يحاول ذهب - حر
ഒപ്പമെത്തി വീണ്ടും ഭാഗ്യം
February 15, 2025
|Vanitha
മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സ് കവർന്ന അശ്വതി വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം സീരിയൽ രംഗത്തേക്കു മടങ്ങിയെത്തുമ്പോൾ
അൽഫോൻസാമ്മ എന്നു മാത്രം പറഞ്ഞാൽ മതി, മലയാളികൾ അശ്വതിയെ തിരിച്ചറിയും. വെറും നാലു സീരിയലുകളിൽ മാത്രമേ അശ്വതി അഭിനയിച്ചിട്ടുള്ളൂ. അതിൽ രണ്ടെണ്ണം മലയാളം സീരിയൽ ചരിത്രത്തിലെ സൂപ്പർ ഹിറ്റുകളായി: "അൽഫോൻസാമ്മയും കുങ്കുമപ്പൂവും'. അൽഫോൻസാമ്മയിൽ കരുണയുടെ മഹാപ്രവാഹമെങ്കിൽ കുങ്കുമപ്പൂവിൽ അമല എന്ന വില്ലത്തി.
കരിയറിൽ തിളങ്ങി നിൽക്കുമ്പോൾ പെട്ടെന്നൊരു നാൾ സീരിയൽ ലോകത്തു നിന്ന് അശ്വതി അപ്രത്യക്ഷയായി. ഒൻപതു വർഷത്തെ ഇടവേള അവസാനിച്ചിരിക്കുന്നു. "സുസു (സുരഭിയും സുഹാസിനിയും) എന്ന ഹാസ്യ പരമ്പരയിലെ ലക്ഷ്മിയായി മടങ്ങി വരവ് ആഘോഷമാക്കിയിരിക്കുകയാണ് അശ്വതി.
അങ്ങനെ ലക്ഷ്മിയായി
“ഞാൻ അളിയൻസ് എന്ന സീരിയലിന്റെ എല്ലാ എപ്പിസോഡും മുടങ്ങാതെ കാണും. അങ്ങനെയാണ് അതിന്റെ സംവിധായകൻ രാജേഷ് തലച്ചിറയെ പരിചയപ്പെടുന്നത്. വീണ്ടും അഭിനയരംഗത്തേക്കു തിരിച്ചെത്താമെന്നു തോന്നിത്തുടങ്ങിയ കാലത്ത്, എന്തെങ്കിലും നല്ല വേഷമുണ്ടെങ്കിൽ പരിഗണിക്കണം എന്നു പറഞ്ഞിരുന്നു. അങ്ങനെയാണ് സുസു'വിലെ ലക്ഷ്മിയാകാൻ വിളി വന്നത്.
ഞാൻ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത മേഖലയാണു കോമഡി. "സിറ്റ് കോം' എന്നതിന്റെ ഫുൾ ഫോം സിറ്റുവേഷൻ കോമഡി എന്നാണെന്നു പോലും അറിയില്ലായിരുന്നു. സീരിയലിൽ പ്രോംപ്റ്റിങ് ഉണ്ടാകും. ഡയലോഗ് പറഞ്ഞു തരുന്നതു നമ്മൾ ആവർത്തിച്ചാൽ മതി. ഇത് ലൈവ് റിക്കോർഡിങ് ആണ്. ആദ്യം ടെൻഷൻ തോന്നിയെങ്കിലും കാര്യങ്ങൾ വേഗം പഠിച്ചെടുത്തു.
