يحاول ذهب - حر
കൊടുങ്കാടിന്റെ ഡോക്ടർ
November 23, 2024
|Vanitha
സഞ്ചരിക്കുന്ന ആശുപത്രിയുമായി അതിരപ്പിള്ളി വനമേഖലയിലെ ആദിവാസി ഗ്രാമങ്ങളിൽ 13 വർഷമായി സേവനം തുടരുന്ന ഡോ.യു.ഡി. ഷിനിലിനും സംഘത്തിനുമൊപ്പം ഒരു യാത്ര
ഇക്കഴിഞ്ഞ മേയ് ആറാം തീയതിയാണ് ഈ സംഭവം നടക്കുന്നത്. അന്ന് അതിരപ്പിള്ളി പഞ്ചായത്തിലെ വാച്ചുമരം ആദിവാസി ഗ്രാമത്തിൽ നിന്ന് കാട്ടിൽ വിറകൊടിക്കാൻ പോയ, കാഴ്ച പരിമിതിയുള്ള അമ്മിണി എന്ന അറുപതുകാരിയെ കാണാതായി. വനം വകുപ്പും പൊലീസും ദുരന്തനിവാരണസേനയുമെല്ലാം തിരച്ചിൽ നടത്തി. ഒരു തുമ്പും ഇതുവരെ കിട്ടിയില്ല. കാട്ടാന ചവിട്ടിയോ, പെരുമ്പാമ്പ് വിഴുങ്ങിയോ അങ്ങനെ സംശയങ്ങൾ പലതും ഉയരുന്നു. മൂന്നാമതൊരു സാധ്യത കടുവയുടെ ആക്രമണമാണ്. പക്ഷേ, ഈ പറഞ്ഞതിനൊന്നും യാതൊരു തെളിവുമില്ല. ഏഴുമാസം കഴിഞ്ഞിട്ടും അജ്ഞാതമായി തുടരുന്നു അമ്മിണി എന്ന അറുപതുകാരി. ഇതുവരെ പുറംലോകം ഒന്നും അറിഞ്ഞിട്ടില്ല. അമ്മിണിക്കുവേണ്ടി സംസാരിക്കാൻ സോഷ്യൽ മീഡിയ മുന്നോട്ടു വന്നിട്ടുമില്ല.
ഇതൊരു അമ്മിണിയുടെ മാത്രം ജീവിതമല്ല. മലക്കപ്പാറ മുതൽ വാണിയംപാറ വരെയും ചേലക്കര മുതൽ പഴയന്നൂർ വരെയും നീണ്ടു നിവർന്നു കിടക്കുന്ന ഭംഗിയുള്ള വെള്ളച്ചാട്ടങ്ങൾ നിറഞ്ഞ, അതിരപ്പിള്ളിയിലെ ആദിവാസി ഗ്രാമങ്ങളിൽ നടക്കുന്ന സംഭവമാണ്. നടവഴി പോലുമില്ലാത്ത ആ ആദിവാസി ഗ്രാമങ്ങളിൽ സേവനം നടത്തുന്ന ഒരു ഡോക്ടർക്കും സംഘത്തിനുമൊപ്പം ഒരു യാത്ര പോയ് വരാം.
ഒരു ആശുപത്രി പുറപ്പെടുന്നു
രാവിലെ എട്ടുമണിക്ക് തന്നെ ഡോ. യു.ഡി. ഷിനിലും സംഘവും യാത്രയ്ക്കു തയാറായി. ആദിവാസി ഗ്രാമങ്ങളിൽ സേവനം എത്തിക്കാനുള്ള നാഷനൽ ഹെൽത് മിഷന്റെ തൃശൂർ ജില്ലയിലെ ട്രൈബൽ മൊബൈൽ യൂണിറ്റ് അദ്ദേഹത്തിന് ഒപ്പമുണ്ട്. ജൂനിയർ ഹെൽ ത് ഇൻസ്പെക്ടർ എം.എം. മനോജ്, സ്റ്റാഫ് നഴ്സ് എ.എസ്. അശ്വിൻ, ഫാർമസിസ്റ്റ് സി.ആർ. കൃഷ്ണപ്രസാദ്, ഡവർ ടി.ടി. മണിലാൽ എന്നിവരാണ് സംഘത്തിലുള്ളത്. മണിലാൽ അതിരപ്പിള്ളിക്കാരനാണ്. അതുകൊണ്ടുതന്നെ റോഡിൽ മാത്രമല്ല കാട്ടിലും മണിലാലാണു വഴികാട്ടി.
