يحاول ذهب - حر
തട്ടിവിട്ടോ പുട്ട്
August 20, 2022
|Vanitha
“ഒരു തിരഞ്ഞെടുപ്പ് വച്ചാൽ പൊറോട്ടയ്ക്കേ നിങ്ങൾ വോട്ടു കുത്തു എന്നറിയാം. എന്നാലും എനിക്ക് നിങ്ങളോട് നിറയെ സ്നേഹമാണ് "പുട്ട് പറയുന്നത് കേൾക്കൂ...
-
പണവും പ്രതാപവും നമുക്കെന്തിനാ...
പുട്ടുണ്ടല്ലോ... പുട്ടിന്റെ പൊടിയുണ്ടല്ലോ...
പ്രിയപ്പെട്ടവരേ... ഈ പാട്ടു കേൾക്കുമ്പോൾ തന്നെ ആവിയിൽ വെന്ത ചൂട് പുട്ടിന്റെ മണം മനസ്സിലേക്ക് ഓടിക്കയറി വരുന്നില്ലേ. നാവിൽ വെള്ളമൂറുന്നില്ലേ... വയറ് നിറയെ പുട്ടും ഇഷ്ടപ്പെട്ട കറിയും കൂട്ടി അടിക്കുന്നതിനെക്കാൾ സന്തോഷം ഭൂലോകത്ത് മറ്റെന്തെങ്കിലും ഭക്ഷണം തരുമോ? ഞാൻ, അതായത് നിങ്ങളുടെ സ്വന്തം പുട്ട്, ഇതു പറഞ്ഞാൽ നിങ്ങൾക്ക് തോന്നും തള്ളുകയാണെന്ന്. നിത്യവും എത്രയോ തള്ള് കൊള്ളുന്ന ഞാൻ അൽപം തള്ളുന്നതിൽ തെറ്റുണ്ടോ? കാലാ കാലങ്ങളായി നിങ്ങളുടെ വയറും മനസ്സും നിറച്ചെങ്കിലും ആ പാട്ട് വന്നതിൽ പിന്നെയാണ് എനിക്ക് സമൂഹത്തിൽ നിലയും വിലയുമൊക്കെയുണ്ടായത്. എന്നാലും ഒരു തിരഞ്ഞെടുപ്പു വച്ചാൽ പൊറോട്ടയ്ക്കേ നിങ്ങൾ വോട്ട് കുത്തൂ എന്ന് എനിക്കറിയാം. നേരം പുലരുമ്പോഴേ എഴുന്നേറ്റ് കോലുകൊണ്ടുള്ള കുത്തുകളേറ്റ് നിങ്ങളുടെ പ്രാതൽ ധന്യമാക്കുന്ന എന്നെ പൊറോട്ടയെ കാണുന്ന മാത്രയിൽ സൗകര്യപൂർവം നിങ്ങളങ്ങു മറക്കും. ഫലമോ? വെള്ളം കുടിച്ച് വയർ നിറയ്ക്കേണ്ടി വരും.
നിത്യവും രാവിലെ പുട്ടും തട്ടിവിട്ടിട്ട് തരം പോലെ കൂറു മാറുമെങ്കിലും മലയാളികളോടുള്ള എന്റെ സ്നേഹത്തിന് ഒരു കുറവും ഇല്ല. കാരണം നല്ല പുട്ട് പുട്ട് പോലുള്ള മനസ്സാണ് എനിക്ക്. ഒരു കാര്യം ചോദിച്ചാൽ സത്യം പറയണം. പയറും പപ്പടവും ചേർത്ത് ഉരുട്ടിയ പുട്ടുരുളയുടെ സ്വാദ് ലോകത്ത് ഏതെങ്കിലും ആഹാര സാധനത്തിനുണ്ടോ? ഇതിന് മറുപടി പറയേണ്ടത് സന്തോഷ് ജോർജ് കുളങ്ങര എന്ന ചേട്ടനാണ്. എല്ലാ രാജ്യത്തെയും ഫൂഡ് ശാപ്പിട്ടിട്ടുള്ള അദ്ദേഹത്തോട് ചോദിച്ചു മനസ്സിലാക്കൂ.
പൊറോട്ടയോടാണ് പ്രണയം എന്നൊക്കെ തട്ടിമുളിച്ചാലും നേരം വെളുക്കുന്ന നേരത്ത് ഞാൻ തന്നെയല്ലേ മിക്ക ദിവസവും നിങ്ങളുടെ വീട്ടിലെ അതിഥി? എത്രയെത്ര വീട്ടമ്മമാരും ഒറ്റയ്ക്ക് താമസിക്കുന്ന പുരുഷകേസരികളുമാണ് എന്നെക്കൊണ്ട് നേരമില്ലാത്ത നേരങ്ങളെ നേരിടുന്നത്.
