Versuchen GOLD - Frei
മനസുകളുടെ ഹൃദയം തൊട്ടറിയുന്ന ആഘോഷം
Nana Film
|October 1-15, 2025
മലയാളത്തിന് സൂപ്പർഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകൻ ഷാജി കൈലാസിന്റെ മകൻ റുഷിൻഷാജി കൈലാസും, തിരക്കഥാകൃത്തും, അഭി നേതാവുമായ രഞ്ജിപണിക്കരുടെ മകൻ നിഖിൽ രഞ്ജിപണിക്കരും ആഘോഷത്തിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്
പാലക്കാട് ജില്ലയിലെ പ്രശസ്തമായ കലാലയങ്ങളിലൊന്നാണ് മുണ്ടൂരിലെ യുവ ക്ഷേത്ര കോളേജ്. പശ്ചിമഘട്ടത്തിലെ കല്ലടിക്കോടൻ മലനിരകളുടെ പശ്ചാത്തലത്തിലുള്ള മനോഹരമായ ഈ കലാലയത്തിന്റെ പ്രൗഢിയും സൗന്ദര്യവും ബിഗ് സ്ക്രീനിലേക്കെത്തുകയാണ്.
പൂർണ്ണമായും കോളേജ് ക്യാമ്പസ്സിന്റെ കഥ പറയുന്ന അമൽ കെ. ജോബി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ആഘോഷം എന്ന സിനിമയുടെ ചിത്രീകരണമാണ് ഈ കോളേജിൽ പുരോഗമിക്കുന്നത്. ചിത്രീകരണത്തിന്റെ അവസാനഘട്ടത്തിലാണ് മുണ്ടൂരിലെ യുവക്ഷേത്ര കോളേജിലെത്തിയത്. കോളേജിലെ വിദ്യാർത്ഥികളെക്കൂടി ഉൾപ്പെടുത്തിയുള്ള ഗാനചിത്രീകരണമാണ് ഇവിടെ നടക്കുന്നത്.
ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ നരേൻ, നായികയായ റോസ്മിൻ, മുണ്ടൂരിൽ ജനിച്ചുവളർന്ന ഷാജു ശ്രീധർ ഉൾപ്പെടെ വളരെ വലിയൊരു താരനിര സെറ്റിലുണ്ട്. സംവിധായകൻ അമൽ കെ. ജോബിയുടെ നിർദ്ദേശമനുസരിച്ച് ഛായാഗ്രാഹകൻ റോജോ തോമസ് ഓരോ സീനുകളും ക്യാമറയിലേക്ക് പകർത്തുകയാണ്. യുവക്ഷേത്ര കോളേജിൽ ആദ്യമായി സിനിമാചിത്രീകരണം നടക്കുന്നതിനാൽ വിദ്യാർത്ഥികളും, അധ്യാപകരും ഏറെ ആഹ്ലാദത്തിലായിരുന്നു.
ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയായ ലിസ്സി കെ. ഫെർണാണ്ടസിന്റെ കഥയ്ക്ക് സംവിധായ കൻ അമൽ കെ. ജോബി രചന നിർവ്വഹിച്ച ചിത്രം കൂടിയാണ് ആഘോഷം. ഗുമസ്തൻ എന്ന സിനിമയ്ക്കുശേഷമുള്ള അമൽ കെ. ജോബിയുടെ രണ്ടാമത്തെ ചിത്രമാണിത്. മലയാളത്തിൽ ക്യാമ്പസ്സിനെ ഇതിവൃത്തമാക്കി നിരവധി സിനിമകൾ പുറത്തിറക്കിയിട്ടുണ്ടെങ്കിലും വ്യത്യസ്തമായ പ്രമേയമുള്ള ചിത്രമാണ് ആഘോഷമെന്ന് അണിയറപ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു.
Diese Geschichte stammt aus der October 1-15, 2025-Ausgabe von Nana Film.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Nana Film
Nana Film
ഡാൻസാഫ്
എൻ.വി.പി ക്രിയേഷൻസ്, കെ.ജി.എഫ് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ മുഹമ്മദ് ഷാഫി, കപിൽ കൃഷ്ണ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
1 min
April 16-30, 2026
Nana Film
കാർമെൻ ഹാപ്പിയാണ്
ചത്താപച്ച എന്ന സിനിമയിലൂടെ നായികയായി കടന്നുവരുന്ന കാർമെൻ എസ്. മാത്യുവിന്റെ വിശേഷങ്ങളിലേയ്ക്ക്
1 min
April 16-30, 2026
Nana Film
ചരിത്രം വഴിമാറുന്നു
മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിൽ നൂറാം ചിത്രം
1 min
April 16-30, 2026
Nana Film
തമിഴിൽ തിരക്കേറുന്ന മമിത ബൈജു
ഒരുപാട് സിനിമകളിൽ ഹാസ്യ കഥാപാത്രങ്ങൾ അവതരിച്ച സൂരി പിന്നീട് ഹീറോയായി പ്രൊമോഷൻ നേടി
1 min
April 16-30, 2026
Nana Film
സന്തോഷ് ട്രോഫി
ജയ ജയ ജയ ജയ ഹേ', 'ഗുരുവായൂരമ്പല നടയിൽ' എന്നീ ചിത്രങ്ങൾക്കു ശേഷം വിപിൻദാസ് ഒരുക്കുന്ന ചിത്രമായതുകൊണ്ട് തന്നെ വലിയ സിനിമാലോകമാണ് സന്തോഷ് ട്രോഫിയെ കാത്തിരിക്കുന്നത്
1 min
April 16-30, 2026
Nana Film
സ്വപ്നങ്ങളുടെ കഥയോട്ടം!
കാഞ്ഞങ്ങാട്ടുനിന്നും വെള്ളിത്തിരയിലേക്കൊരു ഋഷികേശ് യാത്ര
2 mins
April 1-15, 2026
Nana Film
മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്...
തന്റെ സിനിമാക്കാലത്തെക്കുറിച്ചും വിഷുക്കാലത്തെക്കുറിച്ചും നടി നിഷിഗോവിന്ദ് പറഞ്ഞുതുടങ്ങിയതിങ്ങനെ...
1 min
April 1-15, 2026
Nana Film
പഗിടകളി
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറിലധികം പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
1 mins
April 1-15, 2026
Nana Film
നീ കൊ ഞാ ചാ മുതൽ സ്പാ വരെ
2013 ൽ അന്നത്തെ ഫ്രഷ് ഫേസുകളെ ഉൾക്കൊള്ളിച്ചു കൊണ്ട് ഗിരീഷ് മനോ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ നീ കൊ ഞാ ചാ എന്ന സിനിമ ആരും മറക്കാൻ ഇടയില്ല. അതിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്തുവച്ച നടിയാണ് പൂജിതമേനോൻ. ആങ്കറായും ടെലിവിഷൻ പേഴ്സനായും നടിയായും പിന്നീട് ഒരുപാട് കാലമായി മലയാളികൾക്കിടയിൽ പൂജിതയുണ്ട്. നടിയുടെ ഏറ്റവും പുതിയ സിനിമ എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത സ്പാ ആണ്. സിനിമയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് പൂജിതമേനോൻ.
2 mins
April 1-15, 2026
Nana Film
സ്പാ തന്ന ഭാഗ്യം
മറിമായത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന ശ്രീലക്ഷ്മി ഭട്ട് ഇപ്പോൾ സ്പാ എന്ന ചിത്രത്തിലൂടെ സിനിമയിലും സജീവമാകുകയാണ്.
1 min
April 1-15, 2026
Listen
Translate
Change font size
