Versuchen GOLD - Frei

തിരിച്ചുപിടിച്ചു

Manorama Weekly

|

November 12, 2022

കഥക്കൂട്ട്

- തോമസ് ജേക്കബ്

തിരിച്ചുപിടിച്ചു

നമ്മൾ ആദ്യനോട്ടത്തിൽത്തന്നെ എഴുതിത്തള്ളാനിടയുള്ള ചില കഥാപാത്രങ്ങളുണ്ട്. പിന്നെ നാം കാണുന്നത് അവർ ചരിത്രപുരുഷന്മാരായിത്തീരുന്നതാണ്.

മുഖം നിറച്ചു വടുക്കളുള്ള റേബാരറ്റ് ഇത വലിയ നടൻ ആകുമെന്ന് ആദ്യം ആ മുഖം കണ്ട് ആരെങ്കിലും വിചാരിച്ചോ? എൺപത്തിരണ്ടാം വയസ്സിൽ 2009 ൽ ആ ഓസ്‌ട്രേലിയൻ നടൻ മരിച്ചപ്പോൾ ലോകം തേങ്ങിയതിന്റെ അലയൊലി മറക്കാറായോ? ഓംപുരിയെയും ഇന്ദ്രൻസിനെയും ആദ്യമായി വെള്ളിത്തിരയിൽ കണ്ടപ്പോൾ അവർ ഇത് മഹാനടന്മാരാവുമെന്ന് നമ്മൾ വിചാരിച്ചോ?

സിനിമ പഠിക്കാനുള്ള കഴിവൊന്നുമില്ലെന്നു പറഞ്ഞ് യൂണിവേഴ്സിറ്റി ഓഫ് സതേൺ കലിഫോർണിയയുടെ സ്കൂൾ ഓഫ് സിനിമാറ്റിക് ആർട്സിൽ രണ്ടു തവണ  പ്രവേശനം നിഷേധിക്കപ്പെട്ട ഒരാളെ നാം ഇന്ന് ഉയരങ്ങളിൽ കാണുന്നു. സ്റ്റീഫൻ സ്പീൽബർഗ്.

ഹോർമോണുകളുടെ കുറവ് ശാരീരിക വളർച്ചയെ ബാധിക്കുമെന്നു മാതാപിതാക്കൾ പേടിച്ച ഒരു കുട്ടിയായിരുന്നു ലയണൽ മെസ്സി. ഹോർമോൺ പ്രശ്നം ചികിത്സിച്ചു ഭേദമാക്കിക്കൊള്ളാമെന്ന ഉറപ്പിൽ എഫ്സി ബാർസലോണ ക്ലബ്ബിൽ ചേർന്ന മെസ്സിക്ക് ഒരു ഘട്ടത്തിൽ ദിവസവും കുത്തിവയ്പ് എടുക്കണമായിരുന്നു. പൊക്കക്കുറവും ആരോഗ്യക്കുറവുമൊക്കെ സൃഷ്ടിച്ച പ്രതിസന്ധികൾ അതിജീവിച്ചല്ലേ മെസ്സി ലോകം കണ്ട ഏറ്റവും വലിയ ഫുട്ബോളർമാരിലൊരാളായത്.

WEITERE GESCHICHTEN VON Manorama Weekly

Translate

Share

-
+

Change font size