നാട്ടിലെ രുചിയും ചേടത്തീടെ കറിയും
Grihalakshmi|October 1, 2020
നാട്ടിലെ രുചിയും ചേടത്തീടെ കറിയും
വയനാട്ടുകാരി അന്നാമ്മ ചേടത്തിക്ക് അങ്ങ് അമേരിക്കയിൽ വരെ ഫാൻസുണ്ട്. ആരും കൊതിക്കുന്ന യൂട്യൂബ് വിജയഗാഥ...
Shan Joseph

ചട്ടയും മുണ്ടുമുടുത്തൊരു ചേടത്തിയാണിപ്പോൾ യൂട്യൂബിലെ താരം. 'അന്നാമ്മച്ചേടത്തി സ്പെഷ്യൽ' എന്ന യൂട്യൂബ് ചാനലിൽ നാടൻ വിഭവങ്ങളൊരുക്കി ഭക്ഷണപ്രേമികളുടെ ചങ്കായി മാറിയിരിക്കുന്നു ഈ എഴുപത്തിയെട്ടുകാരി. പഴമയുടെ രുചിക്കൂട്ടുകൾ പരിചയപ്പെടുത്തുന്ന ചേടത്തിയെ മലയാളികൾ സ്വന്തമാക്കിക്കഴിഞ്ഞു. വയനാട് നടവയൽ പുളിവേലിൽ വീടിന്റെ അടുക്കളപ്പുറത്തെ മീൻ കറിയുടെ സുഗന്ധം ലോകമെമ്പാടും അലയടിക്കുകയാണ്. മലയാളികൾക്കിടയിൽ നാടൻ വിഭവങ്ങളുടെ ബ്രാൻഡ് അംബാസിഡറായി മാറിയ അന്നാമ്മച്ചേടത്തിയുടെ യൂട്യൂബ് ചാനൽ പിന്തുടരുന്നത് ആറരലക്ഷം പേർ. യൂത്തൻമാരെപ്പോലും അമ്പരപ്പിച്ച് ഓൾഡ് ജനറേഷൻ യൂട്യൂബറുടെ വിശേഷങ്ങളറിയാം.

ഓണംതുരുത്ത് ടു നടവയൽ

കോട്ടയം ജില്ലയിലെ ഓണം തുരുത്താണ് അന്നാമ്മ ച്ചേടത്തിയുടെ സ്വദേശം. മൂന്നാംതരം വരെയേ പഠിക്കാനായുള്ളൂ. പതിനെട്ടാം വയസിൽ വയനാട്ടിലെത്തി. കുടിയേറ്റകാലത്ത് ചുരംകയറുമ്പോൾ പട്ടിണിയും പരി വട്ടവുമായിരുന്നു കൂട്ടിന്. കൂലിപ്പണിയും പാചകവമായി ആയകാലത്തെല്ലാം അധ്വാനിച്ചു. ആറുമക്കളെ അല്ലലില്ലാതെ വളർത്താനുള്ള ഒറ്റയാൾ പോരാട്ടമായിരുന്നു അത്. വയനാട്ടിലെത്തിയതിനു ശേഷമുള്ള ആറു പതിറ്റാണ്ടുകൾ ഓർത്തെടുക്കുമ്പോൾ ഒന്നിനെയോർത്തും ദുഃഖമില്ല അന്നാമ്മച്ചേടത്തിക്ക്. എല്ലാ പ്രതിസന്ധികളെയും മനോധൈര്യംകൊണ്ട് നേരിട്ട് ചേടത്തിയിന്ന് വേറെ ലെവലാണ്. ലോകോത്തര ബ്രാൻഡുകളുടെ പരസ്യമുള്ള യൂട്യൂബ് ചാനലിന്റെ ഉടമ. ഒന്നിടവിട്ട ദിവസങ്ങളിൽ നാവിൽ കൊതിയൂറും വിഭവങ്ങളുമായി സ്ക്രീനിൽ തെളിയുന്ന അന്നാമ്മച്ചിയെ ലോകമെമ്പാടുമുളള മലയാളികൾ കാത്തിരിക്കുന്നു.

തൊട്ടതെല്ലാം വൈറൽ

articleRead

You can read up to 3 premium stories before you subscribe to Magzter GOLD

Log in, if you are already a subscriber

GoldLogo

Get unlimited access to thousands of curated premium stories, newspapers and 5,000+ magazines

READ THE ENTIRE ISSUE

October 1, 2020