Versuchen GOLD - Frei
ലോനാവാല -മഹാനഗരിയുടെ കളിക്കൂട്ടുകാരി
Unique Times Malayalam
|August - September 2025
ചിക്കി എന്നുപേരുള്ള മിഠായിക്കും ലോനാവാല പ്രസിദ്ധമാണ്
-
മുംബൈയ്ക്കും പൂനയ്ക്കുമിടയിലുള്ള ഒരു ഹിൽസ്റ്റേഷനാണ് ലോനാവാല. മുംബൈ-പൂനെ എക്സ്പ്രസ്സ് ഹൈവേ കടന്നുപോകുന്നതും ഇതിലൂടെയാണ്. വിനോദസഞ്ചാരികൾക്കും പ്രകൃതിസ്നേഹികൾക്കും മലകയറ്റക്കാർക്കും പുരാവസ്തുഗവേഷകർക്കുമൊക്കെ ഒന്നുപോലെ പ്രിയപ്പെട്ട സ്ഥലമാണു ലോനാവാല. ഒട്ടനവധി മധുരാനുഭവങ്ങളാണ് ലോനാവാല ഇവർക്കൊക്കെയായി ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച മഴക്കാല വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ ലോനാവാല 'സഹ്യപർവ്വതത്തിലെ രത്നം' എന്നാണ് അറിയപ്പെടുന്നത്. മൂന്നുകിലോമീറ്റർ ദൂരത്തു ഖണ്ടാല എന്ന മറ്റൊരു സൗന്ദര്യധാമവും കൂടിയുണ്ട്.
1871- ൽ അന്നത്തെ ബോംബെ ഗവർണർ സർ എൽഫിൻസ്റ്റോൺ, ലോനാ വാലയെ കണ്ടെത്തുമ്പോൾ ജനവാസം കുറഞ്ഞ ഇടതോർന്ന വൃക്ഷങ്ങളുള്ള കാട്ടുപ്രദേശമായിരുന്നുവത്രെ. പക്ഷേ ഇവിടുത്തെ നിർമ്മലമായ അന്തരീക്ഷവും മനംമയക്കുന്ന പ്രകൃതിമനോഹാരിതയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളുമൊക്കെക്കൊണ്ട് വളരെപ്പെട്ടെന്നു തന്നെ സഞ്ചാരികളുടെ ഇഷ്ടസങ്കേതമായി മാറി. ലോനാവാല തടാകം,പാവന തടാകം, വളവൻ തടാകം,തുംഗാർലി തടാകം, വെ ള്ളച്ചാട്ടങ്ങൾ,ടൈഗർ പോയിന്റ്, ലയൺ പോയിന്റ്, ഡ്യൂക്സ് നോസ്, സഹസ്രാബ്ദങ്ങൾക്കുമുമ്പു മുമ്പു നിർമ്മിക്കപ്പെട്ട കാർല ഗുഹകൾ, ഭാജ ഗുഹകൾ, അത്രതന്നെ പഴക്കമില്ലാത്ത കോട്ടകൾ, ആധുനിക കാലത്തെ ശിവജി ഉദ്യാൻ, വൽവാൻ ഡാം, രാജ്മാച്ചി പോയന്റ്, ബുഷി ഡാം, ഡെല്ലാ അഡ്വഞ്ചർ, ടൈഗർ പോയിന്റ്, വാക്സ് മ്യൂസിയങ്ങൾ തുടങ്ങിയവയാണ് ഇവിടെത്തെ പ്രധാന കാഴ്ചകൾ. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ അഡ്വഞ്ചർ പാർക്കായ ഡെല്ലാ അഡ്വഞ്ചർ, ബംഗീ ജംബിംഗ് നടക്കപ്പെടുന്ന സ്ഥലം കൂടിയാണ്. 45 മീറ്റർ ഉയരത്തിൽ നിന്നാണ് ഇവിടെ ചാടാൻ അവസരം ലഭിക്കുക.
