മകന്റെ രോഗം, കടക്കെണി വർഷങ്ങളായി ജ്യോതി മോളും സാബുവും ദുരിതക്കയത്തിലാണ്. ഒരിഞ്ചു പോലും മുന്നോട്ടു പോകാനാവാതെ വിഷമിക്കുന്ന ഭർത്താവിനെ സഹായിക്കാൻ ജ്യോതിമോൾ 2 വരുമാനവഴികൾ കണ്ടെത്തി കൂൺകൃഷിയും തൈ ഉൽപാദനവും. കാര്യമായി മുതൽമുടക്കില്ലാത്ത ഈ സംരംഭങ്ങളാണ് ഇന്ന് അവർക്കു പിൻബലം.
അഞ്ചു ലക്ഷം രൂപ വരുന്ന കടക്കെണിയിൽനിന്നു മോചനം കിട്ടാൻ അധികൃതരുടെ കനിവ് കൂടിയേ തീരൂ. എങ്കിൽപോലും നിത്യച്ചെലവും മകന്റെ ചികിത്സച്ചെലവുമൊക്കെ ഭാഗികമായെങ്കിലും കണ്ടെത്താൻ ഇവ സഹായകമായി. ഡൗൺ സിൻഡ്രോം ബാധിച്ച മകൻ ശ്രീകാന്തിന്റെ പരിചരണത്തിനു വീട്ടിൽ തന്നെ തുടരേണ്ടതിനാൽ ജ്യോതി മോൾക്ക് പുറം ജോലി പറ്റില്ല. വീട്ടിൽ ചെയ്യാവുന്ന പല സംരംഭങ്ങളും നോക്കിയെങ്കിലും വലിയ മുതൽമുടക്ക് വേണ്ടതിനാൽ ഉപേക്ഷിച്ചു.
കടക്കണിയിലായ കുടുംബത്തിന് ആരാണ് വായ്പ കൊടുക്കുക? ഈ സാഹചര്യത്തിലാണ് കഴിഞ്ഞ വർഷം കൂൺകൃഷി ആരംഭിച്ചത്. കുമരകം കൃഷിവിജ്ഞാനകേന്ദ്രത്തിൽ പരിശീലനം നേടിയ ശേഷം സാബുവാണ് ജ്യോതിമോളെ കൂൺ കൃഷിരീതികൾ പഠിപ്പിച്ചത്. ആദ്യം 10 ബെഡുകളിൽ പരീക്ഷണകൃഷി നടത്തി. അതു ശരിയായതിന്റെ ആത്മവിശ്വാസത്തിൽ 50 ബെഡുകളുമായി തുടക്കം. 25 പാക്കറ്റ് കൂൺവിത്തിന് 1250 രൂപയേ ചെലവ് വന്നുള്ളൂ. വൈക്കോൽ 450 രൂപയ്ക്കു ലഭിച്ചു. ബെഡ് ഉണ്ടാക്കാൻ വേണ്ട പ്ലാസ്റ്റിക് കൂടിന് 200 രൂപയായി. ബെഡുകൾ തൂക്കിയിടുന്നതിനുള്ള ഉറിയുണ്ടാക്കാൻ 100 രൂപയുടെ കയറും. ആകെ 2000 രൂപ മുതൽമുടക്ക്. കൂൺശാലയുണ്ടാക്കാൻ വീട്ടിലെ ഒരു മുറി മാറ്റിയെടുത്തു. ആദ്യ വിളവെടുപ്പ് മെച്ചമായില്ല. 50 ബെഡുകളിൽ നിന്ന് 22കിലോ കൂൺ.
Diese Geschichte stammt aus der March 01, 2023-Ausgabe von KARSHAKASREE.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent ? Anmelden
Diese Geschichte stammt aus der March 01, 2023-Ausgabe von KARSHAKASREE.
Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.
Bereits Abonnent? Anmelden
വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം
കമ്പോളം
പശുക്കളുടെ മികവിൽ ജിൻസിന്റെ മുന്നേറ്റം
പശുക്കൾ 60, വാർഷിക വിറ്റുവരവ് ഒരു കോടി രൂപ
നായനിരോധനം നാൾവഴികൾ
നടപടിയിലേക്കു നയിച്ച സംഭവങ്ങൾ, കാരണങ്ങൾ
അമ്മിണിപ്പശു, ഈ വീടിന്റെ ഐശ്വര്യം
കൃഷിവിചാരം
ആത്ത ഉത്തമം
മികച്ച പോഷക-ഔഷധ മേന്മകളുള്ള ഫലവർഗം
ഓണത്തിന് ഒരു വട്ടി പൂക്കൾ
ഓണക്കാലത്തേക്കുള്ള ചെണ്ടുമല്ലിക്കഷിക്കു തയാറെടുക്കാം
ചേനേം ചേമ്പും മുമ്മാസം...
വിളപ്പൊലിമ
കമുകിന്റെ മാത്രം കൊക്കോ
കൃഷിച്ചെലവ് മരമൊന്നിന് 50 രൂപയിലും താഴെ
വിസ്മയം ബോൺസായ്
ബോൺസായ് രൂപകൽപനയിൽ പുതുമകൾ തീർക്കുന്ന ദീപക്
കൈവിടില്ല കൊക്കോ
8 ഏക്കറിൽ തെങ്ങിന് ഇടവിളയായി 1400 കൊക്കോ