Versuchen GOLD - Frei

ഡാർജിലിംഗ് എന്ന ഹിമാലയൻ സുന്ദരിയുടെ മനംമയക്കുന്ന കാഴ്ച്ചകൾ

Unique Times Malayalam

|

June - July 2025

യാത്ര

-  മിനി മോഹനൻ

ഡാർജിലിംഗ് എന്ന ഹിമാലയൻ സുന്ദരിയുടെ മനംമയക്കുന്ന കാഴ്ച്ചകൾ

ഭാരതത്തിലെ സുഖവാസകേന്ദ്രങ്ങളെക്കുറിച്ചു ചെറിയ ക്ളാസ്സുകളിൽ പഠിക്കുമ്പോൾത്തന്നെ മനസ്സിൽ പതിഞ്ഞ പേരുകളാണ് ഡാർജിലിംഗ്, ഷിംല എന്നിവയൊക്കെ. വർഷങ്ങൾക്കു മുമ്പാണ് ഈ സ്ഥലങ്ങളൊക്കെ കാണാനായി പോയത്. എങ്കിലും ഇന്നും ഓർമ്മയിൽ ജ്വലിച്ചു നിൽക്കുന്ന അനുഭവങ്ങളാണ് ആ യാത്രകൾ സമ്മാനിച്ചത്.

ഡാർജിലിംഗ് പശ്ചിമബംഗാളിന്റെ ഉത്തരസീമാപ്രദേശത്തു സ്ഥിതിചെയ്യുന്നനൊരു പട്ടണമാണ്. അതേ പേരുള്ള ജില്ലയുടെ ആസ്ഥാനവും ഈ പട്ടണത്തിൽത്തന്നെയാണ്. ഹിമാലയത്തിന്റെ ശിവാലികമല നിരകളിലാണ് ഈ പ്രദേശം. 'ഇടിമിന്നലിന്റെ നാടെ'ന്നാണ് ഈ പേരിന്റെയർത്ഥം. (അമൂല്യമായ കല്ല് എന്നർത്ഥം വരുന്ന ടിബറ്റൻ വാക്കായ 'ഡോർജ്ജ്' എന്ന വാക്കിൽ നിന്നാണ് ഈ പേരിന്റെ ഉദ്ഭവം എന്നും പറയപ്പെടുന്നുണ്ട്.) പശ്ചിമബംഗാൾ വിനോദസഞ്ചാരവകുപ്പ് ഡാർജിലിംഗിനെ വിശേഷിപ്പിക്കുന്നത് 'ഹെവൻലി ഹിമാലയ' എന്നാണ്. അവിടെയെത്തുന്ന ഓരോ സഞ്ചാരിക്കും ഈ വിശേഷണം തികച്ചും അന്വർത്ഥമാണെന്നു സർവ്വാത്മനാ അനുഭവേദ്യമാകുന്ന തരത്തിലുള്ള പ്രകൃതിരമണീയതയും ദൃശ്യാനുഭവസമൃദ്ധിയും സുഖശീതളമായ കാലാവസ്ഥയുമാണിവിടെയുള്ളത്. ബ്രിട്ടീഷുകാർ ഈ കാലാവസ്ഥ കാരണം ഇവിടെ വേനൽക്കാലത്തു സുഖവാസത്തിനായി എത്തിയിരുന്നു. അവരിലൂടെ അത് കുന്നുകളുടെ രാജ്ഞി എന്നറിയപ്പെടാൻ തുടങ്ങി.

ഡാർജിലിംഗിലെ കാഴ്ചകളൊക്കെത്തന്നെ വിസ്മയജനകങ്ങളാണ്. മാനത്തെ വെൺമേഘത്തുണ്ടുകളെ ചുംബിച്ചു നിൽക്കുന്ന മലകളും അവയുടെ ചെരിവുകളിൽ സമൃദ്ധിയായി വളർന്നു നിൽക്കുന്ന ദേവദാരുവനങ്ങളും തേയിലത്തോട്ടങ്ങളും അതിനുമപ്പുറത്തെങ്ങോ ദൂരയായ്ക്കാണുന്ന മഞ്ഞണിഞ്ഞ മാമലകളും പ്രകൃതിസ്നേഹികളെ ഇങ്ങോട്ടേക്കു മാടിവിളിക്കുകയാണ്.

WEITERE GESCHICHTEN VON Unique Times Malayalam

Unique Times Malayalam

Unique Times Malayalam

തൊടിയിൽ വളർത്തുന്ന പച്ചക്കറികളും അവയുടെ അതുല്യഗുണങ്ങളും

മുളക് ഭക്ഷണത്തിൽ രുചി കൂട്ടുന്നതിനു പുറമെ ശരീരത്തിലെ മെറ്റബോളിസം വർദ്ധിപ്പിക്കുകയും ദഹനപ്രക്രിയയെ സഹായിക്കുകയും ചെയ്യുന്നു

time to read

1 mins

December 2025 - January 2026

Unique Times Malayalam

Unique Times Malayalam

ഭാരതത്തിന്റെ ശില്പശോഭയുടെ സൂര്യചിഹ്നം:മൊധേര ക്ഷേത്രത്തിലേക്ക് ഒരു യാത്ര

പുഷ്പാവതി നദിയുടെ തീരത്ത് വിശാലവും ഹരിതാഭവുമായ പുൽത്തകിടിയും അതിനുള്ളിൽ പരിലസിക്കുന്ന പൂച്ചെടികളുടെയും പക്ഷികളുടെ കളകൂജന ങ്ങളുടെയും സാന്നിധ്യത്താൽ ഹൃദയാവർജ്ജകമായൊരു പൂന്തോട്ടത്താൽ ചുറ്റപ്പെട്ട ഈ ക്ഷേത്രം നിലവിൽ ആരാധന നടക്കുന്ന ക്ഷേത്രമല്ല. ഇന്നിത് പുരാവസ്തുഗവേഷണവകുപ്പ് പരിപാലിക്കുന്ന ഒരു സംരക്ഷിതസ്മാരകമാണ്.

