يحاول ذهب - حر

നെഞ്ചിലുണ്ട് നീയെന്നും...

January 04, 2025

|

Vanitha

സഹപാഠികളുടെ മാനസിക പീഡനത്തിൽ മനംനൊന്തു ജീവൻ അവസാനിപ്പിച്ച അഞ്ചു സജീവിന്റെ മാതാപിതാക്കൾ സംസാരിക്കുന്നു

- അഞ്ജലി അനിൽകുമാർ

നെഞ്ചിലുണ്ട് നീയെന്നും...

കഴിഞ്ഞ ദിവസമാണു മോൾടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയത്. തലയ്ക്കും ഇടുപ്പിനും തുടയ്ക്കുമുണ്ടായ പരുക്കുകളാണു ഞങ്ങളുടെ കുഞ്ഞിന്റെ മരണകാരണം. എന്തു മാത്രം വേദനിച്ചാണ് എന്റെ കുഞ്ഞ് ഈ ലോകത്തു നിന്നു പോയത്. ''സഹപാഠികളുടെ മാനസിക പീഡനത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത അമ്മു സജീവിന്റെ വീട്ടിൽ നിറയുന്ന തേങ്ങലുകൾ അറിയാതെ നമ്മുടെ കണ്ണുനിറയ്ക്കും.

2024 നവംബർ 15നാണ് ചുട്ടിപ്പാറ എസ്എംഇ കോളജിലെ അവസാനവർഷ നഴ്സിങ് വിദ്യാർഥിയായ അമ്മു ഹോസ്റ്റൽ കെട്ടിടത്തിനു മുകളിൽ നിന്നു വീണു മരിക്കുന്നത്.

“എന്തൊക്കെ സംഭവിച്ചാലും അച്ഛനും അമ്മയും കുടെയുണ്ടെന്ന് ആവർത്തിച്ചു പറഞ്ഞതാണ്. കോഴ്സ് അവസാനിക്കാൻ മാസങ്ങളേ ബാക്കിയുണ്ടായിരുന്നുള്ളൂ. ഏതു മോശം സമയത്താണോ ഞങ്ങളുടെ കുഞ്ഞിന് ഇതു ചെയ്യാൻ തോന്നിയത്. ചെയ്തതല്ല, ചെയ്യിച്ചതാണ്.'' തിരുവനന്തപുരം അയിരൂപ്പാറയിലെ ശിവം എന്ന വീട്ടിൽ സ്വപ്നങ്ങളും പ്രതീക്ഷകളും കത്തിയമർന്ന്, ജീവൻ മാത്രം ബാക്കിയായ രണ്ടു പേരുണ്ട്, അമ്മുവിന്റെ അച്ഛൻ സജീവനും അമ്മ രാധാമണിയും. കുഞ്ഞനുജത്തി വിടവാങ്ങിയെന്നതു വിശ്വസിക്കാൻ ചേട്ടൻ അഖിലിന് ഇപ്പോഴും സാധിച്ചിട്ടില്ല.

അമ്മു വായിച്ചു വച്ച പുസ്തകങ്ങളുടെ കൂട്ടത്തിൽ നിന്ന് "ഇക്കിഗായ്' കയ്യിലെടുത്ത് സജീവൻ മെല്ലെ തലോടി. കയ്യിൽ കിട്ടുന്ന പുസ്തകങ്ങൾ വായിച്ചു തീരുന്നതുവരെ വിശ്രമമില്ലായിരുന്നു അവൾക്ക്.'' തളർന്ന മുഖത്തോടെ സജീവൻ പറഞ്ഞു.

ലാളിച്ചു വളർത്തിയ മകൾ ഈ ലോകത്തോടു വിട പറഞ്ഞിട്ടു രണ്ടു മാസമാകുമ്പോൾ പൊലിഞ്ഞത് നീണ്ട 22 വർഷം ഈ അച്ഛനും അമ്മയും കണ്ട സ്വപ്നങ്ങളാണ്.

“ഒരുപാടു മോഹങ്ങൾ ബാക്കിയാക്കിയാണ് അവൾ പോയത്. മനസ്സു വല്ലാതെ വിഷമിച്ചിട്ടുണ്ടാകും. ഒരു പാവമായിരുന്നെന്നേ... ആ കുഞ്ഞിനോടെന്തിനായിരുന്നു ഈ ക്രൂരത? അവരും അമ്മുവിനെപ്പോലെ മൂന്നു കുട്ടികളല്ലേ? ഇത്ര മനഃസാക്ഷിയില്ലാതെയാകാമോ?''

