Mit Magzter GOLD unbegrenztes Potenzial nutzen

Mit Magzter GOLD unbegrenztes Potenzial nutzen

Erhalten Sie unbegrenzten Zugriff auf über 9.000 Zeitschriften, Zeitungen und Premium-Artikel für nur

$149.99
 
$74.99/Jahr
The Perfect Holiday Gift Gift Now

പുസ്തക വെളിച്ചങ്ങൾ

Manorama Weekly

|

July 26,2025

വഴിവിളക്കുകൾ

- ജോസ് പനച്ചിപ്പുറം

പുസ്തക വെളിച്ചങ്ങൾ

ആദ്യമായി എന്റെ മനസ്സിലും ബോധത്തിലും വെളിച്ചം വീഴ്ത്തിയ ആ വഴിവിളക്ക് ഇപ്പോഴും അവിടെത്തന്നെയുണ്ട്; കോട്ടയം ജില്ലയിലെ ചാമംപതാൽ - പൊൻകുന്നം റോഡരികിൽ. "കർഷക ഗ്രന്ഥശാല' എന്ന ചെറിയ ബോർഡിനും മാറ്റമില്ല. കേരളത്തിൽ കർഷകന്റെ പേരിലുള്ള ഒരേയൊരു ലൈബ്രറി ഇതാവും; ഒരുപക്ഷേ, ലോകത്തുതന്നെ.

എന്റെ ബാല്യകൗമാര കാലങ്ങളിൽ കർഷകഗ്രന്ഥശാലയുടെ നടത്തിപ്പിൽ പ്രധാന റോൾ വഹിച്ചവരിലൊരാൾ എന്റെ പിതാവ് പി.ടി.മാത്യുവാണ്. അതുകൊണ്ട് ഗ്രന്ഥശാലയിലേക്കുള്ള യാത്ര സ്കൂളിൽ പോകുന്ന തുപോലെ എനിക്കു പതിവായി. പുസ്തകങ്ങളുടെ മണവും പുസ്തകക്കടലാസിന്റെ സ്പർശവും എനിക്കു പ്രിയപ്പെട്ടതായി.

പത്താം ക്ലാസിലായപ്പോഴേക്കും ഗ്രന്ഥ ശാലയിലെ മിക്ക പുസ്തകങ്ങളും വായിച്ച് ഒരാളാവാൻ കഴിഞ്ഞു എന്ന് ഞാനിപ്പോൾ അഭിമാനത്തോടെ ഓർക്കുന്നു. ആദ്യകാലത്ത് പുസ്തകവായനയിൽ സ്പെഷലൈസേഷൻ തീരെ ഉണ്ടായിരുന്നില്ല. ബാലസാഹിത്യത്തിൽ തുടങ്ങി കഥകളിലേക്കും നോവലുകളിലേക്കും കുറ്റാന്വേഷണത്തിലേക്കു മൊക്കെ അതു പടർന്നുകയറി. ലൈബ്രറിയിലുണ്ടായിരുന്ന ബംഗാളി നോവലുകളുടെ വി വർത്തനങ്ങളും ധാരാളമായി വായിച്ചു.

WEITERE GESCHICHTEN VON Manorama Weekly

Listen

Translate

Share

-
+

Change font size

Holiday offer front
Holiday offer back