മിമിക്രിയിലെ പെർഫെക്ഷൻ കിങ്
Grihalakshmi|April 16-30, 2023
'വിക്രം' സിനിമയിൽ വിജയ് സേതുപതിക്കും കമലഹാസനുമടക്കം ഏഴ് താരങ്ങൾക്ക് വേണ്ടി മലയാളം പറഞ്ഞ മിമിക്രി ആർട്ടിസ്റ്റാണ് മഹേഷ് കുഞ്ഞുമോൻ
ഷിനില മാത്തോട്ടത്തിൽ
മിമിക്രിയിലെ പെർഫെക്ഷൻ കിങ്

മിക്രിയിലെ പെർഫെക്ഷൻ കിങ്' എന്നാണ് ആരാധകർ മഹേഷ് കുഞ്ഞുമോനിട്ട പേര്. ഗൗരവം വിടാതെ മോദിയെ പാട്ട് പഠിപ്പിക്കുന്ന പിണറായി വിജയനായും പാട്ടേറ്റു പാടുന്ന മോദിയായും മഹേഷ് സ്വരം മാറ്റിയപ്പോൾ, കേട്ടവർ കേട്ടവർ കണ്ണുമിഴിച്ചു. എന്തൊരു പെർഫെക്ഷൻ'. ആ വീഡിയോ പ്രേക്ഷകർ ഏറ്റെടുത്തതോടെ ഞൊടിയിടയിൽ വൈറലായി. മഹേഷിന്റെ ജീവിതത്തിൽ അതൊരു തുടക്കമായിരുന്നു. പിന്നീട് സിനിമയിൽ വിജയ് സേതുപതിയുടെയും സൂര്യയുടെയും കമലഹാസന്റെയുമൊക്കെ ശബ്ദമായിമാറിയ വിജയയാത്രയെക്കുറിച്ച് പുത്തൻകുരിശുകാരനായ മഹേഷ് മനസ്സ് തുറക്കുന്നു.

“ചേട്ടൻ അജേഷിന്റെ മിമിക്രി കണ്ടാണ് ഞാനും രംഗത്തിറങ്ങുന്നത്. കൊറോണക്കാലത്ത് ചേട്ടന്റെയും സുഹൃത്തുക്കളുടെയും പ്രേരണയിൽ “മഹേഷ് മിമിക്സ്' എന്ന പേരിൽ യൂ ട്യൂബ് ചാനൽ തുടങ്ങി. ആ പേരിട്ടതും ചേട്ടൻ തന്നെ. കുറേ വീഡിയോകൾ ചെയ്തെങ്കിലും മോദിയുടെയും പിണിറായി വിജയന്റെയും ശബ്ദമനുകരിച്ച 'പെർഫെക്റ്റ് ഓക്കെയാണ് കരിയറിൽ വഴിത്തിരിവായത്.

നമ്മുടെ പെർഫോമൻസ് നന്നായിട്ടില്ലെങ്കിലും അടിപൊളിയായിട്ടുണ്ടന്നേ, കൂട്ടുകാരൊക്കെ പറയൂ. പക്ഷേ, ചേട്ടനെപ്പോഴും തിരുത്തിക്കൊണ്ടിരിക്കും. എന്നെ ആളുകളറിഞ്ഞ വൈറൽ വീഡിയോകൾക്കെല്ലാം പിന്നിലവനുണ്ട്. എന്തെങ്കിലും പുതുതായി പഠിച്ചാൽ ആദ്യം ചേട്ടന് മുന്നിലവതരിപ്പി ക്കും. അവൻ കൊള്ളാമെന്നു പറഞ്ഞാലേ, വീഡിയോകൾ യൂട്യൂബിലേക്കിടാറുള്ളൂ

 വിനീത് ശ്രീനിവാസനും മഹേഷും

വിനീത് ശ്രീനിവാസനെ അനുകരിച്ചാണ് തുടക്കത്തിൽ മഹേഷ് ഏറ്റവും കൂടുതൽ കൈയടി വാങ്ങിയത്. ശബ്ദം അനുകരിച്ചനുകരിച്ച് അദ്ദേഹവുമായി രൂപസാദൃശ്യം തോന്നാറുണ്ടെന്ന് പലരും മഹേഷിനോട് പറഞ്ഞിട്ടുണ്ട്.

“വിനീതേട്ടന്റെ ശബ്ദം സൂക്ഷ്മമായി നിരീക്ഷിച്ച് പഠിച്ചൊരാളല്ല ഞാൻ. അദ്ദേഹവുമായി മാച്ചായിട്ടുള്ളാരു ടോണാണെനിക്ക്. എപ്പോഴും മൂക്കിങ്ങനെ ഞെക്കിഞെക്കി ആദ്യമൊക്കെ അനുകരിച്ചു നോക്കി. പലരും നല്ല അഭിപ്രായം പറഞ്ഞു. ഒരേ ആളെ കുറെ തവണ അനുകരിക്കുമ്പോൾ, അയാളുടെ രീതികൾ താനേ വരുമെന്ന് തോന്നുന്നു. എന്റെയും വിനീതേട്ടന്റെയും ജന്മദിനം ഒക്ടോബർ ഒന്നിനാണ്. പിണറായി സാറിനെ തുടർച്ചയായി അനുകരിക്കുന്ന സമയത്ത് അദ്ദേഹത്തെ എന്നിൽ കാണുന്നുവെന്ന് കൂട്ടുകാരൊക്കെ പറഞ്ഞിട്ടുണ്ട്.

വിജയ് സേതുപതിയുടെ മലയാളം

This story is from the April 16-30, 2023 edition of Grihalakshmi.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

This story is from the April 16-30, 2023 edition of Grihalakshmi.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MORE STORIES FROM GRIHALAKSHMIView All
ചുരുളഴിയാത്ത ചന്തം
Grihalakshmi

ചുരുളഴിയാത്ത ചന്തം

ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും

time-read
3 mins  |
May 16 - 31, 2023
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
Grihalakshmi

നരകവാതിലിനപ്പുറം ഒരു ചങ്ങാതി

നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും

time-read
2 mins  |
May 16 - 31, 2023
കവിത തുളുമ്പുന്ന വീട്
Grihalakshmi

കവിത തുളുമ്പുന്ന വീട്

വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്

time-read
2 mins  |
May 16 - 31, 2023
ഭാഗ്യം വിൽക്കുന്ന കൈകൾ
Grihalakshmi

ഭാഗ്യം വിൽക്കുന്ന കൈകൾ

അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം

time-read
4 mins  |
May 16 - 31, 2023
അമ്മയെ ഓർക്കുമ്പോൾ
Grihalakshmi

അമ്മയെ ഓർക്കുമ്പോൾ

നിലാവെട്ടം

time-read
1 min  |
May 16 - 31, 2023
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
Grihalakshmi

മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം

DIET PLAN

time-read
1 min  |
May 16 - 31, 2023
തുടരുന്ന ശരത്കാലം
Grihalakshmi

തുടരുന്ന ശരത്കാലം

അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്

time-read
2 mins  |
May 16 - 31, 2023
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
Grihalakshmi

ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം

ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം

time-read
1 min  |
May 16 - 31, 2023
എവറസ്റ്റ് എന്ന സ്വപ്നം
Grihalakshmi

എവറസ്റ്റ് എന്ന സ്വപ്നം

സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര

time-read
1 min  |
May 16 - 31, 2023
ഇവിടം പൂക്കളുടെ ഇടം
Grihalakshmi

ഇവിടം പൂക്കളുടെ ഇടം

സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw

time-read
3 mins  |
May 16 - 31, 2023