കാർത്തികയുടെ കന്നിക്കാലിൽ ഇഞ്ചിയും രോഹിണിയിൽ മഞ്ഞളും
KARSHAKASREE
|June 01,2024
വിപണിയിൽ തിളങ്ങുന്ന സുഗന്ധവിളകൾ
കാർത്തിക (ഞാറ്റുവേല)യുടെ കന്നിക്കാലിൽ, കാനൽപ്പാടിൽ (അൽപം തണൽ ആകുന്നതിൽ തെറ്റില്ല), കാശോളം വിത്ത് (ഒന്നോ രണ്ടോ മുളകൾ ഉണ്ടാ കണം), കാഞ്ഞിരത്താൽ പുതച്ച്, കാലടി അകലത്തിൽ നട്ടാൽ പിന്നെ ഇഞ്ചിയായി, ഇഞ്ചിയുടെ പാടായി എന്നൊരു സുവർണകാലമുണ്ടായിരുന്നു മലയാളക്കരയിൽ. ആവശ്യത്തിനു മാത്രം മണ്ണിളക്കി, അൽപം മാത്രം വിത്തുകൾ ഉപയോഗിച്ച്, കരിയിലകൾ പുതയായി ഇട്ടു കൊടുത്ത്, രോഗ-കീട നിയന്ത്രണത്തിനു കാഞ്ഞിരം പോലുള്ള കീടവികർഷിണികൾ മണ്ണിൽ ചേർത്ത് കൃഷി ചെയ്യാനാണ് നമ്മുടെ പൂർവികർ ശ്രമിച്ചത്. എന്നാൽ, കാലാന്തരത്തിൽ കീടാണുക്കളെ നിയന്ത്രിക്കാൻ അതു പോരാ എന്നായി. ഗവേഷകസമൂഹം ട്രൈക്കോഡെർമ, സ്യൂഡോമോണാസ്, പോചോണിയ എന്നീ ജീവാണുക്കളെ കണ്ടെത്തി വീണ്ടും കൃഷി രാസരഹിതമാക്കുന്നതിൽ ഒരളവുവരെ വിജയിച്ചു.
മികച്ച വിളവിന്
സ്ഥിരമായി ഒരേ സ്ഥലത്ത് ഇഞ്ചി കൃഷി ചെയ്യരുത്. മൃദുചീയൽ രോഗസാധ്യത കൂടും. ഇഞ്ചി ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് മുൻപു തക്കാളി, മുളക്, വഴുതന, ഉരുളക്കിഴങ്ങ് എന്നിവയ്ക്കു ബാക്ടീരിയൽ വാട്ടം വന്നിട്ടുണ്ടെങ്കിൽ അവിടെയും ഇഞ്ചി നടരുത്. ഇതേ രോഗം ഇഞ്ചിക്കും വരാം.
കേരളത്തിൽ മഴയെ ആശ്രയിച്ച് കൃഷി ചെയ്യാൻ പറ്റിയ സമയം കാർത്തിക ഞാറ്റുവേലയുടെ ഒന്നാം കാൽ (മേയ് 10 മുതൽ 14 വരെ) ആണ്. മൃദുചീയൽ, ബാക്ടീരിയൽ വാട്ടം, ശൽക്കകീടം എന്നിവയുടെ ശല്യം ഇല്ലാത്ത തോട്ടങ്ങളിൽനിന്നു മാത്രമേ വിത്തിഞ്ചി എടുക്കാവൂ. ഇങ്ങനെയൊക്കെയാണെങ്കിൽ പോലും നടാനെടുക്കുന്ന വിത്തിഞ്ചി ഒരു ലീറ്റർ വെള്ളത്തിൽ 3 ഗ്രാം മാങ്കോസെബ് പൊടിയും 2 മില്ലി ക്വിനാൽഫോസ് ലായനിയും ചേർത്ത മിശ്രിതത്തിൽ അര മണിക്കൂർ മുക്കിയിട്ട്, 3-4 മണിക്കൂർ കാറ്റത്ത് ഉണക്കി വേണം നടാൻ.
Diese Geschichte stammt aus der June 01,2024-Ausgabe von KARSHAKASREE.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON KARSHAKASREE
KARSHAKASREE
ഇവിടെയുണ്ട് ബ്രോ, ബ്രൊമീലിയാഡ്സ്
ഉദ്യാനവിപണിയിലെ പ്രീമിയം ഇനം
2 mins
December 01,2025
KARSHAKASREE
അതുല്യ രുചിയുമായി ആനൈകാട്
സ്പെഷ്യൽറ്റി കോഫി വിപണിയിലെത്തിക്കുന്ന കൂർഗിലെ മലയാളി ദമ്പതിമാർ
3 mins
December 01,2025
KARSHAKASREE
ഡെക്കാനിലും അവക്കാഡോ
പ്രതികൂല പ്രദേശങ്ങളിലും പ്രീമിയം അവക്കാഡോ കൃഷി ചെയ്യുന്ന ഡോ. ശ്രീനിവാസ് റാവു
3 mins
December 01,2025
KARSHAKASREE
മഴവില്ലഴകുള്ള മത്സ്യം
കിലോയ്ക്ക് 3,500 രൂപ വരെ വിലയുള്ള മത്സ്യം വിപണിയിലെത്തിക്കുന്ന ഹൈദരാബാദിലെ സംരംഭകൻ
3 mins
December 01,2025
KARSHAKASREE
മുളകിലും തക്കാളിയിലും വെളുത്ത പൂപ്പലുകൾ
ചോദ്യം ഉത്തരം
1 min
December 01,2025
KARSHAKASREE
സമുദ്രക്കൃഷിയിലുണ്ട് അനന്തസാധ്യതകൾ
കടൽമത്സ്യങ്ങൾ, കടൽപായലുകൾ എന്നിവയുടെ കൃഷിയും മൂല്യവർധനയും
2 mins
December 01,2025
KARSHAKASREE
സ്റ്റീമർ ഉണ്ടെങ്കിൽ തുടങ്ങാം പ്രാതൽവിഭവ നിർമാണം
വിഭവങ്ങൾ കൂടുതലെണ്ണം കുറഞ്ഞ സമയം കൊണ്ട് ആവിയിൽ വേവിച്ചെടുക്കാം
1 min
December 01,2025
KARSHAKASREE
കാഴ്ച കൂട്ടും മുട്ട കാശും തരും
ഡിസൈനർ മുട്ടകളിലൂടെ നേട്ടമുണ്ടാക്കാൻ അവസരം
2 mins
November 01, 2025
KARSHAKASREE
ഫാം ഫ്രഷ് പച്ചക്കറിക്കായി 10 മിനിറ്റും 2 അടി സ്ഥലവും
ഫ്ലാറ്റിനുള്ളിൽ പച്ചക്കറിക്കൃഷിക്ക് പുതുരീതിയുമായി സ്റ്റാർട്ടപ്
2 mins
November 01, 2025
KARSHAKASREE
ചെടിവിൽപനയിലുമുണ്ട് ഓൺലൈൻ തട്ടിപ്പുകൾ
ഓൺലൈൻ തട്ടിപ്പു സംബന്ധിച്ച പരാതി നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ https://cybercrime.gov.in ലജിസ്റ്റർ ചെയ്യണം
2 mins
November 01, 2025
Listen
Translate
Change font size