time to read

2 mins

December 2025 - January 2026

Unique Times Malayalam

Unique Times Malayalam

ചുണ്ടുകളെ മൃദുലമാക്കാൻ ഏറ്റവും ഫലപ്രദമായ പ്രകൃതിദത്ത മാർഗ്ഗങ്ങൾ

സൗന്ദര്യം

time to read

1 mins

December 2025 - January 2026

Unique Times Malayalam

Unique Times Malayalam

പ്രിയപ്പെട്ട ഒരാളുടെ മരണശേഷം അയാളുടെ സ്വത്ത് അവകാശപ്പെടൽ

വിൽപത്രം ഇല്ലാത്തപ്പോൾ, മരണപ്പെട്ട വ്യക്തിയുടെ മതത്തിന് ബാധകമായ പിന്തുടർച്ച നിയമമനുസരിച്ച് സ്വത്ത് വിഭജിക്കപ്പെടുന്നു. ആർക്കാണ് അവകാശം, എത്ര അനുപാതത്തിലാണ് നിയമം തീരുമാനിക്കുന്നത്. ഇവിടെ, മരണപ്പെട്ട വ്യക്തിയുടെ ആഗ്രഹങ്ങൾക്കോ കുടുംബം ന്യായമായി കരുതുന്ന കാര്യങ്ങൾക്കോ ആ ഫലത്തെ മാറ്റാൻ കഴിയില്ല.

time to read

4 mins

November - December 2025

Unique Times Malayalam

Unique Times Malayalam

ചങ്ങലം പരണ്ട എന്ന പ്രകൃതിദത്ത ഔഷധശാല

ഏതെങ്കിലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഉപയോഗിക്കുന്നതിന് മുമ്പ് ഒരു വൈദ്യോപദേശം തേടുന്നത് ഉചിതമായിരിക്കും

time to read

1 mins

November - December 2025

Unique Times Malayalam

Unique Times Malayalam

ഫോമിനും പ്രശസ്തിക്കും അപുറം: രണ്ട് ഐക്കണുകളുടെ ഉയിർത്തെഴുന്നേൽപ്

സിഡ്നിയിൽ നടന്ന മത്സരത്തിന്റെ അവസാനം ഒരു ഓസ്ട്രേലിയൻ കമന്റേ റ്റർ കണ്ണീരോടെ പറയുന്നത് കാണുന്നത്, രോഹിതും കോഹ്ലിയും ഓസ്ട്രേലിയൻ മണ്ണിൽ അവസാനമായി കളിച്ചു എന്നറിഞ്ഞപ്പോൾ, ലോകമെമ്പാടും ഈ ഇതിഹാസ ജോഡിക്ക് എത്രമാത്രം ആരാധനയും ബഹുമാനവും ഉണ്ടെന്ന് വെളിപ്പെടുത്തുന്നു. അവരെ ആഗോള നിധികളായി ആഘോഷിക്കുകയായിരുന്നു.

time to read

2 mins

November - December 2025

Unique Times Malayalam

Unique Times Malayalam

ആയുർവേദത്തിന്റെ സ്നേഹസ്പർശത്തിൽ നവജാത ശിശു പരിചരണം

മുലയൂട്ടലാണ് നവജാതശിശു പരിചരണത്തിൽ ഏറ്റവും പ്രധാനം . ഭൂമിയിൽ പിറന്നുവീഴുന്ന ഏതൊരു കുഞ്ഞിൻറെയും ജന്മാവകാശമാണ് മുലപ്പാൽ. പ്രസവാനന്തരം ആദ്യത്തെ രണ്ടുമൂന്നുദിവസം സ്തനങ്ങളിൽ നിന്നും വരുന്ന ഇളം മഞ്ഞ നിറമുള്ള പാൽ (കൊളസ്ട്രം) നിർബന്ധമായും കുഞ്ഞുങ്ങൾക്ക് നൽകണം.

time to read

3 mins

November - December 2025

Unique Times Malayalam

Unique Times Malayalam

സൗന്ദര്യസംരക്ഷണത്തിനുള്ള ചില പ്രകൃതിദത്ത മാർഗ്ഗങ്ങൾ

സൗന്ദര്യം

time to read

1 mins

November - December 2025

Unique Times Malayalam

Unique Times Malayalam

ഉപേക്ഷിക്കൽ എന്ന ശാസ്ത്രം: വീഴ്ചകളിൽ നിന്ന് വളർച്ചയിലേക്കുള്ള സംരംഭകയാത്ര

ആൽബർട്ട് ഐൻസ്റ്റീൻ ഒരിക്കൽ പറഞ്ഞു, \"നമ്മൾ എടുക്കുന്ന ഏറ്റവും പ്രധാനപ്പെട്ട തീരുമാനം സൗഹൃദപരമായ ഒരു പ്രപഞ്ചത്തിലാണോ അതോ ശത്രുതാപരമായ ഒരു പ്രപഞ്ചത്തിലാണോ ജീവിക്കുന്നത് എന്നതാണ്.

time to read

3 mins

November - December 2025

Unique Times Malayalam

Unique Times Malayalam

ലുവാങ് പ്രബാങ്ങിലെ ആത്മാവിനെ തൊട്ടണർത്തുന്ന ഒരു പ്രഭാതം

യാത്ര

time to read

2 mins

November - December 2025

Listen

Translate

Share

-
+

Change font size