മന്ത്രമാധുര്യത്തിന്റെ ആഴക്കടൽ
Muhurtham|May 2024
വിഷ്ണുസഹസ്രനാമം...
പി. മോഹനൻ കൊട്ടിയൂർ
മന്ത്രമാധുര്യത്തിന്റെ ആഴക്കടൽ

ഭാരതീയ ഇതിഹാസകാവ്യമായ മഹാഭാരതം ലോകത്തിന് സമ്മാനിച്ച അനർഘരത്നങ്ങളാണ് ശ്രീമദ്ഭഗവദ്ഗീതയും വിഷ്ണുസഹസ്രനാമവും. കുരുക്ഷേത്രയുദ്ധഭൂമിയിൽ യുദ്ധസമാരംഭവേളയി ലാണ് ഭഗവദ്ഗീത ഉപദേശിക്കപ്പെട്ടത്. പാണ്ഡവമധ്യമനായ അർജ്ജുനന് തേരാളിയായിരുന്നു കൊണ്ട് സാക്ഷാൽ ശ്രീകൃഷ്ണഭഗവാൻ ഗീതോപദേശം നിർവ്വഹിച്ചു. ഇതികർത്തവ്യതാമൂഢനായിരുന്ന വിഷാദമഗ്നനായ അർജ്ജുനനെ ഭഗവദ്ഗീത കർമ്മകുശലനാക്കി.

ഈ ഗീതോപദേശം മഹാഭാരതമെന്ന ഇതിഹാസകാവ്യത്തിന്റെ ഭാഗമാണെങ്കിലും കാവ്യത്തിൽ നിന്ന് പുറത്ത് കടന്ന് ലോകമെങ്ങും പ്രചുരപ്രചാരം നേടി. ഗീതോപദേശം നടന്നത് മഹാഭാരതയുദ്ധത്തി ന് മുൻപാണെങ്കിൽ യുദ്ധാനന്തരം മഹാഭാരതകാവ്യത്തിൽ ഇതൾ വിരിഞ്ഞ വിശിഷ്ടസ്തോത്രരത്നമാണ് ശ്രീവിഷ്ണുസഹസ്രനാമം, യുദ്ധാനന്തരം പാണ്ഡവർ വിജയികളായി.

യുധിഷ്ഠിരൻ രാജാവായി അവരോധിക്കപ്പെട്ടു. പക്ഷേ ഈ വിജയത്തിന്റെയും അധികാരത്തിന്റെയും ആഹ്ലാദവേള യുധിഷ്ഠിരനെ സന്തുഷ്ടനാക്കിയില്ല. ലക്ഷക്കണക്കിനാളുകൾ ജീവൻ വെടിഞ്ഞ യുദ്ധം എത്രയോ വനിതകളെ വിധവകളാക്കിയ യുദ്ധം എത്രയോ കുടുംബങ്ങളെ അനാഥമാക്കിയ യുദ്ധം.ആ യുദ്ധമാണ് തന്നെ അധികാരസ്ഥാനത്തെത്തിച്ചത്. ഇത് അദ്ദേഹത്തെ അസ്വസ്ഥനാക്കി. വാസ്തവത്തിൽ കർതൃത്വബോധമാണ് യുധിഷ്ഠിരന്റെ അസ്വസ്ഥതയ്ക്ക് കാരണമായത് എന്ന് കാണാം.

തന്റെ വിഹ്വലതകൾ അദ്ദേഹം ശ്രീകൃഷ്ണഭ ഗവാനു മുമ്പിൽ അവതരിപ്പിച്ചു. എന്നാൽ ഇവിടെയാകട്ടെ ഭഗവാൻ നേരിട്ട് സമാധാനം പറയാൻ തയ്യാറാകാതെ യുധിഷ്ഠിരനെയും കൂട്ടാളികളെയും വീണ്ടും ആ യുദ്ധഭൂമിയിലേക്ക് കൂട്ടികൊണ്ടു പോവുകയാണുണ്ടായത്. യുദ്ധം കഴിഞ്ഞ യുദ്ധഭൂമി കബന്ധങ്ങളും രഥാവശിഷ്ടങ്ങളും രക്തക്കറയും അവശേഷിക്കുന്ന ഭിതിദമായ രംഗം. അവിടെയൊരാൾ ജീവനോടെയുണ്ട്. അങ്ങോട്ടാണ് ആ സംഘം യാത്ര തിരിച്ചത്. കുരുക്ഷേത്രയുദ്ധഭൂമിയിൽ ആരാണ് ജീവനോടെ അവശേഷിക്കുന്നത്. അത് മറ്റാരുമല്ല!സ്വച്ഛന്ദമൃത്യുവായ സാക്ഷാൽ ഭീഷ്മപിതാമഹൻ. ഉത്തരായനം കാത്തുകിടക്കുകയാണ് ഊർദ്ധ്വലോകപ്രാപ്തി അഭിലഷിക്കുന്ന ഗാംഗേയൻ. ആ സവിധത്തിലേക്കാണ് ശ്രീകൃഷ്ണഭഗവാൻ യുധിഷ്ഠിരാദികളെ നയിച്ചത്. ശത്രുപക്ഷമായ ദുര്യോധനപക്ഷത്തെ പ്രമുഖനായിരുന്നു  യുദ്ധവേളയിൽ ഭീഷ്മർ. സൈന്യാധിപൻ പാണ്ഡവപക്ഷത്തെ വല്ലാതെ ഉലച്ചുകളഞ്ഞയാളാണദ്ദേഹം ആയുധമെടുക്കില്ലെന്ന് പ്രഖ്യാപിച്ച ശ്രീകൃഷ്ണഭഗവാനെപ്പോലും ഒരുവേള രഥാംഗപാണി ആക്കിയത് ഭീഷ്മരുടെ പ്രഭാവമായിരുന്നുവെന്നു കാണാം.

