يحاول ذهب - حر
വീഴ്ചയില്ലാതെ കരുതൽ
April 12, 2025
|Vanitha
കുട്ടികളിലെ കുഴഞ്ഞുവീണുള്ള മരണങ്ങളുടെ കാരണമറിയാം. കുരുന്നുജീവൻ രക്ഷിക്കാൻ ഉടനടി എന്തൊക്കെ ചെയ്യണമെന്നു പഠിക്കാം
തലവേദന മൂലം ക്ലാറിയിലെ ഡെസ്കിൽ തലവച്ചു കിടന്ന എട്ടാം ക്ലാസുകാരി കുഴഞ്ഞു വീണു മരിച്ചു. രണ്ടാംക്ലാസ് വിദ്യാർഥി കുഴഞ്ഞു വീണു ജീവൻ പൊലിഞ്ഞു. അടുത്തിടെ നാം വായി ച്ച വാർത്തകളിൽ ചിലതാണിവ. മുതിർന്നവരെപ്പോലെ തന്നെ കുഴഞ്ഞുവീണു പെട്ടെന്നുള്ള മരണം കുട്ടികളിലുമുണ്ടാകാം. കുട്ടികൾ കുഴഞ്ഞുവീഴുകയോ അപായസൂചനകൾ പ്രകടിപ്പിക്കുകയോ ചെയ്താൽ പെട്ടെന്നു പ്രഥമശുശ്രൂഷ നൽകുകയും വൈദ്യസഹായം ഉറപ്പാക്കുകയും ചെയ്യണം. ചില സാഹചര്യങ്ങളിലെങ്കിലും ജീവൻ തിരികെ പിടിക്കാൻ ഈ ശ്രമം ഗുണകരമാകും.
കാരണങ്ങൾ തിരിച്ചറിയാം
നിർജലീകരണം, ഭക്ഷണം കഴിക്കാതിരിക്കുക, ദീർഘനേരം നിൽക്കുക, ചില തരം രോഗങ്ങൾ തുടങ്ങിയ അവസ്ഥകളിൽ കുട്ടികൾ തലചുറ്റി വീഴാറുണ്ട്. സാധാരണ രീതിയിലുള്ള തലചുറ്റലാണെങ്കിൽ കിടക്കുമ്പോൾ തലച്ചോറിലേക്കുളള രക്തയോട്ടം സുഗമമാകുകയും ബോധക്ഷയം മാറുകയും ചെയ്യും. ചില സാഹചര്യങ്ങളിൽ കുട്ടികളിലും കുഴഞ്ഞുവീഴുമ്പോൾ ഹൃദയസ്തംഭനമുണ്ടാകാം.
ഹൃദയമിടിപ്പിലുണ്ടാകുന്ന താളപ്പിഴ പെട്ടെന്നു കുഴഞ്ഞു വീഴുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. ഹൃദയമിടിപ്പു കുറയുകയോ കൂടുകയോ ചെയ്യുന്നതു ക്രമേണ തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയ്ക്കുകയും പെട്ടെന്നു കുഴഞ്ഞു വീഴാനിടയാക്കുകയും ചെയ്യും. ജന്മനാ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉളളവരിൽ പലപ്പോഴും ഈ അവസ്ഥ കൃത്യമായി തിരിച്ചറിയണമെന്നില്ല. ചിലരിൽ വളരുന്ന പ്രായത്തിലാകാം ലക്ഷണങ്ങൾ പ്രകടമാകുക.
ശരീരത്തിലെ പ്രധാന രക്തക്കുഴലുകളിൽ എവിടെയെങ്കിലും ഭിത്തിക്ക് കട്ടി കുറവാകുകയും ഈ ഭാഗത്തു വീക്കമുണ്ടാകുകയും ചെയ്യും. അയോർട്ടിക് അന്യൂറിസം എന്നാണ് ഈ അവസ്ഥയുടെ പേര്. ബലക്ഷയമുള്ള ഈ ഭാഗം ഏതെങ്കിലും തരത്തിൽ പൊട്ടാനിടയുണ്ട്.
