Mit Magzter GOLD unbegrenztes Potenzial nutzen

Mit Magzter GOLD unbegrenztes Potenzial nutzen

Erhalten Sie unbegrenzten Zugriff auf über 9.000 Zeitschriften, Zeitungen und Premium-Artikel für nur

$149.99
 
$74.99/Jahr
The Perfect Holiday Gift Gift Now

ആകാശയാത്രാ യോഗ്യതയില്ല

Manorama Weekly

|

August 30, 2025

കഥക്കൂട്ട്

- തോമസ് ജേക്കബ്

ആകാശയാത്രാ യോഗ്യതയില്ല

സഞ്ജീവനി പിഴുതെടുക്കാൻ "ദ്രോണഗിരി'യിൽ പോയതിന്റെ യാത്രാബത്ത ടിഎ ബിൽ എഴുതി ഹനുമാൻ അക്കൗണ്ട്സ് വിഭാഗത്തിൽ നൽകി.

ഹനുമാന്റെ ഗ്രേഡനുസരിച്ച് അദ്ദേഹം ആകാശയാത്രയ്ക്ക് അർഹനല്ല, കരമാർഗമോ ജലമാർഗമോ പോകാനുള്ള അർഹത മാത്രമേ അടിസ്ഥാന ശമ്പളം വച്ചുനോക്കിയാൽ അദ്ദേഹത്തിനുള്ളു എന്നു പറഞ്ഞ് ബിൽ മടക്കി എന്നൊരു രസികൻ കഥയുണ്ട്.

എന്തൊരു ഗംഭീരമായ രൂപകല്പന ആശയങ്ങളും കഥകളും വരുന്നത് ഇങ്ങനെയാവണം. എന്തെങ്കിലുമൊരു ആശയം വന്നാൽ പോരാ, ആശയം തനിമയുള്ളതാവണം.

മുൻപറഞ്ഞ കഥയെപ്പറ്റി മതിപ്പു കൂടാൻ എസ്.കെ.വസന്തൻ പറഞ്ഞ ഈ കഥകൂടി ചേർത്തു വായിക്കുക.

സാമൂതിരിക്കു മുന്നിൽ ഒരു കവി' ചെന്നു. ഒരു വലിയ കൃതിയുടെ രചനയിൽ ആണ്. എഴുതാൻ ഓല കിട്ടുന്നില്ല.

താൽപര്യം കാട്ടിയ സാമൂതിരിയോടു കവിപറഞ്ഞു തീരുമ്പോൾ പത്തുലക്ഷം ഓലയെങ്കിലും ഉണ്ടാവും.

അമ്പരന്ന സാമൂതിരി ചോദിച്ചു: മറ്റു ഗ്രന്ഥങ്ങളിൽ നിന്ന് എന്തെങ്കിലും പകർത്തിയിട്ടുണ്ടോ?

എഴുത്തച്ഛന്റെ ഒരു വരി ഒന്നുകൊണ്ടറിയണം രണ്ടിന്റെ ബലാബലം. എന്നിട്ട് കവി അഭിമാനത്തോടെ പറഞ്ഞു: ഇപ്പോൾ നാലു ലക്ഷത്തിപ്പതിനായിരം കൊണ്ടറിയണം നാലു ലക്ഷത്തിപ്പതിനായിരത്തിയൊന്നിന്റെ ബലാബലം എന്ന വരി വരെയായി. ഓല കിട്ടിയാൽ രചന തുടരാം.

WEITERE GESCHICHTEN VON Manorama Weekly

Listen

Translate

Share

-
+

Change font size

Holiday offer front
Holiday offer back