ഞങ്ങളുടെ കുസൃതിക്കുടുക്ക

“അഖിൽ ജനിച്ച് ആറു വർഷത്തിനു ശേഷം പിറന്ന കൺമണിയാണ്. കുഞ്ഞിനെ ആദ്യമായി കയ്യിൽ എടുത്ത ദിവസം ഈ ലോകത്തിൽ തന്നെ ഏറ്റവും ഭാഗ്യവാനായ അച്ഛൻ ഞാനാണെന്നു തോന്നി. കാത്തുകാത്തുവച്ച പേര്, അമ്മു, കാതിൽ വിളിച്ചപ്പോൾ കുഞ്ഞിക്കണ്ണുതുറന്ന് അവളെന്നെ നോക്കി. ആ നോട്ടം ഇന്നും മനസ്സിലുണ്ട്.'' കുഞ്ഞമ്മുവിനെക്കുറിച്ചു പറയാൻ സജീവന്റെ മനസ്സ് വെമ്പൽ കൊണ്ടു.

المزيد من القصص من Vanitha

Vanitha

Vanitha

ഒരുമിച്ച് കിട്ടിയ ഭാഗ്യങ്ങൾ

ഹൃദയപൂർവം സിനിമയിലൂടെ മലയാളത്തിന്റെ ഹൃദയം സ്വന്തമാക്കിയ ടിസ് തോമസിന്റെ വിശേഷങ്ങൾ

time to read

1 mins

October 11, 2025

Vanitha

Vanitha

കൂട്ടുകൂടാം, കുട്ടികളോട്

മക്കളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കൂ, എവിടെ നിന്നാവും അവർക്ക് ആ പ്രവൃത്തി ചെയ്യാൻ പ്രേരണ കിട്ടിയതെന്ന് ? നല്ല പേരന്റിങ്ങിനുള്ള വഴികൾ

time to read

2 mins

September 27, 2025

Vanitha

Vanitha

പ്രിയമുള്ളിടത്തും നിറയട്ടെ പച്ചപ്പ്

കോർട്ട്യാർഡിൽ പച്ചപ്പ് ചേർത്തു വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം

time to read

1 mins

September 27, 2025

Vanitha

Vanitha

BE കൂൾ

ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം മനസ്സു കൈവിടാതെ കാക്കാനും സമ്മർദത്തോടു 'കടക്കു പുറത്ത് എന്നു പറയാനും നമുക്കു കൈകോർക്കാം

time to read

4 mins

September 27, 2025

Vanitha

Vanitha

പുതിയ രാജ്യത്ത് മക്കളുടെ വിദ്യാഭ്യാസം

ജോലി തേടി പുതിയ രാജ്യത്തു കുടുംബവുമായി എത്തുമ്പോൾ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അതിപ്രധാനമാണ് ഈ കാര്യങ്ങൾ

time to read

4 mins

September 27, 2025

Vanitha

Vanitha

യൂറിനറി ഇൻഫക്ഷന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാമെന്ന് അറിയാമോ? നിറം മാറ്റം ശ്രദ്ധിക്കുക

ഒരു സ്ത്രിയുടെ ജീവിതമൂലധനമാണ് അവളുടെ ആരോഗ്യം. സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആധികാരികമായ മറുപടി നൽകുന്ന പംക്തി

time to read

1 mins

September 27, 2025

Vanitha

Vanitha

സ്കിൻ സൈക്ലിങ്

ചർമസൗന്ദര്യം കാക്കാൻ വളരെ കുറച്ച് ഉൽപന്നങ്ങൾ ചിട്ടയായി ആവർത്തിച്ച് ഉപയോഗിക്കുന്ന രീതിയാണ് സ്കിൻ സൈക്ലിങ്

time to read

2 mins

September 27, 2025

Vanitha

Vanitha

അടവിനും അഭിനയത്തിനും കളരി

മൂന്നര വയസ്സിൽ ബാഹുബലിയുടെ ഭാഗമായി തുടക്കം, ഇന്നു മലയാളികളുടെ സ്വന്തം കുഞ്ഞി നീലി

time to read

1 mins

September 27, 2025

Vanitha

Vanitha

ലേഡി ഫൈറ്റ് MASTER

ദക്ഷിണേന്ത്യയിലെ ഒരേയൊരു വനിതാ ഫൈറ്റ് മാസ്റ്ററാണ് കൊച്ചി സ്വദേശി കാളി. സിനിമയിലും ജീവിതത്തിലും നേരിട്ട സംഘട്ടനങ്ങൾ അവർ തുറന്നു പറയുന്നു

time to read

3 mins

September 27, 2025

Vanitha

Vanitha

രാജവെമ്പാലയും അണലിയും നിസ്സാ...രം

“രാജവെമ്പാലയെ പിടിക്കണമെന്നു സ്വപ്നം കണ്ടു എന്നു പറഞ്ഞാൽ ആരും അതിശയിക്കരുത്

time to read

2 mins

September 27, 2025

Listen

Translate

Share

-
+

Change font size