Facebook Pixel ക്രിപ്റ്റോ കറൻസിയല്ല ഡിജിറ്റൽ രൂപ | SAMPADYAM – investment – Lesen Sie diese Geschichte auf Magzter.com

Versuchen GOLD - Frei

ക്രിപ്റ്റോ കറൻസിയല്ല ഡിജിറ്റൽ രൂപ

SAMPADYAM

|

January 01,2023

കേന്ദ്രീകൃത സംവിധാനത്തിലൂടെ മൂല്യത്തിന് റിസർവ് ബാങ്ക് പിന്തുണ നൽകുന്ന ഇന്ത്യയുടെ പരമാധികാര കറൻസി എന്ന നിലയിൽ ഡിജിറ്റൽ റുപ്പിയെ ക്രിപ്റ്റോ കറൻസിയുടെ ഗണത്തിൽപെടുത്താനാവില്ല.

- സി.എസ്. രഞ്ജിത്ത് പ്രമുഖ കോളമിസ്റ്റും വേൾഡ് ബാങ്ക് കൺസൽറ്റന്റുമാണ് ലേഖകൻ.

ക്രിപ്റ്റോ കറൻസിയല്ല ഡിജിറ്റൽ രൂപ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഡിജിറ്റൽ കറൻസി നടപ്പാക്കുന്ന നടപടികൾ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചു. എന്നാൽ, ഇത് ഇന്ത്യയിലും ക്രിപ്റ്റോ കറൻസികൾ നിയമ വിധേയമാക്കാനുള്ള ആദ്യ നടപടികളാണെന്നു ചിലർക്കെങ്കിലും ഒരു തോന്നലുണ്ട്. തെറ്റിദ്ധരിക്കേണ്ട, ക്രിപ്റ്റോ കറൻസികളുടെ കൂട്ടത്തിൽ പെടുത്താവുന്നവയേ അല്ല ഡിജിറ്റൽ കറൻസി. ഡിജിറ്റൽ കറൻസികളുടെ സാങ്കേതികവിദ്യ, രൂപകൽപന, ഉപയോഗം തുടങ്ങിയവ സംബന്ധിച്ച വിശദമായ ആശയക്കുറിപ്പ് റിസർവ് ബാങ്ക് തന്നെ പുറപ്പെടുവിച്ചിട്ടുണ്ട്.

ഡിജിറ്റൽ റുപ്പി എന്നാൽ

"e' എന്ന അടയാളം നൽകി, സിബിഡിസി എന്ന ചുരുക്കപ്പേരിൽ സെൻട്രൽ ബാങ്ക് അവതരിപ്പിക്കുന്ന ഡിജിറ്റൽ കറൻസിയാണ് ഡിജിറ്റൽ രൂപ അഥവാ ഇ-രൂപ . സാധാരണ കറൻസി പോലെ തന്നെ, ആർബിഐ പുറപ്പെടുവിക്കുന്ന ഔദ്യോഗിക കറൻസിയുടെ ഡിജിറ്റൽ രൂപമാണ് ഡിജിറ്റൽ രൂപ. പരമാധികാര രാഷ്ട്രമെന്ന നിലയിൽ ഔദ്യോഗികമായി റിസർവ് ബാങ്ക് പുറപ്പെടുവിക്കുന്ന കടലാസ് പണം പോലെ കേന്ദ്രീകൃതമായി  പുറപ്പെടുവിക്കുന്ന സ്വതന്ത്രമായി കൈമാറ്റം ചെയ്യാവുന്നവയാണ് ഡിജിറ്റൽ കറൻസികളും വ്യക്തികൾ തമ്മിലും സ്ഥാപനങ്ങൾ തമ്മിലും വ്യക്തികളും സ്ഥാപനങ്ങളും തമ്മിലും ഇടപാടു നടത്താനും നിർബാധം പണം കൈമാറ്റം ചെയ്യാനും ഉപയോഗിക്കാം.

റിസർവ് ബാങ്കിന്റെ 500, 100 രൂപ നോട്ടുകളുടെയും നാണയങ്ങളുടെയും അതേ മൂല്യങ്ങളിൽ തന്നെ ഡിജിറ്റൽ കറൻസിയും ലഭ്യമാക്കും. നോട്ടുകൾ പോലെ വിശ്വാസത്തോടെയും സുരക്ഷിതമായും പണം കൈമാറ്റം പൂർത്തിയാക്കാം. കറൻസി പോലെ പെട്ടിയിൽ പൂട്ടിവച്ചാൽ ഡിജിറ്റൽ രൂപയ്ക്കും പലിശ ലഭിക്കില്ല ഡിജിറ്റൽ രൂപ സാധാരണ കറൻസിയാക്കി മാറ്റാനും ബാങ്കുകളിലും മറ്റും നിക്ഷേപിക്കാനും തടസ്സമില്ല.

