Versuchen GOLD - Frei
ലൈംഗികാരോഗ്യം ആയുർവേദത്തിൽ
Mathrubhumi Arogyamasika
|August 2022
ജീവിതത്തെ താങ്ങിനിർത്തുന്ന മൂന്ന് തൂണുകളായ ആഹാരം, നിദ്ര, മൈഥുനം എന്നിവയ്ക്ക് തുല്യ പ്രാധാന്യമാണ് ആയുർവേദം കല്പിച്ചിട്ടുള്ളത്. ജീവിതത്തിൽ ആഹാരത്തിനും ഉറക്കത്തിനുമുള്ള പ്രാധാന്യം ലൈംഗികതയ്ക്കും ആയുർവേദം നൽകിയിട്ടുണ്ട്
ശാരീരികവും മാനസികവും സാമൂഹികവുമായ സമതുലിതാവസ്ഥയെയാണ് ആരോഗ്യം എന്ന് പൊതുവേ പറയുന്നത്. അത് കേവലം രോഗമില്ലാത്ത അവസ്ഥയല്ല എന്ന് അർഥം. സംതൃപ്തമായ ജീവിതത്തിന്റെ ഉത്പന്നങ്ങളാണ് ആനന്ദവും ആരോഗ്യവും. അതുകൊണ്ട് ആരോഗ്യവുമായി ബന്ധപ്പെടുത്തിയാണ് ലൈംഗിക ആരോഗ്യത്തെക്കുറിച്ചുള്ള ചർച്ചകളും നടത്തേണ്ടത്.
ആരോഗ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്നായി ലൈംഗികാരോഗ്യത്തെ ആയുർവേദം പരാമർശി ച്ചിട്ടുണ്ട്. ജീവിതത്തെ താങ്ങി നിർത്തുന്ന മൂന്ന് തൂണുകളായ ആഹാരം, നിദ്ര, മൈഥുനം എന്നിവയ്ക്കു തുല്യപ്രാധാന്യമാണ് ആയുർവേദം കല്പിച്ചിട്ടുള്ളത്. നമ്മുടെ ജീവിതത്തിൽ ആഹാരത്തിനും ഉറക്കത്തിനും എത്രത്തോളം പ്രാധാന്യമുണ്ടോ അത്രതന്നെ ലൈംഗികജീവിതത്തിനും ആയുർവേദം പ്രധാന്യം നൽകിയിട്ടുണ്ട്.
എന്നാൽ പുതിയ ജീവിതസാഹചര്യങ്ങളിൽ ലൈംഗികജീവിതത്തിൽ പ്രശ്നങ്ങൾ നേരിടുന്നവരുടെ എണ്ണം വർധിക്കുന്നുണ്ട്. സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ ഇത്തരം പ്രശ്നങ്ങൾ നിലനിൽക്കുന്നുമുണ്ട്.
കേവലം ഒരു ശരീരധർമത്തിനപ്പുറത്തേക്ക് ലൈംഗിക ബന്ധം സന്തോനോത്പാദന കർമത്തിന്റെ കൂടി ഭാഗമാണ്. നല്ല ലൈംഗികസംസ്കാരം എന്നാൽ മികച്ച പ്രത്യുത്പാദന വ്യവസ്ഥയിലേക്കു കൂടി വിരൽ ചൂണ്ടുന്നുണ്ട്. അതുകൊണ്ട് ലൈംഗികാ രോഗ്യത്തെ മൂന്നുതരത്തിൽ വിലയിരുത്താം. സംതൃപ്തമായ ലൈംഗിക ബന്ധം, നല്ല പ്രത്യുത്പാദന വ്യവസ്ഥ നിലനിർത്തുക, ലൈംഗികരോഗങ്ങളിൽ നിന്നുള്ള പ്രതിരോധം തീർക്കുക. ഈ കാര്യങ്ങളെ ചേർത്തു വേണം ലൈംഗികാരോഗ്യത്തെ വിലയിരുത്താൻ. അതുകൊണ്ട് മിഥ്യാധാരണകളിൽ പെട്ടുപോകാതെ ലൈംഗികാരോഗ്യത്തെക്കുറിച്ചുള്ള ശരിയായ അറിവുകൾ നേടുകയാണ് വേണ്ടത്.
സ്വാധീനിക്കും പല കാര്യങ്ങൾ
ഒരു വ്യക്തിയുടെ പൊതുവായ ആരോഗ്യത്തിൽ സംഭവിക്കുന്ന ഏത് ന്യൂനതയും ലൈംഗികാരോഗ്യത്തെയും ദോഷകരമായി ബാധിക്കാം. പ്രമേഹം, ഹൃദ്രോഗം, അമിത രക്തസമ്മർദം, രക്ത ക്കുഴലുകളെ ബാധിക്കുന്ന അസുഖങ്ങൾ തുടങ്ങിയവയെല്ലാം പലപ്പോഴും ലൈംഗികാരോഗ്യത്തെ ബാധിക്കാറുണ്ട്.
ശാരീരിക രോഗങ്ങൾക്ക് പുറമേ മാനസിക സംഘർഷങ്ങളും ലൈംഗികാരോഗ്യത്തെ തകരാറിലാക്കും. പങ്കാളിയുടെ കാര്യത്തിലും ഇത് പ്രസക്തമാണ്. പങ്കാളിക്ക് ഉണ്ടാകുന്ന മാനസിക സംഘർഷങ്ങളും ആനന്ദകരമായ ലൈംഗികജീവിതത്തെ വിരസതയിലേക്ക് തള്ളിവിടും. അതുകൊണ്ട് രണ്ടു പേരുടെയും മാനസിക നില ഒരേ പോലെ പരിഗണിക്കേണ്ടതുണ്ട്.
Diese Geschichte stammt aus der August 2022-Ausgabe von Mathrubhumi Arogyamasika.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Mathrubhumi Arogyamasika
Mathrubhumi Arogyamasika
തെച്ചി
മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും
1 min
May 2023
Mathrubhumi Arogyamasika
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം
2 mins
May 2023
Mathrubhumi Arogyamasika
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.
1 min
May 2023
Mathrubhumi Arogyamasika
ഒപ്പം നിൽക്കാൻ ഒപ്പം
കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം
1 min
May 2023
Mathrubhumi Arogyamasika
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ
2 mins
May 2023
Mathrubhumi Arogyamasika
നെയിൽ പോളിഷ് ഇടുമ്പോൾ
നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം
1 min
May 2023
Mathrubhumi Arogyamasika
ടാറ്റു ചെയ്യുമ്പോൾ
ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ
2 mins
May 2023
Mathrubhumi Arogyamasika
മുടിക്ക് നിറം നൽകുമ്പോൾ
മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം
2 mins
May 2023
Mathrubhumi Arogyamasika
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം
2 mins
May 2023
Mathrubhumi Arogyamasika
സൗന്ദര്യം ആരോഗ്യത്തോടെ
പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്
2 mins
May 2023
Translate
Change font size
