ലൈംഗികതയുടെ ഭാവി!
Vanitha|September 15, 2020
ലൈംഗികതയുടെ ഭാവി!
നിർമിത ബുദ്ധിയും റോബോട്ടിക്സുമൊക്കെ മനുഷ്യജീവിതത്തിലെ പ്രധാന മേഖലകളിലെല്ലാം സ്വാധീനമുണ്ടാക്കി ലോകത്തെ കീഴടക്കുന്ന കാലത്ത് ലൈംഗികത എങ്ങനെയാകും... ?

തികച്ചും യാദൃശ്ചികമായിട്ടാണ് "ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ലൈംഗികത' എന്ന ലേഖന പരമ്പര എഴുതാൻ തീരുമാനിച്ചത്. ലൈംഗികതയെക്കുറിച്ചു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പുതിയ അറിവുകളും വ്യത്യസ്ത ചിന്തകളും മലയാളികളുമായി പങ്കുവയ്ക്കുക എന്നതായിരുന്നു ലക്ഷ്യം. കേരളസമൂഹം ഇതൊക്കെ കേൾക്കാനും ഉൾക്കൊള്ളാനും തയാറാകുമോ, വനിത പോലൊരു മാസിക അതു പ്രസിദ്ധീകരിക്കുമോ എന്നാക്കെ സംശയമുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ഒരു വർഷത്തിൽ വളരെ നല്ല പ്രതികരണമാണ് ഈ പരമ്പരയ്ക്ക് ലഭിച്ചത്. എതിർപ്പുകൾ ഉയർന്നെങ്കിലും അവ തുലോം കുറവായിരുന്നു. കേരളത്തിലെ പ്രബുദ്ധരായ വായനക്കാർക്ക് നന്ദി!

ഇന്നത്തെ ലേഖനം ലൈംഗികതയുടെ ഭാവിയെപ്പറ്റിയാണ്. ലോകമെങ്ങുമുള്ള പ്രവർത്തന മേഖലകളിൽ മുൻപെങ്ങുമില്ലാത്ത വിധം യന്ത്രവൽക്കരണം നടന്നുകൊണ്ടിരിക്കുകയാണ്. ഇനിയതു കൂടിവരികയേ ഉള്ളൂ. ഇത്തരത്തിലുള്ള ഈ നാലാം വ്യവസായ വിപ്ലവത്തിന്റെ കാലത്ത് നിർമിത ബുദ്ധിയും റോബോട്ടിക്സ്സുമെല്ലാം മനുഷ്യജീവിതത്തിലെ എല്ലാ പ്രധാനമേഖലകളിലും വ്യക്തമായ സ്വാധീനമുണ്ടാക്കി ലോകത്തെ കീഴടക്കുന്ന കാലത്ത് ലൈം ഗികത ഇന്നുള്ളതുപോലെ നിലനിൽക്കുമോ?

നാടനുസരിച്ചു മാറ്റം

ചില ഉദാഹരണങ്ങളിലൂടെ ഇതു വ്യക്തമാക്കാം. ആചന്ദ്രതാരം നിലനിൽ ക്കണമെന്ന ആഗ്രഹത്തോടെ അങ്ങനെ നിലനിൽക്കുമെന്ന ധാരണയിലാണ് കേരളത്തിൽ ആളുകൾ വീടു വയ്ക്കുന്നത്. ഒരിക്കൽ വീടുവച്ചാൽ അവിടെത്തന്നെ ജീവിച്ചു മരിക്കണമെന്ന് അവർ ആഗ്രഹിക്കുന്നു. ധാരാളമാളുകൾക്ക് അതു സാധിക്കുന്നു. എന്റെ അമ്മ ജനിച്ച് വീട്ടിൽത്തന്നെയാണ് കഴിഞ്ഞ 80 വർഷങ്ങളായി ജീവിക്കുന്നത്. ലോകത്തു പലയിടത്തു താമസിച്ചെങ്കിലും പെരുമ്പാവൂരിലെ വീട്ടിൽ മരിക്കണമെന്നാണ് എന്റെയും ആഗ്രഹം.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

September 15, 2020