Facebook Pixel {العنوان: سلسلة} | {اسم المغناطيس: سلسلة} - {الفئة: سلسلة} - اقرأ هذه القصة على Magzter.com

يحاول ذهب - حر

ആ വാഴക്കുലയിൽ നിന്ന് ബാരാത്തിലേക്ക്

February 15, 2026

|

Kalakaumudi

കൈവിട്ടുപോകുന്ന കല്യാണം

-  ഡോ. കെ.പി. ജയ് കിരൺ

ആ വാഴക്കുലയിൽ നിന്ന് ബാരാത്തിലേക്ക്

തൊണ്ണൂറ്റിയഞ്ചിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ഹിന്ദി ചലച്ചിത്രമാണ് ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ, അതേ വർഷം ഡിസംബറിൽ നാട്ടിൽ ഞാനൊരു ഒരു കല്യാണ റിസപ്ഷന് പോയപ്പോൾ ചുവന്ന രസ്ന ഡ്രിങ്ക്സും പേപ്പർ പ്ലേറ്റിൽ വച്ചുതന്ന മിക്സ്ചറും ലഡുവും കപ്പപ്പഴവും ഇരുമ്പ് മടക്ക് കസേരയിൽ ഇരുന്ന് കഴിക്കുമ്പോൾ തൊട്ടടുത്ത മുറിയിൽ മെഹിന്ദീ ലെഗാക്കെ രെഹ്നാ എന്ന് തുടങ്ങുന്ന ഈ സിനിമയിലെ തട്ടുപൊളിപ്പൻ ഗാനം ടെലിവിഷനിൽ ഓടുകയായിരുന്നു.

അന്നത്തെ ഹിന്ദി സിനിമകളിലെ വടക്കേ ഇന്ത്യൻ കല്യാണങ്ങൾക്ക് മുൻപുള്ള നിരവധി ആഘോഷങ്ങളിൽ ഒന്നായ മെഹന്ദി എന്ന നവവധുവിനു മഞ്ഞൾ തേക്കുന്ന പരിപാടി കണ്ടുകൊണ്ട് എന്നോടൊപ്പം ലഡ്ഡു കഴിച്ചു കൊണ്ടിരുന്ന അമ്മാവൻ പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു. "ഡേയ്.... ഇവിടെയൊക്കെ ടീ പാർട്ടിയും കല്യാണവും മാത്രമായത് കൊള്ളാം... ഇങ്ങനെയൊക്കെ ആയാൽ കല്യാണ വീട്ടുകാർ കുത്തുപാള എടുക്കുന്ന അവസ്ഥയാകും.

അമ്മാവൻ അന്ന് പറഞ്ഞത് ശരിയാണ്. എൺപതുക ളിലും തൊണ്ണൂറുകളിലും വരെ കേരളത്തിലെ കല്യാണങ്ങൾക്ക് ഏകദേശം ഒരേ രീതിയായിരുന്നു. തലേദിവസം ഒരു ടീ പാർട്ടി, പിന്നെ കല്യാണം അതുകഴിഞ്ഞ് വരന്റെ വീട്ടിൽ വച്ച് ഒരു ടീ പാർട്ടി എന്നതായിരുന്നു ആ രീതി.

അക്കാലത്ത് പുറത്തിറങ്ങിയ ശ്രീനിവാസൻ ചിത്രമായ തലയണമന്ത്രത്തിൽ ഇത് വരച്ചു കാട്ടുന്നുണ്ട്. മണ്ഡപ ത്തിൽ താലികെട്ട് നടക്കുമ്പോൾ കാണികൾ പൂവ് വലിച്ചെറിയുന്നതും കുരവയിടുന്നതുമായിരുന്നു അന്നത്തെ ഏറ്റവും ശ്രദ്ധിക്കപ്പെട്ടിരുന്ന കാര്യങ്ങൾ. കല്യാണ സദ്യയുണ്ട് കയ്യിൽ ഒരു നാരങ്ങയുമായി മടങ്ങുന്നവർ എടുത്തു പറഞ്ഞിരുന്നത് പെണ്ണിന്റെ സൗന്ദര്യത്തിനെ കുറിച്ചും സദ്യയിലെ അടപ്രഥമനെക്കുറിച്ചും ആയിരുന്നു.

മൂന്നു ദശാബ്ദങ്ങൾക്കിപ്പുറം സ്മാർട്ട്ഫോണും ഇവൻ മാനേജ്മെന്റ് ടീമുകളും നാട്ടിലെ കല്യാണങ്ങളിൽ സ്വാധീനം ചെലുത്തുമ്പോൾ വടക്കേ ഇന്ത്യയും തെക്കേ ഇന്ത്യയും തമ്മിലെ അന്തരം കുറഞ്ഞു കുറഞ്ഞു ഏകദേശം ഇല്ലാതായിരിക്കുന്നു എന്ന് തന്നെ പറയണം. വടക്കേ ഇന്ത്യയിലെ കല്യാണങ്ങളിലെ കുതിരപ്പുറത്ത് തലപ്പാവുമണിഞ്ഞ് ബാൻഡ് മേളത്തോടൊപ്പം ബാരാത്ത് എന്ന ചടങ്ങായി നവ വരൻ കല്യാണമണ്ഡലത്തിലേക്ക് കടന്നു വരുന്നതും എത്തിയിട്ടുണ്ട്. ബാക്കിയെല്ലാം തന്നെ വന്നു കഴിഞ്ഞു. ഇവിടത്തെ കല്യാണങ്ങൾ കണ്ടാൽ മുംബൈയിലും ഡൽഹിയിലും നടക്കുന്ന കല്യാണങ്ങൾ പോലെ തോന്നും. മാറ്റം എന്തെന്നറിയണമെങ്കിൽ അടുത്തിടെ ഉണ്ടായ ഒരു അനുഭവം പറയാം.

