يحاول ذهب - حر
പിൻവിളിയുടെ സ്വപ്നധാര
September 2022
|Mathrubhumi Yathra
ജലധാരകൾ ഏറെയുണ്ട് റോമിൽ. അവയിലേറ്റവും പ്രൗഢവും പ്രശസ്തവുമാണ് ത്രേവി ഫൗണ്ടൻ. ശിൽപചാതുരി വഴിഞ്ഞൊഴുന്ന, ചരിത്രപ്രാധാന്യമുള്ള ആ ജലധാരയ്ക്കരികിൽ...
Just the fountains are enough to justify a trip to Rome' -Shelley
വിഖ്യാതനായ ഇംഗ്ലീഷ് കവി ഷെല്ലി റോമിലെ ജലധാരകളെക്കുറിച്ച് പറഞ്ഞുവെച്ചത് ഇങ്ങനെയാണ്. ത്രേവി ഫൗണ്ടൻ കാണുമ്പോൾ ആ പറഞ്ഞത് യാഥാർഥ്യമാകുന്നു.
ലോകത്തിലെ ഏറ്റവും പ്രശസ്തമായ ജലധാര ത്രേവി, റോമിലെത്തുന്ന സഞ്ചാരികളെ മാടിവിളിക്കുന്നു. നൂറ്റാണ്ടുകളുടെ ചരിത്ര പടവുകളിലൂടെ ത്രേവിയുടെ ഒഴുകിയിറങ്ങിയ ഓളങ്ങൾക്കുമുണ്ട് പറയാൻ കഥകളേറെ. ഗ്രീക്ക്-റോമൻ വാസ്തുശിൽപ പ്രൗഢിയും ജ്ഞാനോദയ കാലഘട്ടത്തിന്റെ സ്മരണകളും, ചിതറിത്തെറിച്ച് പതിക്കുന്ന സംശുദ്ധ ജലകണങ്ങളും ഈ ജലധാരയുടെ യശസ്സ് വാനോളമുയർത്തി. കാലാന്തരങ്ങളിൽ സഞ്ചാരികൾ ആ കാല്പനികസൗന്ദര്യത്തെ വാഴ്ത്തി ത്രേവിക്ക് ചുറ്റും വലംവെച്ചു. ഇന്നും യാത്രാമൊഴിയായി അവർ എറിയുന്ന നാണയത്തുട്ടുകൾ ജലാശയ നീലിമയിൽ ഓളങ്ങളുണർത്തുന്നു.
റോമിലെ വിഖ്യാതമായ സെന്റ് പീറ്റേഴ്സ് ബസലിക്കയും ലോകാദ്ഭുതമായ കൊളോസിയവും മറ്റ് അനവധി സ്മാരകങ്ങളും കണ്ട് സഞ്ചാരികൾ ത്രേവിയിലേക്കെത്തുന്നു. ഈ ജലധാരയിലെ സംശുദ്ധ തീർഥത്തിലേക്ക് എറിയുന്ന നാണയങ്ങൾ, റോം തിരികെ വിളിക്കുമെന്ന വിശ്വാസം മുറുകെ പിടിക്കുന്നു...
സുവർണ സംവത്സരങ്ങളുടെ ഓർമ്മകൾ പേറുന്ന രണ്ടായിരത്തിൽപ്പരം ജലധാരകൾ ഈ നഗരത്തിൽ ഉണ്ടെന്നാണ് കണക്ക്. പുരാതന റോമാക്കാർ രാജകൊട്ടാരങ്ങളുടെയും പ്രഭുമന്ദിരങ്ങളുടെയും ഉദ്യാനങ്ങളിൽ ആഢ്യത്വവും ഭംഗിയും ഊട്ടിയുറപ്പിക്കാൻ ജലധാരകൾ നിർമിച്ചിരുന്നു. അതുതന്നെയാകാം "റോമിലേക്ക് ഒരുയാത്രയെ ന്യായീകരിക്കാൻ അവിടത്തെ ജലധാരകൾ മാത്രം മതിയെന്ന് വിശ്വകവി ഷെല്ലി കുറിച്ചത്. പഴമയുടെ തനിമ ഒരു കാൻ വാസിലെന്നോണം വരച്ചിട്ട റോമാനഗരം മഹാമാരിയുടെ ഇരുണ്ടനാളുകൾ മറന്നു തുടങ്ങിയിരിക്കുന്നു. റോമിലെ പ്രധാന തെരുവീഥികളിലേക്കും പാതയോരങ്ങളിലേക്കും സഞ്ചാരികൾ തിരിച്ചെത്തിയിരിക്കുന്നു. ത്രേവി ഫൗണ്ടന് അഭിമുഖമായുള്ള പ്യാത്സ ദിവിയി ne (Piazza di Trevi-Trevi Square) കോഫി ബാറുകളും റസ്റ്റോറന്റു കളും സോവനീർ കടകളും സഞ്ചാരികളാൽ വീണ്ടും സജീവമാണ്.
ഇളംകാറ്റിൽ ചത്വരമാകെ കോഫിയുടെ ഗന്ധം പടർന്നു. യൂറോപ്യൻ തെരുവുകൾക്ക് കോഫിയുടെ ഗന്ധമാണെന്ന് ആരോ പറഞ്ഞ ഓർമകളിൽ മനസ്സ് അകലേക്ക് നീണ്ടു. കാപ്പിച്ചെടികളെ ചുറ്റിപ്പറ്റി, ജന്മനാടായ വയനാട്ടിൽ എത്തിയ പ്രതീതി. മൂന്നുപതിറ്റാണ്ട് നീളുന്ന പ്രവാസത്തിലും ഗൃഹാതുരത്വം ഇന്നും കൂടെയുണ്ട്.
هذه القصة من طبعة September 2022 من Mathrubhumi Yathra.
اشترك في Magzter GOLD للوصول إلى آلاف القصص المتميزة المنسقة، وأكثر من 9000 مجلة وصحيفة.
هل أنت مشترك بالفعل؟ تسجيل الدخول
المزيد من القصص من Mathrubhumi Yathra
Mathrubhumi Yathra
ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം
കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം
1 min
May 2023
Mathrubhumi Yathra
മലമ്പുഴയുടെ തീരങ്ങളിലൂടെ
വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ
3 mins
May 2023
Mathrubhumi Yathra
തളിർത്തും തപിച്ചും കാനനഭാവങ്ങൾ
കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി
2 mins
May 2023
Mathrubhumi Yathra
പണിതീരാത്ത മരക്കൊട്ടാരത്തിൽ...
മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം
1 mins
May 2023
Mathrubhumi Yathra
തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി
പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം
2 mins
May 2023
Mathrubhumi Yathra
കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ
തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം
2 mins
May 2023
Mathrubhumi Yathra
തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ
നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ
2 mins
May 2023
Mathrubhumi Yathra
പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ
ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര
3 mins
May 2023
Mathrubhumi Yathra
മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി
വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...
3 mins
May 2023
Mathrubhumi Yathra
ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്
യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി
2 mins
May 2023
Translate
Change font size