WEITERE GESCHICHTEN VON SAMPADYAM

SAMPADYAM

SAMPADYAM

ഗോൾഡ് ഇജിആർ; സ്വർണം ഇനി ഡീമാറ്റിൽ സൂക്ഷിക്കാം

എൻഎസ്ഇ അവതരിപ്പിക്കുന്ന സെബി അംഗീകാരമുള്ള ഡിജിറ്റൽ ഗോൾഡ്

time to read

1 mins

June 01, 2026

SAMPADYAM

SAMPADYAM

സ്മാർട്ട് പ്രവാസികൾക്കായി റെമിറ്റൻസ് ഗൈഡ്

ബാങ്ക് ചാർജുകളും നികുതി നിയമങ്ങളും മനസ്സിലാക്കാം

time to read

2 mins

June 01, 2026

SAMPADYAM

SAMPADYAM

ലക്ഷങ്ങളെ കോടികളാക്കാം കോംപൗണ്ടിങ്ങിന്റെ മാജിക്

ലോകത്തിലെ എട്ടാമത്തെ അത്ഭുതമാണ് കോംപൗണ്ടിങ്. അതു മനസ്സിലാക്കുന്നവർ സമ്പാദിക്കും. അല്ലാത്തവർ വലിയ വില കൊടുക്കേണ്ടിവരും

time to read

1 mins

June 01, 2026

SAMPADYAM

SAMPADYAM

വാർധക്യത്തെ വരവേൽക്കാൻ ജപ്പാൻ മാതൃക

ഇന്നല്ലെങ്കിൽ നാളെ വാർധക്യം എല്ലാവരിലേക്കും എത്തും എന്നതിനാൽ കേരളത്തെ വയോജന സൗഹൃദ സംസ്ഥാനമാക്കാനുള്ള പുതിയ കാൽവയ്പ് ഏറെ നിർണായകമാണ്

time to read

1 min

June 01, 2026

SAMPADYAM

SAMPADYAM

ഇൻസ്റ്റന്റ് ലോൺ കെണിയിൽ പുതുതലമുറ

അതിവേഗം പണം കിട്ടാൻ വഴി തേടുന്ന കോളേജ് വിദ്യാർഥികളെ മുതൽ പുതുതായി ജോലി ലഭിക്കുന്നവരെ വരെ കുടക്കാൻ വലവിരിച്ച് ലോൺ ആപ്പുകൾ

time to read

2 mins

June 01, 2026

SAMPADYAM

SAMPADYAM

വിൽപന ഒരു ലക്ഷം, വരുമാനം 50,000 രൂപ ഒരു കുഞ്ഞൻ ബിസിനസ്

പ്രത്യേക പരിശീലനം ഒന്നും ഇല്ലാതെ, 2.5 ലക്ഷം രൂപ മുടക്കിൽ സെല്ലോ ടേപ്പ് നിർമാണത്തിലൂടെ സ്ഥിരവരുമാനം ഉറപ്പാക്കി യുവാവ്

time to read

2 mins

June 01, 2026

SAMPADYAM

SAMPADYAM

പാരമ്പര്യത്തിന്റെ പ്രൗഢി പരസ്യത്തിൽ മാത്രമാകരുത്

പരസ്യപ്പലകകളിൽ ആദർശം എഴുതിവച്ചിട്ടു മാത്രം പ്രയോജനമില്ല.

time to read

1 min

June 01, 2026

SAMPADYAM

SAMPADYAM

ക്ഷേത്ര ഡിസൈൻ വർക്കിൽ ശോഭിച്ച് വനിതാസംരംഭക

വ്യക്തികൾ, സ്ഥാപനങ്ങൾ, ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലെ വർക്കുകളാണ് ചെയ്യുന്നത്.

time to read

1 mins

June 01, 2026

SAMPADYAM

SAMPADYAM

വീട്ടിൽ സ്വർണം വെച്ചാൽ

കേരളത്തിൽ ജ്വല്ലറികളിലൂടെ ദിവസേന 800 കിലോ മുതൽ ഒന്നര ടൺവരെ സ്വർണം വിൽക്കുന്നുണ്ടെന്നാണ് കണക്ക്.

time to read

1 min

June 01, 2026

SAMPADYAM

SAMPADYAM

ആദായനികുതി പുതിയ നിയമം അറിയാം പ്രധാന മാറ്റങ്ങൾ

സങ്കീർണതകൾ ഒഴിവാക്കി, ഡിജിറ്റൽ കാലത്തിനും പുതിയ സാമ്പത്തിക ഇടപാടിനും അനുയോജ്യമായ വിധമാണ് പുതിയ നിയമം

time to read

1 mins

June 01, 2026

Translate

Share

-
+

Change font size