അങ്ങനെയുള്ള എന്നെ ഈയിടയ്ക്ക് ഒരു കൊച്ചു കുട്ടി, എഴുതി കൊച്ചാക്കി കളഞ്ഞു. "പുട്ട് ബന്ധങ്ങൾ തകർക്കും എന്നൊക്കെ അവനങ്ങു വച്ചു കാച്ചി. അതും ഇംഗ്ലിഷില്. അവന്റെ ടീച്ചറാണെങ്കിൽ അതിന് ഫുൾ മാർക്കും ഇട്ടു കൊടുത്തു. ഇങ്ങനെയാണ് ടീച്ചർമാരേ നിങ്ങൾ പിള്ളേരെ വഴി തെറ്റിക്കുന്നത്.
هذه القصة من طبعة August 20, 2022 من Vanitha.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Vanitha
Vanitha
ടോക്സിക് ആകരുതേ ഡീ ടോക്സ് ഡയറ്റ്
ജൂസ് മാത്രം കഴിക്കുന്നതു ശരീരത്തിനു പല തരത്തിലുള്ള സമ്മർദം നൽകും. അശാസ്ത്രീയമായ ഡി ടോക്സ് ഡയറ്റ് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തെല്ലാം?
2 mins
February 28, 2026
Vanitha
കോവിഡ് കാലം കുട്ടികളെ ബാധിച്ചതെങ്ങനെ?
കോവിഡ് 19 കാലത്ത് ശൈശവം പിന്നിട്ട കുട്ടികൾ നേരിടുന്ന വളർച്ചാ പ്രശ്നങ്ങൾ ലക്ഷണങ്ങളിലൂടെ മനസ്സിലാക്കാം, പരിഹരിക്കാം
3 mins
February 28, 2026
Vanitha
കുട്ടികളും സുരക്ഷയും സോഷ്യൽ മീഡിയയും
സോഷ്യൽ മീഡിയയിൽ അപകീർത്തി ഉണ്ടാക്കുന്നതു മുതൽ ഡിജിറ്റൽ അറസ്റ്റ് വരെയായി തട്ടിപ്പുകളുടെ രൂപവും ഭാവവും മാറുന്നു. സൈബർ ഇടത്തിൽ സുരക്ഷിതർ ആകാനും തട്ടിപ്പിൽ വീണാൽ രക്ഷപ്പെടാനും അറിയേണ്ട വിവരങ്ങൾ
2 mins
February 28, 2026
Vanitha
“വാർധക്യത്തെ ഞാനിങ്ങെടുക്കുവാ.
സിനിമയിൽ നായികയാകാനുള്ള അവസരം വേണ്ടെന്നു വച്ച ലതികാ വർമ്മയ്ക്ക് അറുപതു വയസ്സിനിപ്പുറം ഇഷ്ടങ്ങളെ സ്വന്തമാക്കുമ്പോൾ കൂടുതൽ ചെറുപ്പം
3 mins
February 28, 2026
Vanitha
ഓർമശക്തിയിൽ ഗിന്നസ് അജി
ഗിന്നസ് വേൾഡ് റെക്കോഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്, അറേബ്യൻ അവാർഡ്, കലാം അവാർഡ് - ഐ ക്യൂ മാൻ ഓഫ് കേരള എന്നാണ് അജി അറിയപ്പെടുന്നത്
2 mins
February 28, 2026
Vanitha
ജീവിതം മാറ്റാൻ ഒരു 'സീക്രട്ട്'
പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിടാൻ നിങ്ങളെ പ്രാപ്തരാക്കുന്ന ഇമോഷനൽ ഇന്റലിജൻസിനെ കുറിച്ച് അറിയാം
2 mins
February 28, 2026
Vanitha
First On Wheels Trend on the go
കേരളത്തിലെ ആദ്യത്തെ ഫാഷൻ കാർട്ടുമായി ബിൻഷാദും മുൻഷിഫും
2 mins
February 28, 2026
Vanitha
വിരൽത്തുമ്പിലെ കരുതൽ
നഖങ്ങൾക്കു വേണം കൃത്യമായ പരിചരണവും ശ്രദ്ധയും
2 mins
February 28, 2026
Vanitha
അതിരുകളില്ലാത്ത നാട്ടിലൂടെ..
ലിംഗ സമത്വം പ്രാവർത്തികമാക്കിയ നോർഡിക് രാജ്യങ്ങളിലൊന്നായ സ്വീഡനിലെ അനുഭവങ്ങളുമായി മൂന്നു മലയാളി വനിതകൾ
4 mins
February 28, 2026
Vanitha
പറക്കാം സ്വപ്നങ്ങൾക്കൊപ്പം
നിർമാണം, സംവിധാനം, അഭിനയം, ഗാനരചന, വസ്ത്രാലങ്കാരം തുടങ്ങി വിവിധ റോളുകളാണ് ലേഡി വിത് ദി വിങ്സ് എന്ന സിനിമയിൽ സോഫി നിർവഹിക്കുന്നത്
1 min
February 28, 2026
Translate
Change font size