هذه القصة مأخوذة من طبعة May 2024 من Muhurtham.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.

هذه القصة مأخوذة من طبعة May 2024 من Muhurtham.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 8500 مجلة وصحيفة.

المزيد من القصص من MUHURTHAM مشاهدة الكل
ശുദ്ധരത്നങ്ങളേ ഫലം തരു
Muhurtham

ശുദ്ധരത്നങ്ങളേ ഫലം തരു

രത്നങ്ങളും ജ്യോതിഷവും...

time-read
3 mins  |
May 2024
വിപരീത ഊർജ്ജം അധികമാകുമ്പോൾ
Muhurtham

വിപരീത ഊർജ്ജം അധികമാകുമ്പോൾ

പെൻഡുല ശാസ്ത്രം...

time-read
2 mins  |
May 2024
ഗണപതിയുടെ അഗ്നിമുഖം
Muhurtham

ഗണപതിയുടെ അഗ്നിമുഖം

ഗണപതിഹോമം...

time-read
2 mins  |
May 2024
ക്ലേശങ്ങൾ അകറ്റാൻ ലളിതാസഹസ്രനാമം
Muhurtham

ക്ലേശങ്ങൾ അകറ്റാൻ ലളിതാസഹസ്രനാമം

ആദിപരാശക്തിയായ ദേവിയുടെ ആയിരം പേരുകൾ ഉൾക്കൊള്ളു ന്നതാണ് ലളിതാസഹസ്രനാമം. ഓരോ നാമത്തിനും ഓരോ അർത്ഥവുമുണ്ട്

time-read
1 min  |
May 2024
മന്ത്രമാധുര്യത്തിന്റെ ആഴക്കടൽ
Muhurtham

മന്ത്രമാധുര്യത്തിന്റെ ആഴക്കടൽ

വിഷ്ണുസഹസ്രനാമം...

time-read
3 mins  |
May 2024
ശനിദോഷം അറിയാൻ ജാതകം നോക്കണ്ട
Muhurtham

ശനിദോഷം അറിയാൻ ജാതകം നോക്കണ്ട

ജാതകം നോക്കാതെ തന്നെ ശനി നമ്മുക്ക് ദോഷം ചെയ്യുന്നുണ്ടോ എന്ന് മനസ്സിലാക്കാൻ ചില വഴികളുണ്ട്

time-read
3 mins  |
April 2024
രാഹുദോഷം അകറ്റാൻ ഹനുമാന് വടമാല
Muhurtham

രാഹുദോഷം അകറ്റാൻ ഹനുമാന് വടമാല

ഹനുമാൻസ്വാമിക്കുള്ള ഓരോ വഴിപാടിന് പിന്നിലും ഓരോ കഥയുണ്ട്. രാഹുദോഷമുള്ളവർ ഹനുമാന് വടമാല ചാർത്തുന്നത് ദോഷപരിഹാരത്തിന് അത്യുത്തമമാണ്. ഈ സത്യമറിയാതെ സ്വാമിക്ക് വടമാല ചാർത്തുന്നതിനെ മറ്റു രീതിയിൽ വ്യാഖ്യാനിക്കുന്നത് തെറ്റാണ്. ഏപ്രിൽ 23 നാണ് ഹനുമാൻ ജയന്തി

time-read
2 mins  |
April 2024
ഒരേ ഒരു മൂർത്തി ഒരേ ഒരു മന്ത്രം
Muhurtham

ഒരേ ഒരു മൂർത്തി ഒരേ ഒരു മന്ത്രം

ഒരു മൂർത്തിയുടെ ഒരേ ഒരു മന്ത്രസാധന കൊണ്ട്, ബഹു വിധ ഫലസിദ്ധി നേടുന്ന ആചരണത്തെയാണ് സത്യത്തിൽ \"ഉപാസന' എന്നതു കൊണ്ട് അർത്ഥമാക്കുന്നത്.

time-read
2 mins  |
April 2024
ഒരു വർഷത്തെ ഐശ്വര്യക്കാഴ്ച്ച
Muhurtham

ഒരു വർഷത്തെ ഐശ്വര്യക്കാഴ്ച്ച

മഹാവിഷ്ണുവിന്റെ അവതാരമായ കൃഷ്ണൻ നരകാസുരനെ വധിച്ച ദിവസമാണ് വിഷുദിനമായി ആചരിക്കുന്നത് എന്നാണ് ഐതീഹ്യം. രാവണനുമായി ബന്ധപ്പെട്ട ഐതീഹ്യവും നിലനിൽക്കുന്നുണ്ട്. ജ്യോതിശാസ്ത്ര പരമായി വിലയിരുത്തുമ്പോൾ മലയാളികളുടെ സൂര്യോത്സവമാണ് വിഷു

time-read
3 mins  |
April 2024
അമ്മയുടെ അനുഗ്രഹം
Muhurtham

അമ്മയുടെ അനുഗ്രഹം

മാതൃസ്നേഹവും പിതൃഭക്തിയും ഒരാളുടെ വിജയ ജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്തുന്ന രണ്ട് ഘടകങ്ങളാണ്.

time-read
1 min  |
April 2024