്. രാഹുദോഷമുള്ളവർ ഹനുമാന് വടമാല ചാർത്തുന്നത് ദോഷപരിഹാരത്തിന് അത്യുത്തമമാണ്. ഈ സത്യമറിയാതെ സ്വാമിക്ക് വടമാല ചാർത്തുന്നതിനെ മറ്റു രീതിയിൽ വ്യാഖ്യാനിക്കുന്നത് തെറ്റാണ്. ഏപ്രിൽ 23 നാണ് ഹനുമാൻ ജയന്തി

time-read
2 Minuten  |
April 2024
ഒരേ ഒരു മൂർത്തി ഒരേ ഒരു മന്ത്രം
Muhurtham

ഒരേ ഒരു മൂർത്തി ഒരേ ഒരു മന്ത്രം

ഒരു മൂർത്തിയുടെ ഒരേ ഒരു മന്ത്രസാധന കൊണ്ട്, ബഹു വിധ ഫലസിദ്ധി നേടുന്ന ആചരണത്തെയാണ് സത്യത്തിൽ \"ഉപാസന' എന്നതു കൊണ്ട് അർത്ഥമാക്കുന്നത്.

time-read
2 Minuten  |
April 2024
ഒരു വർഷത്തെ ഐശ്വര്യക്കാഴ്ച്ച
Muhurtham

ഒരു വർഷത്തെ ഐശ്വര്യക്കാഴ്ച്ച

മഹാവിഷ്ണുവിന്റെ അവതാരമായ കൃഷ്ണൻ നരകാസുരനെ വധിച്ച ദിവസമാണ് വിഷുദിനമായി ആചരിക്കുന്നത് എന്നാണ് ഐതീഹ്യം. രാവണനുമായി ബന്ധപ്പെട്ട ഐതീഹ്യവും നിലനിൽക്കുന്നുണ്ട്. ജ്യോതിശാസ്ത്ര പരമായി വിലയിരുത്തുമ്പോൾ മലയാളികളുടെ സൂര്യോത്സവമാണ് വിഷു

time-read
3 Minuten  |
April 2024
അമ്മയുടെ അനുഗ്രഹം
Muhurtham

അമ്മയുടെ അനുഗ്രഹം

മാതൃസ്നേഹവും പിതൃഭക്തിയും ഒരാളുടെ വിജയ ജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്തുന്ന രണ്ട് ഘടകങ്ങളാണ്.

time-read
1 min  |
April 2024