ചിക്കി എന്നുപേരുള്ള മിഠായിക്കും ലോനാവാല പ്രസിദ്ധമാണ്. ലോനാവാല ചിക്കി വിൽക്കുന്ന ധാരാളം വില്പനശാലകൾ ഇവിടെ ഇവിടെയുമുണ്ട് . മഗൻ ലാൽചിക്കിയാണ് ഏറ്റവും പ്രസിദ്ധം. നമ്മുടെ കടലമുട്ടായി പോലെ നിലക്കടല, അണ്ടിപ്പരിപ്പ്, എള്ള്, ബദാം, പലതരം ധാന്യങ്ങൾ, ഉണങ്ങിയ പഴങ്ങൾ എന്നിവയൊക്കെ ശർക്കരപ്പാനിയിലോ പഞ്ചസാരസിറപ്പിലോ ചേർത്തുണ്ടാക്കുന്ന മിഠായികളാണ് ചിക്കി.
Diese Geschichte stammt aus der August - September 2025-Ausgabe von Unique Times Malayalam.
Abonnieren Sie Magzter GOLD, um auf Tausende kuratierter Premium-Geschichten und über 9.000 Zeitschriften und Zeitungen zuzugreifen.
Sie sind bereits Abonnent? Anmelden
WEITERE GESCHICHTEN VON Unique Times Malayalam
Unique Times Malayalam
ഭാരതത്തിന്റെ ശില്പശോഭയുടെ സൂര്യചിഹ്നം:മൊധേര ക്ഷേത്രത്തിലേക്ക് ഒരു യാത്ര
പുഷ്പാവതി നദിയുടെ തീരത്ത് വിശാലവും ഹരിതാഭവുമായ പുൽത്തകിടിയും അതിനുള്ളിൽ പരിലസിക്കുന്ന പൂച്ചെടികളുടെയും പക്ഷികളുടെ കളകൂജന ങ്ങളുടെയും സാന്നിധ്യത്താൽ ഹൃദയാവർജ്ജകമായൊരു പൂന്തോട്ടത്താൽ ചുറ്റപ്പെട്ട ഈ ക്ഷേത്രം നിലവിൽ ആരാധന നടക്കുന്ന ക്ഷേത്രമല്ല. ഇന്നിത് പുരാവസ്തുഗവേഷണവകുപ്പ് പരിപാലിക്കുന്ന ഒരു സംരക്ഷിതസ്മാരകമാണ്.
2 mins
December 2025 - January 2026
Unique Times Malayalam
ചുണ്ടുകളെ മൃദുലമാക്കാൻ ഏറ്റവും ഫലപ്രദമായ പ്രകൃതിദത്ത മാർഗ്ഗങ്ങൾ
സൗന്ദര്യം
1 mins
December 2025 - January 2026
Unique Times Malayalam
പ്രിയപ്പെട്ട ഒരാളുടെ മരണശേഷം അയാളുടെ സ്വത്ത് അവകാശപ്പെടൽ
വിൽപത്രം ഇല്ലാത്തപ്പോൾ, മരണപ്പെട്ട വ്യക്തിയുടെ മതത്തിന് ബാധകമായ പിന്തുടർച്ച നിയമമനുസരിച്ച് സ്വത്ത് വിഭജിക്കപ്പെടുന്നു. ആർക്കാണ് അവകാശം, എത്ര അനുപാതത്തിലാണ് നിയമം തീരുമാനിക്കുന്നത്. ഇവിടെ, മരണപ്പെട്ട വ്യക്തിയുടെ ആഗ്രഹങ്ങൾക്കോ കുടുംബം ന്യായമായി കരുതുന്ന കാര്യങ്ങൾക്കോ ആ ഫലത്തെ മാറ്റാൻ കഴിയില്ല.