സുസു ആദ്യ സീസണിൽ സംഗീത ശിവൻ മനോഹരമായി അവതരിപ്പിച്ച കഥാപാത്രമാണു ലക്ഷ്മി. അല്പം കുശുമ്പും അസൂയയും മണ്ടത്തരവും ആഡംബര ഭ്രമവുമൊക്കെയുണ്ടെങ്കിലും ഒരു പാവം കഥാപാത്രം. ഞാൻ മുൻപ് ഇങ്ങനെയൊരു വേഷം അവതരിപ്പിച്ചിട്ടില്ല. എത്രത്തോളം നന്നാകുമെന്ന ആശങ്ക തോന്നിയിരുന്നു. പക്ഷേ, കുറച്ച് എപ്പിസോഡുകൾ കഴിഞ്ഞപ്പോഴേ നല്ല അഭിപ്രായങ്ങളും അഭിനന്ദനങ്ങളും ലഭിച്ചു തുടങ്ങി. അതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാകില്ല. അടുത്തിടെ എന്റെ നാടായ പാലക്കാട് വച്ചു കുറച്ചു കുട്ടികൾ എന്നെ കണ്ട് "ദേ... ലക്ഷ്മി' എന്നു പറഞ്ഞ് ഓടി അടുത്തു വന്നു. വീണ്ടും ഒരു കഥാപാത്രമായി തിരിച്ചറിയപ്പെടുന്നതിൽ വലിയ സന്തോഷം.'' ജീവിതത്തിലെയും അഭിനയരംഗത്തെയും പുതിയ വിശേഷങ്ങൾ അശ്വതി പറഞ്ഞു തുടങ്ങി.
മനസ്സ് നൊന്ത അപമാനങ്ങൾ
هذه القصة من طبعة February 15, 2025 من Vanitha.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Vanitha
Vanitha
INVISIBLE STAR
സിനിമകളുടെയും ബിസിനസിന്റെയും തിരക്കിലാണ് ദൃശ്യം സിനിമയിലെ വരുൺ പ്രഭാകറായ റോഷൻ ബഷീർ
2 mins
June 06, 2026
Vanitha
പിന്നെയും പിന്നെയും ആരോ കിനാവിന്റെ
ആ ഗിരീഷ് പുത്തഞ്ചേരിയുടെ വേർപാടിന് 16 വർഷം. എങ്കിലും പാട്ടുകൾക്ക് ഇന്നും യൗവനം. ഭാര്യ ബിന പുത്തഞ്ചേരിയുടെ ഓർമകളിലൂടെ
3 mins
June 06, 2026
Vanitha
വിദേശ ചെടികൾ നാട്ടിൽ വിൽക്കാൻ
ചെടികൾ ഇറക്കുമതി ചെയ്തു വിൽപന നടത്താൻ അറിയേണ്ട കാര്യങ്ങൾ
1 mins
June 06, 2026
Vanitha
എങ്ങനെ നേടാം ഉറപ്പുള്ള സമ്പാദ്യം
വിപണിയിലെ തകർച്ച, സ്വർണവിലയിലെ മാറ്റങ്ങൾ ഇതൊന്നും ബാധിക്കാതെ ഉറപ്പുള്ള സമ്പാദ്യം നേടാൻ സഹായിക്കുന്ന സ്റ്റോയിക് ഫിനാൻസ് തന്ത്രങ്ങൾ
2 mins
June 06, 2026
Vanitha
പ്യാർ കി കഹാനി
ഹിന്ദി അറിയാത്ത അരവിന്ദും ഹിന്ദിക്കാരി പല്ലവിയും തമ്മിൽ പ്രണയിച്ച കഥ
1 mins
June 06, 2026
Vanitha
MLA Ramesh USHARODY
പാലക്കാട് മണ്ഡലത്തിലൂടെ ഉഷാറായി പായുന്ന രമേഷ് പിഷാരടിക്കൊപ്പം ഒരു ദിനം
4 mins
June 06, 2026
Vanitha
സ്വയം സർവിസ് ചെയ്യാം.തയ്യൽ മെഷിൻ
വീട്ടിൽ തയ്യൽ മെഷീൻ ഉപയോഗിക്കുന്നവർ പതിവായി നേരിടുന്ന പ്രശ്നങ്ങളും സ്വയം ചെയ്യാവുന്ന പരിഹാരങ്ങളും അറിയാം
2 mins
May 23, 2026
Vanitha
മെസി ഇതറിയുന്നുവോ
ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം
2 mins
May 23, 2026
Vanitha
ഇതു സ്വപ്നം പൂക്കുമിടം
കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്
2 mins
May 23, 2026
Vanitha
POWER, TAILORED
ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്
1 mins
May 23, 2026
Listen
Translate
Change font size