ഹൃദയത്തിനു പുറത്തേക്കു പോകുന്നത്, വയറിനുള്ളിലുള്ളത്, തലച്ചോറിലേക്കുളളത് ഇങ്ങനെ മൂന്നു ഭാഗങ്ങളിലുള്ള പ്രധാന രക്തധമനി പൊട്ടിയാൽ അപകടകരമായ അവസ്ഥയിലേക്കു നീങ്ങാം. പെട്ടെന്നു രക്തസ്രാവമുണ്ടാകുകയും ഹൃദയസ്തംഭനമുണ്ടാകുകയും ചെയ്യാം.
അപസ്മാരം ഹൃദയസ്തംഭനത്തിനു കാരണമാകാറില്ല. എന്നാൽ ചില സാഹചര്യങ്ങളിൽ ഹൃദയസ്പന്ദനത്തിൽ പ്രശ്നങ്ങളുണ്ടാക്കാനും തുടർന്നു ഹൃദയസ്തംഭനമുണ്ടാകാനും സാധ്യതയുണ്ട്.
هذه القصة من طبعة April 12, 2025 من Vanitha.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Vanitha
Vanitha
INVISIBLE STAR
സിനിമകളുടെയും ബിസിനസിന്റെയും തിരക്കിലാണ് ദൃശ്യം സിനിമയിലെ വരുൺ പ്രഭാകറായ റോഷൻ ബഷീർ
2 mins
June 06, 2026
Vanitha
പിന്നെയും പിന്നെയും ആരോ കിനാവിന്റെ
ആ ഗിരീഷ് പുത്തഞ്ചേരിയുടെ വേർപാടിന് 16 വർഷം. എങ്കിലും പാട്ടുകൾക്ക് ഇന്നും യൗവനം. ഭാര്യ ബിന പുത്തഞ്ചേരിയുടെ ഓർമകളിലൂടെ
3 mins
June 06, 2026
Vanitha
വിദേശ ചെടികൾ നാട്ടിൽ വിൽക്കാൻ
ചെടികൾ ഇറക്കുമതി ചെയ്തു വിൽപന നടത്താൻ അറിയേണ്ട കാര്യങ്ങൾ
1 mins
June 06, 2026
Vanitha
എങ്ങനെ നേടാം ഉറപ്പുള്ള സമ്പാദ്യം
വിപണിയിലെ തകർച്ച, സ്വർണവിലയിലെ മാറ്റങ്ങൾ ഇതൊന്നും ബാധിക്കാതെ ഉറപ്പുള്ള സമ്പാദ്യം നേടാൻ സഹായിക്കുന്ന സ്റ്റോയിക് ഫിനാൻസ് തന്ത്രങ്ങൾ
2 mins
June 06, 2026
Vanitha
പ്യാർ കി കഹാനി
ഹിന്ദി അറിയാത്ത അരവിന്ദും ഹിന്ദിക്കാരി പല്ലവിയും തമ്മിൽ പ്രണയിച്ച കഥ
1 mins
June 06, 2026
Vanitha
MLA Ramesh USHARODY
പാലക്കാട് മണ്ഡലത്തിലൂടെ ഉഷാറായി പായുന്ന രമേഷ് പിഷാരടിക്കൊപ്പം ഒരു ദിനം
4 mins
June 06, 2026
Vanitha
സ്വയം സർവിസ് ചെയ്യാം.തയ്യൽ മെഷിൻ
വീട്ടിൽ തയ്യൽ മെഷീൻ ഉപയോഗിക്കുന്നവർ പതിവായി നേരിടുന്ന പ്രശ്നങ്ങളും സ്വയം ചെയ്യാവുന്ന പരിഹാരങ്ങളും അറിയാം
2 mins
May 23, 2026
Vanitha
മെസി ഇതറിയുന്നുവോ
ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം
2 mins
May 23, 2026
Vanitha
ഇതു സ്വപ്നം പൂക്കുമിടം
കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്
2 mins
May 23, 2026
Vanitha
POWER, TAILORED
ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്
1 mins
May 23, 2026
Listen
Translate
Change font size