4 mins
November - December 2025
Unique Times Malayalam
ചങ്ങലം പരണ്ട എന്ന പ്രകൃതിദത്ത ഔഷധശാല
ഏതെങ്കിലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഉപയോഗിക്കുന്നതിന് മുമ്പ് ഒരു വൈദ്യോപദേശം തേടുന്നത് ഉചിതമായിരിക്കും
1 mins
November - December 2025
Unique Times Malayalam
ഫോമിനും പ്രശസ്തിക്കും അപുറം: രണ്ട് ഐക്കണുകളുടെ ഉയിർത്തെഴുന്നേൽപ്
സിഡ്നിയിൽ നടന്ന മത്സരത്തിന്റെ അവസാനം ഒരു ഓസ്ട്രേലിയൻ കമന്റേ റ്റർ കണ്ണീരോടെ പറയുന്നത് കാണുന്നത്, രോഹിതും കോഹ്ലിയും ഓസ്ട്രേലിയൻ മണ്ണിൽ അവസാനമായി കളിച്ചു എന്നറിഞ്ഞപ്പോൾ, ലോകമെമ്പാടും ഈ ഇതിഹാസ ജോഡിക്ക് എത്രമാത്രം ആരാധനയും ബഹുമാനവും ഉണ്ടെന്ന് വെളിപ്പെടുത്തുന്നു. അവരെ ആഗോള നിധികളായി ആഘോഷിക്കുകയായിരുന്നു.
2 mins
November - December 2025
Unique Times Malayalam
ആയുർവേദത്തിന്റെ സ്നേഹസ്പർശത്തിൽ നവജാത ശിശു പരിചരണം
മുലയൂട്ടലാണ് നവജാതശിശു പരിചരണത്തിൽ ഏറ്റവും പ്രധാനം . ഭൂമിയിൽ പിറന്നുവീഴുന്ന ഏതൊരു കുഞ്ഞിൻറെയും ജന്മാവകാശമാണ് മുലപ്പാൽ. പ്രസവാനന്തരം ആദ്യത്തെ രണ്ടുമൂന്നുദിവസം സ്തനങ്ങളിൽ നിന്നും വരുന്ന ഇളം മഞ്ഞ നിറമുള്ള പാൽ (കൊളസ്ട്രം) നിർബന്ധമായും കുഞ്ഞുങ്ങൾക്ക് നൽകണം.
3 mins
November - December 2025
Unique Times Malayalam
സൗന്ദര്യസംരക്ഷണത്തിനുള്ള ചില പ്രകൃതിദത്ത മാർഗ്ഗങ്ങൾ
സൗന്ദര്യം
1 mins
November - December 2025
Unique Times Malayalam
ഉപേക്ഷിക്കൽ എന്ന ശാസ്ത്രം: വീഴ്ചകളിൽ നിന്ന് വളർച്ചയിലേക്കുള്ള സംരംഭകയാത്ര
ആൽബർട്ട് ഐൻസ്റ്റീൻ ഒരിക്കൽ പറഞ്ഞു, \"നമ്മൾ എടുക്കുന്ന ഏറ്റവും പ്രധാനപ്പെട്ട തീരുമാനം സൗഹൃദപരമായ ഒരു പ്രപഞ്ചത്തിലാണോ അതോ ശത്രുതാപരമായ ഒരു പ്രപഞ്ചത്തിലാണോ ജീവിക്കുന്നത് എന്നതാണ്.
3 mins
November - December 2025
Unique Times Malayalam
ലുവാങ് പ്രബാങ്ങിലെ ആത്മാവിനെ തൊട്ടണർത്തുന്ന ഒരു പ്രഭാതം
യാത്ര
2 mins
November - December 2025
Unique Times Malayalam
ആൽഫ പാലിയേറ്റീവ് കെയർ: ഇന്ത്യയുടെ വാർദ്ധക്യ ഭാവിയിലേക്കുള്ള കേരളത്തിന്റെ കമ്മ്യണിറ്റി മോഡൽ
പാലിയേറ്റീവ് കെയർ എന്നത് രോഗം ഭേദമാക്കുന്നതിനെക്കുറിച്ചല്ല, മറിച്ച് ഗുരുതരമോ ജീവിതത്തെ പരിമിതപ്പെടുത്തുന്നതോ ആയ അവസ്ഥകളുള്ളവരുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കുന്നതിനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുമാണ്.
2 mins
November - December 2025
Listen
Translate
Change font size