المزيد من القصص من Kalakaumudi

Kalakaumudi

Kalakaumudi

വിയർപ്പൊഴുക്കി അന്നം വിളയിച്ച വേലത്താൻമാർ

അനുഭവം

time to read

3 mins

April 27, 2026

Kalakaumudi

Kalakaumudi

ആകാശത്തൊരു നിഴൽ നാടകം!

ഇമേജ് ബുക്ക്

time to read

2 mins

April 27, 2026

Kalakaumudi

Kalakaumudi

കഥയറിയാതെ കൈപിടിച്ച് കൊടുക്കരുത്

പ്രണയവിവാഹവും രാഷ്ട്രീയക്കളികളും

time to read

3 mins

March 23, 2026

Kalakaumudi

Kalakaumudi

സഞ്ജുവിന് ഒളിംപിക്ക് മെഡൽ ഭാഗ്യമുണ്ടാകട്ടെ

ഇന്ത്യയുടെ ട്വന്റി 20 ലോകകപ്പ് വിജയം

time to read

6 mins

March 23, 2026

Kalakaumudi

Kalakaumudi

ഇത്രയും വലിയ ത്വക്ക് ബാങ്ക് ഇസ്രയേലിന് എങ്ങനെ കിട്ടി?

ഇസ്രയേലിലാണ് മനുഷ്യന്റെ തൊലിയുടെ ഏറ്റവും വലിയ ബാങ്ക് ഉള്ളതെന്നാണ് അവരുടെ വെളിപ്പെടുത്തൽ. ഇത്രയും ചെറിയ ഒരു രാജ്യത്ത് ഇതെങ്ങനെ സംഭവിക്കുന്നു. തൊലിയുടെയും മറ്റ് മനുഷ്യ അവയവങ്ങളുടെയും ദാതാക്കൾ ആരാണ് എന്ന ചോദ്യത്തിന് അവർക്കുത്തരമില്ല.

time to read

2 mins

March 23, 2026

Kalakaumudi

Kalakaumudi

ശ്വാസം എടുത്ത് സാവധാനം മുകളിലേക്ക്..!

ഇമേജ് ബുക്ക്

time to read

1 mins

March 23, 2026

Kalakaumudi

Kalakaumudi

ശ്രോതാക്കളോടൊപ്പം നന്ദിനി; സൗഹൃദത്തിൽ സമദൂരം!

പ്രശസ്ത സംഗീതജ്ഞൻ വെച്ചൂർ ഹരിഹര സുബ്രഹ്മണ്യ അയ്യരുടെ പേരക്കുട്ടി എൻ.ജെ. നന്ദിനിക്ക് സംഗീതം ജീനുകളിലൂടെയും പകർന്നുകിട്ടിയിട്ടുണ്ടാവാം. ഇത യധികം ശക്തമായ ഒരു സംഗീതപാരമ്പര്യമുണ്ടായിട്ടും വെച്ചൂർ കുടുംബത്തിൽ സം ഗീതം ഒരു മുഴുനീള സപര്യയായി തുടരുന്നത് നന്ദിനി മാത്രമാണ്. നന്ദിനിയുടെ പിതാവ് നീലകണ്ഠനും അദ്ദേഹത്തിന്റെ സഹോദരൻ ശ്രീശങ്കറും ബാങ്ക് മാനേജർമാരായിരുന്നു. രണ്ടു പേരുടെയും പുത്രന്മാരോ ചാർട്ടേർഡ് അക്കൗണ്ടന്റ് മാരും! അവർക്കാർക്കും തന്നെ സംഗീതം മുഖ്യധാരയിലില്ല.

time to read

5 mins

March 09, 2026

Kalakaumudi

Kalakaumudi

വലയിൽ കുടുങ്ങിയവർ

ഇമേജ് ബുക്ക്

time to read

1 mins

March 09, 2026

Kalakaumudi

Kalakaumudi

അങ്ങനെയൊരു ആദ്യരാത്രി.

മെനുവും ഹണിമൂണും

time to read

3 mins

March 09, 2026

Kalakaumudi

Kalakaumudi

ആ വാഴക്കുലയിൽ നിന്ന് ബാരാത്തിലേക്ക്

കൈവിട്ടുപോകുന്ന കല്യാണം

time to read

3 mins

February 15, 2026

Listen

Translate

Share

-
+

Change font size