“13 വർഷമായി ഈ യാത്ര തുടങ്ങിയിട്ട്. 42 ആദിവാസി ഗ്രാമങ്ങളിലാണു ഞങ്ങളുടെ സേവനം. നേരം പുലരുമ്പോൾ തന്നെ ഞങ്ങളെ കാത്തിരിക്കുന്ന നൂറുകണക്കിനു മനുഷ്യരുടെ മുഖം ഓർമ വരും. അതുകൊണ്ട് അവധി എടുക്കാൻ പോലും തോന്നാറില്ല. അത്രയ്ക്കും ദുരിതം നിറഞ്ഞ ജീവിതത്തിലൂടെയാണ് അവർ കടന്നുപോകുന്നത് യാത്രാമധ്യേ ഡോ. ഷിനിൽ പറഞ്ഞു.
هذه القصة من طبعة November 23, 2024 من Vanitha.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Vanitha
Vanitha
INVISIBLE STAR
സിനിമകളുടെയും ബിസിനസിന്റെയും തിരക്കിലാണ് ദൃശ്യം സിനിമയിലെ വരുൺ പ്രഭാകറായ റോഷൻ ബഷീർ
2 mins
June 06, 2026
Vanitha
പിന്നെയും പിന്നെയും ആരോ കിനാവിന്റെ
ആ ഗിരീഷ് പുത്തഞ്ചേരിയുടെ വേർപാടിന് 16 വർഷം. എങ്കിലും പാട്ടുകൾക്ക് ഇന്നും യൗവനം. ഭാര്യ ബിന പുത്തഞ്ചേരിയുടെ ഓർമകളിലൂടെ
3 mins
June 06, 2026
Vanitha
വിദേശ ചെടികൾ നാട്ടിൽ വിൽക്കാൻ
ചെടികൾ ഇറക്കുമതി ചെയ്തു വിൽപന നടത്താൻ അറിയേണ്ട കാര്യങ്ങൾ
1 mins
June 06, 2026
Vanitha
എങ്ങനെ നേടാം ഉറപ്പുള്ള സമ്പാദ്യം
വിപണിയിലെ തകർച്ച, സ്വർണവിലയിലെ മാറ്റങ്ങൾ ഇതൊന്നും ബാധിക്കാതെ ഉറപ്പുള്ള സമ്പാദ്യം നേടാൻ സഹായിക്കുന്ന സ്റ്റോയിക് ഫിനാൻസ് തന്ത്രങ്ങൾ
2 mins
June 06, 2026
Vanitha
പ്യാർ കി കഹാനി
ഹിന്ദി അറിയാത്ത അരവിന്ദും ഹിന്ദിക്കാരി പല്ലവിയും തമ്മിൽ പ്രണയിച്ച കഥ
1 mins
June 06, 2026
Vanitha
MLA Ramesh USHARODY
പാലക്കാട് മണ്ഡലത്തിലൂടെ ഉഷാറായി പായുന്ന രമേഷ് പിഷാരടിക്കൊപ്പം ഒരു ദിനം
4 mins
June 06, 2026
Vanitha
സ്വയം സർവിസ് ചെയ്യാം.തയ്യൽ മെഷിൻ
വീട്ടിൽ തയ്യൽ മെഷീൻ ഉപയോഗിക്കുന്നവർ പതിവായി നേരിടുന്ന പ്രശ്നങ്ങളും സ്വയം ചെയ്യാവുന്ന പരിഹാരങ്ങളും അറിയാം
2 mins
May 23, 2026
Vanitha
മെസി ഇതറിയുന്നുവോ
ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം
2 mins
May 23, 2026
Vanitha
ഇതു സ്വപ്നം പൂക്കുമിടം
കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്
2 mins
May 23, 2026
Vanitha
POWER, TAILORED
ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്
1 mins
May 23, 2026
Listen
Translate
Change font size

