ഇതാണ് സ്പിരിറ്റ്
Vanitha|August 01, 2020
ഇതാണ്  സ്പിരിറ്റ്
സ്ത്രീകൾ ആദ്യമായി മാറ്റുരച്ച പരീക്ഷയിൽ പുരുഷന്മാരെയും പിന്നിലാക്കി റാങ്കോടെ വിജയിച്ച സജിത ഇനി കേരളത്തിന്റെ ആദ്യ വനിതാ എക്സൈസ് ഇൻസ്പെക്ടർ

കുട്ടിയായിരുന്നപ്പോഴേ സജിത അച്ഛന്റെ യൂണിഫോം നോക്കി കൊതിക്കുമായിരുന്നു. ഒരു നാൾ ഇതു പോലെ താനും യൂണിഫോം അണിഞ്ഞു അഭിമാനത്തോടെ തലയുയർത്തി നിൽക്കുന്നത് ഓർത്ത്.

“യൂണിഫോം തരുന്ന ചിട്ടയുണ്ട്. അതിനോട്എന്നും ആരാധന ആയിരുന്നു.''സജിത പറയുന്നു.

എക്സൈസ് ഇൻസ്പെക്ടർ പരീക്ഷ എഴുതാൻ ആദ്യമായി വനിതകൾക്കും അവസരം ഒരുങ്ങിയപ്പോൾ പുരുഷ പരീക്ഷാർഥികളെ പോലും പിന്നിലാക്കി ഒന്നാം റാങ്ക് കരസ്ഥമാക്കി സജിത, 2014 ൽ സിവിൽ എക്സൈസ് ഓഫിസറായി സർവീസ് ആരംഭിച്ച സജിതയ്ക്ക് ആദ്യ വനിതാ ഇൻസ്പെകടറായുള്ള നിയമനം ഏറെ അഭിമാനം പകരുന്നതാണ്. പരീക്ഷ എഴുതിയ സ്ത്രീകളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട ഏക വനിത സജിത മാത്രം.

“പത്രങ്ങളിൽ എല്ലാം റിട്ട. റിസർവ് ബാങ്ക് ഉദ്യോഗസ്ഥൻ ദാമോദരന്റെയും അധ്യാപികയായ മീനാക്ഷിയുടെയും മകൾ എന്നാണ് എഴുതി വന്നത്. അച്ഛൻ ആദ്യം എയർ ഫോഴ്സിൽ ആയിരുന്നു. പിന്നീടാണ് ബാങ്ക് ഉദ്യോഗസ്ഥൻ ആയത്. അങ്ങനെയാണ് യൂണിഫോമിനോട് ഇഷ്ടം തോന്നുന്നത്. അമ്മയും ചേച്ചിയും അധ്യാപികമാർ ആയപ്പോൾ ഞാനും ആ വഴി നീങ്ങി. ബിഎസ്തി കെമിസ്ട്രിയും ബിഎഡ്ഡും എടുത്തു.''

പഠനത്തിൽ മിടുക്കിയായിരുന്ന സജിത ഒല്ലൂർ സെന്റ് മേരീസ് കോൺവെന്റ് ഹൈസ്കൂളിലാണ് പത്താംക്ലാസ്സ് വരെ പഠിച്ചത്. പ്രിഡിഗ്രിക്ക് സയൻസ് ഗ്രൂപ്പെടുത്ത് തൃശൂർ കേരളവർമ കോളേജിൽ ചേർന്നു. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിൽ നിന്നു ബിഎസ്സി കെമിസ്ട്രിയിൽ ബിരുദം. കൂർക്കഞ്ചേരി ജെ. പി. . എച്ച്. എസ്സിൽ നിന്നും ബിഎഡ് എടുത്തു.

ടീച്ചർ ആകണം എന്നതിനേക്കാൾ ജോലി നേടണം എന്ന് ആഗ്രഹം ഉണ്ടായിരുന്നതിനാൽ പിഎ സി കോച്ചിങ്ങിന് പോയി. യോഗ്യതയ്ക്ക് അനുസരിച്ച് അപേക്ഷിക്കാൻ കഴിയുന്ന എല്ലാ ടെസ്റ്റുകളും എഴുതുമായിരുന്നു.'

സിവിൽ ഓഫിസറായി തുടക്കം

2011ൽ എക്സൈസ് ഡിപാർട്മെന്റ് ആദ്യമായി വനിതകളെ സിവിൽ എക്സൈസ് ഓഫിസർ തസ്തികയിലേക്ക് വിളിച്ചപ്പോൾ ഞാൻ അപേക്ഷിച്ചു. ആ സമയത്തു കൊടുങ്ങല്ലൂർ അമൃത വിദ്യാലയത്തിൽ ടീച്ചർ ആയി ജോലി ചെയ്യുകയായിരുന്നു. എക്സൈസിലെ ജോലിക്ക് യൂണിഫോം ഉള്ളതിനാൽ പഴയ ആഗ്രഹം വീണ്ടും മനസിൽ വന്നു. ജില്ലാ അടിസ്ഥാനത്തിൽ ആയിരുന്നു അന്ന് പരീക്ഷ. തൃശൂർ ജില്ലയിൽ ഞാൻ അടക്കം 24 വനിതകൾ അന്ന് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

August 01, 2020